AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rahul Easwar: “കണ്ണീർ കണ്ടപ്പോൾ വിഷമം തോന്നി”; ശ്രീലക്ഷ്മി അറയ്ക്കലിൻ്റെ വീഡിയോയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ

Rahul Easwar On Sreelakshmi Arackal: മനംനൊന്ത് പൊട്ടിക്കരയുന്ന ശ്രീലക്ഷ്മി അറയ്ക്കലിൻ്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ശ്രീലക്ഷ്മിക്ക് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ.

Rahul Easwar: “കണ്ണീർ കണ്ടപ്പോൾ വിഷമം തോന്നി”; ശ്രീലക്ഷ്മി അറയ്ക്കലിൻ്റെ വീഡിയോയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ
Sreelakshmi Arackal, Rahul EaswarImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 08 Feb 2026 | 11:41 AM

സോഷ്യൽ മീഡിയയിലെ നിരന്തരമായ അധിക്ഷേപങ്ങളിലും സൈബർ ആക്രമണങ്ങളിലും മനംനൊന്ത് പൊട്ടിക്കരയുന്ന ശ്രീലക്ഷ്മി അറയ്ക്കലിൻ്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ശ്രീലക്ഷ്മിക്ക് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. പലപ്പോഴും സംവാദങ്ങളിൽ നേർക്കുനേർ നിൽക്കാറുള്ളവരാണെങ്കിലും, ഒരു മനുഷ്യൻ എന്ന നിലയിൽ ഈ ഘട്ടത്തിൽ കൂടെ നിൽക്കുക എന്നതാണ് ധർമ്മമെന്ന് രാഹുൽ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ശ്രീലക്ഷ്മിയെ ഏറ്റവും മോശമായ രീതിയിൽ അധിക്ഷേപിച്ച എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി താൻ ക്ഷമ ചോദിക്കുന്നുവെന്ന് രാഹുൽ കുറിച്ചു. “നമ്മളെ നയിക്കേണ്ടത് മനുഷ്യത്വമാണ്. ശ്രീലക്ഷ്മി കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. ഒരാളുടെ കണ്ണീർ കണ്ട് സന്തോഷിക്കുന്നവർക്ക് എങ്ങനെ മനുഷ്യരാകാൻ കഴിയും?” – രാഹുൽ ചോദിക്കുന്നു.

ALSO READ: ‘അവര്‍ കാരണമാണ് റോയ് സാര്‍ അനോമിയുടെ പ്രൊഡക്ഷനില്‍ നിന്ന് മാറിയത്, പണമെല്ലാം പെട്ടെന്ന് തിരികെ നല്‍കി’

താൻ കടന്നുപോന്ന കഠിനമായ വഴികളെക്കുറിച്ച് പറഞ്ഞുകൊണ്ട് കരയുന്ന ശ്രീലക്ഷ്മിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായത്. “രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ആദ്യത്തെ ട്യൂഷന് പോകും. അവിടെ നിന്ന് നേരെ ബിഎഡ് കോളേജിലേക്ക്. വൈകുന്നേരം കോളേജ് കഴിഞ്ഞ് നേരെ അടുത്ത ട്യൂഷൻ സെന്ററിലേക്ക്. രാത്രി എട്ട് മണിക്ക് വീട്ടിൽ വന്നാൽ പിന്നെ ബിഎഡിന്റെ വർക്കുകൾ എഴുതി തീർക്കണം. ഇത്രയേറെ കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്.” ശ്രീലക്ഷ്മി പറഞ്ഞു.

സ്വന്തം കാലിൽ നിൽക്കാൻ അധ്വാനിച്ച ഒരു പെണ്ണിനെ ‘വേശ്യ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് എത്രമാത്രം ക്രൂരമാണെന്ന് ശ്രീലക്ഷ്മി ചോദിക്കുന്നു. ഒരു ജോലിയും മോശമായത് കൊണ്ടല്ല, പക്ഷേ താൻ ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് സഹിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.

“ശ്രീലക്ഷ്മി ഉയർത്തുന്ന എല്ലാ കടുത്ത ഫെമിനിസ്റ്റ് ആശയങ്ങളോടും തനിക്ക് 100 ശതമാനം വിയോജിപ്പായിരിക്കാം, പക്ഷേ അവരുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും മാനിക്കുന്നു. തെറ്റുകൾ പറയുന്നവരോട് അധിക്ഷേപം പറഞ്ഞല്ല മറുപടി നൽകേണ്ടത്. “ചില വാക്കുകൾ” ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപ്പിക്കുന്നത് ഒരു കാരണവശാലും നമ്മൾ പുരുഷന്മാർ ചെയ്യരുത്” എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.

രാഹുൽ ഈശ്വറിൻ്റെ ഈ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. “ഇതാണ് യഥാർത്ഥ സംസ്‌കാരം” എന്ന് ഒരു വിഭാഗം പറയുമ്പോൾ, അധിക്ഷേപങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Follow Us