AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajesh Keshav: ‘നീ ഒന്ന് കണ്ണു തുറക്ക്…; രാജേഷിനെ ഉണർത്താൻ ശബ്ദം അയച്ചവരിൽ ലാലേട്ടനും സുരേഷേട്ടനുമുണ്ട്’

Rajesh Keshav Health Update: ഡോക്ടറുടെ നിർദേശം അനുസരിച്ച് രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ പ്രിയപ്പെട്ട ലാലേട്ടനും,സുരേഷേട്ടനുമുണ്ടെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഇതിനു പുറമെ രാജേഷ് അവതരിപ്പിച്ച പരിപാടികളും ഇഷ്ടമുള്ള പാട്ടുകളുമൊക്കെ സിസ്റ്റർമാർ കേൾപ്പിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

Rajesh Keshav: ‘നീ ഒന്ന് കണ്ണു തുറക്ക്…; രാജേഷിനെ ഉണർത്താൻ ശബ്ദം അയച്ചവരിൽ ലാലേട്ടനും സുരേഷേട്ടനുമുണ്ട്’
Rajesh KeshavImage Credit source: facebook
sarika-kp
Sarika KP | Published: 07 Sep 2025 07:42 AM

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് പ്രിയപ്പെട്ടവർ. ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രാജേഷിനെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി.

രാജേഷിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്ന് പറഞ്ഞാണ് സുഹൃത്ത് പോസ്റ്റ് പങ്കുവച്ചത്. പ്രിയപ്പെട്ടവനെ കാണാൻ ഐസിയുവിന് മുന്നിൽ ഒരുപാടു പേർ കാത്തുനിൽക്കുന്നുവെന്നാണ് പ്രതാപ് ഫേസ്ബുക്കിൽ കുറിച്ചു. ഡോക്ടറുടെ നിർദേശം അനുസരിച്ച് രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ പ്രിയപ്പെട്ട ലാലേട്ടനും,സുരേഷേട്ടനുമുണ്ടെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഇതിനു പുറമെ രാജേഷ് അവതരിപ്പിച്ച പരിപാടികളും ഇഷ്ടമുള്ള പാട്ടുകളുമൊക്കെ സിസ്റ്റർമാർ കേൾപ്പിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഞങ്ങൾ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങീട്ട് രണ്ടാഴ്ച. ഇതിനിടയിൽ ഈ ICU വിന് മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാനമുഖത്തോടെ നടന്നകന്നു.എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണ്.
ഡോക്ടർ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്ദങ്ങൾ ഒക്കെ സദാ കേൾപ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും,സുരേഷേട്ടനുമുണ്ട്, SKN, സുരാജുമുണ്ട്, ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്.ICU ലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്പോഴേക്കെ രാജേഷ് anchor ചെയ്ത പരിപാടികളും ഇഷ്ടമുള്ള പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തത്തിൽ ക്ഷമിക്കണം. നിങ്ങളുടെ പ്രാർത്ഥനകൾ, സ്നേഹം ഒക്കെ അവനെ ഇത്രയും സഹായിച്ചു.അത് തുടരുക. അവന്റെ ഉപബോധ മനസ്സ് എല്ലാം കാണുണ്ടാവും.. കേൾക്കുന്നുണ്ടാവും… എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവൻ വരും…
പ്രിയ രാജേഷ്..നീ ഒന്ന് കണ്ണു തുറക്കാൻ.. ഇനിയും കാത്തിരിക്കാൻ വയ്യെടാ..
ഒന്ന് പെട്ടന്ന് വാ മച്ചാ

Also Read:ആശ്വാസം, രാജേഷ് കേശവിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. പെട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെയും ബാധിച്ചുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കിന് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ വിശദമാക്കിയിരുന്നു.