Bigg Boss Malayalam Season 7: “നിങ്ങൾക്ക് നാണമുണ്ടോ? എന്തൊക്കെയാ ഈ കാണിക്കുന്നത്?”; സദാചാര ഗ്രൂപ്പ് എയറിൽ
Mohanlal Against Anumol And Masthani: ബിഗ് ബോസ് ഹൗസിൽ അനുമോൾ ഉൾപ്പെടുന്ന സദാചാര ഗ്രൂപ്പിനെ ശകാരിച്ച് മോഹൻലാൽ. അനുമോൾ, മസ്താനി, ആദില- നൂറ എന്നിവരെ താരം രൂക്ഷമായി വിമർശിച്ചു.
ബിഗ് ബോസ് ഹൗസിൽ മോഹൻലാലിൻ്റെ താണ്ഡവം. ജിസേൽ- ആര്യൻ സദാചാര വിഷയത്തിൽ അനുമോൾ, മസ്താനി, ആദില- നൂറ എന്നിവരെ മോഹൻലാൽ രൂക്ഷമായി വിമർശിച്ചു. വിഷയം പരസ്യമായി ആരോപിക്കുകയും സദാചാര ചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്ത അനുമോളാണ് മോഹൻലാലിൽ നിന്ന് ഏറെ വിമർശനം ഏറ്റുവാങ്ങിയത്.
Also Read: Bigg Boss Malayalam : അനുമോൾക്ക് എന്നോട് ക്രഷുണ്ടായിരുന്നു, അതിൻ്റെ ഫ്രസ്ട്രേഷനാണ് ഇതെല്ലാം; ആര്യൻ
വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഉന്നയിക്കാൻ പോകുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന് ഇതാവും എന്ന് നേരത്തെ ഉറപ്പായിരുന്നു. പ്രതീക്ഷിച്ചതിലും കുപിതനായ ഒരു മോഹൻലാലിനെയാണ് ഇന്നലെ കണ്ടത്. “നിങ്ങൾക്ക് നാണമുണ്ടോ” എന്ന് ചോദിച്ച് അനുമോളെ വിചാരണ ചെയ്യാൻ തുടങ്ങിയ മോഹൻലാൽ, “നമ്മളാരും കാണാത്ത കാര്യം നിങ്ങൾ എങ്ങനെ കണ്ടു” എന്നും ചോദിച്ചു. “നമ്മൾക്കൊക്കെ പുറത്തുപോകണ്ടേ? മൂന്നാല് ജനറേഷനല്ലേ ഈ ഷോ കാണുന്നത്. എല്ലാവരോടുമായിട്ടാണ് പറയുന്നത്.” എന്ന് പറഞ്ഞ മോഹൻലാൽ ഡെമോ കാണിക്കാൻ ആവശ്യപ്പെട്ട ജിഷിനെയെയാണ് അടുത്തതായി പിടികൂടിയത്.




വിഡിയോ കാണാം
“നിങ്ങൾ എന്തിനാണ് വന്നിരുന്നത്” എന്ന് ജിഷിനോട് മോഹൻലാൽ ചോദിച്ചു. തുടർന്ന് മസ്താനിയെയും മോഹൻലാൽ ശകാരിച്ചു. “പുറത്ത് നടക്കുന്ന കാര്യങ്ങൾ പറയാനാണോ ഇവിടെ വന്നിരിക്കുന്നത്. എന്തിൻ്റെ അസുഖമാണ്. ഇവിടെ ഷോയ്ക്ക് വന്നതല്ലേ. എന്നിട്ട് എന്താണ് കാണിക്കുന്നത്. പുറത്ത് നടക്കുന്ന കാര്യങ്ങൾ പറയാൻ പാടില്ലെന്ന് പറഞ്ഞിട്ട് എന്തൊക്കെയാ പറഞ്ഞത്?” എന്ന് മോഹൻലാൽ ചോദിച്ചു. “കണ്ട കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്” എന്ന് മസ്താനി മറുപടി പറഞ്ഞു. “എന്തൊക്കെയാ പറഞ്ഞതെന്ന് കാണിച്ചുതരട്ടെ?” എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ “ബിഗ് ബോസ് ടെലികാസ്റ്റ് ചെയ്തത് മാത്രമേ പറഞ്ഞുള്ളൂ. പുറത്തെ കാര്യങ്ങൾ പറഞ്ഞില്ല.” എന്ന് മസ്താനി മറുപടി നൽകി. ഇതോടെ “അത് നമുക്ക് പിന്നീട് സംസാരിക്കാം” എന്ന് പറഞ്ഞ് മോഹൻലാൽ മസ്താനിയോട് ഇരിക്കാൻ പറയുകയായിരുന്നു. മോഹൻലാൽ പലതവണ പറഞ്ഞിട്ടും താൻ കണ്ടു എന്നതിൽ അനുമോൾ ഉറച്ചുനിന്നു.