AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anchor Rajesh Keshavs Health Condition: ആശ്വാസം, രാജേഷ് കേശവിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

താരത്തിന്റെ രക്തസമ്മർദ്ദം സാധാരണനിലയിലാണെങ്കിലും നിലവിൽ ഐസിയുവിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Anchor Rajesh Keshavs Health Condition: ആശ്വാസം, രാജേഷ് കേശവിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
രാജേഷ് കേശവ് Image Credit source: Rajesh Keshav/Facebook
sarika-kp
Sarika KP | Published: 04 Sep 2025 19:07 PM

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. രാജേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു. താരത്തിന്റെ രക്തസമ്മർദ്ദം സാധാരണനിലയിലാണെങ്കിലും നിലവിൽ ഐസിയുവിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

രാജേഷ് കേശവിനെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സിച്ച് വരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് രാജേഷ് കേശവിനെ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. പെട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെയും ബാധിച്ചുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കിന് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ വിശദമാക്കിയിരുന്നു.

Also Read:രാജേഷ് കേശവിൻ്റെ ആരോഗ്യ സ്ഥിതിയിൽ നിർണായക അപ്ഡേറ്റ്; മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ട് അധികൃതർ

ടെലിവിഷൻ പരിപാടികളുടെ അവതാരകനായി കരിയ‍ർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ ടിവി അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളും ടോക്ക് ഷോകളും അദ്ദേഹം അവതാരകനായിട്ടുണ്ട്. ‘ബ്യൂട്ടിഫുൾ’ (2011), ‘ട്രിവാൻഡ്രം ലോഡ്ജ്’ (2012), ‘ഹോട്ടൽ കാലിഫോർണിയ’ (2013), ‘നീന’ (2015), ‘തട്ടും പുറത്ത് അച്യുതൻ’ (2018) എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.