AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ഗൗരവമുള്ള പ്രശ്നങ്ങൾ ഉണ്ട്, എന്നാൽ ചിലതൊന്നും അത്ര ഗൗരവമുള്ളതല്ല”; അൻസിബയുമായും ശ്വേത മേനോനുമായും സംസാരിച്ചുവെന്ന് രമേഷ് പിഷാരടി

"Some Issues Aren't That Serious": Ramesh Pisharody on His Talk with Ansiba and Shwetha Menon: അമ്മയെ താര സംഘടന എന്ന് വിളിക്കുന്നതിനോട് യോജിക്കുന്നില്ല. അഞ്ഞൂറോളം പേരുള്ള സംഘടനയാണ് അമ്മ. അതിൽ താരങ്ങൾ കൂടിപ്പോയാൽ ഒരു 15 പേരുണ്ടാകും. കൂടുതൽ പേരും സിനിമയിൽ അവസരങ്ങൾ കാര്യമായി ഇല്ലാത്തവരും, സംഘടനിൽ നിന്ന് കിട്ടുന്ന മരുന്നിനെയും കൈനീട്ടത്തെയും ആശ്രയിച്ച് ജീവിക്കുന്നവരാണ്

“ഗൗരവമുള്ള പ്രശ്നങ്ങൾ ഉണ്ട്, എന്നാൽ ചിലതൊന്നും അത്ര ഗൗരവമുള്ളതല്ല”; അൻസിബയുമായും ശ്വേത മേനോനുമായും സംസാരിച്ചുവെന്ന് രമേഷ് പിഷാരടി
രമേഷ് പിഷാരടിImage Credit source: Facebook Ramesh Pisharody
Sumeesh T Unneen
Sumeesh T Unneen | Published: 26 Jun 2026 | 04:27 PM

‘അമ്മ’ സംഘടനയിലെ നിലവിലെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ ഒരുങ്ങി അഡ്ഹോക്ക് കമ്മറ്റി. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി താൽക്കാലിക കമ്മറ്റിക്ക് നേതൃത്വം നൽകുന്ന രമേഷ് പിഷരടി എം.എൽ.എ വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിൻ്റെ ഭാഗമായി അംഗങ്ങളുമായി നിരന്തരം സംസരിക്കുന്നുണ്ട് എന്ന് എം.എൽ.എ വ്യക്തമാക്കി. മാധ്യമ പ്രവർത്തരോട് പ്രതികരിക്കവേയാണ് അമ്മയിലെ അനുനയ നീക്കങ്ങളെ കുറിച്ച് നടനും എം.എൽ.എയുമായ രമേഷ് പിഷാരടി തുറന്നുപറഞ്ഞത്. അമ്മയെ താര സംഘടന എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. അതിനാൽ ഇരു പക്ഷത്തുള്ളവരുമായി സംസാരിക്കുന്നുണ്ട്. ഇതിൻ്റെ ഭഗമായി സംഘടനയിൽ നിന്ന് രാജിവച്ച് മുൻ പ്രസിഡൻ്റ് ശ്വേത മേനോനുമായി സംസരിച്ചു. അൻസിബയുമായി ഒരു മണിക്കൂറെങ്കിലും സംസാരിച്ചിട്ടുണ്ടാകും എന്നും എല്ലാവരെയും കേൾക്കാൻ ശ്രമിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവമായ പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിച്ച അദ്ദേഹം എന്നാൽ ചില പ്രശ്നങ്ങൾ അത്ര ഗൗരവമുള്ളതല്ല എന്നും തുറന്നുപറഞ്ഞു.

“പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാവരോടും സംസാരിക്കുന്നുണ്ട്. ശ്വേതയോടും, അൻസിബയോടും സംസാരിച്ചു. മല്ലിക സുകുമാരൻ, ബാബുരാജ് തുടങ്ങി ഓരോരുത്തരോടും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസാരിക്കുന്നുണ്ട്. അൻസിബയോട് പലപ്പോഴായി ഒരു മണിക്കൂറിലധികമാണ് സംസാരിച്ചത്. എല്ലാവരെയും കേൾക്കുന്നുണ്ട്. പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാനാകും എന്നുള്ള കാര്യത്തിൽ കാര്യമായ ആലോചനകൾ നടക്കുന്നുണ്ട്” രമേഷ് പിഷരടി പറഞ്ഞു.

Also Read: Renu Sudhi: എന്ത് ദ്രോഹം ചെയ്തിട്ടാ? 11 വയസ്സുവരെ ഞാൻ നോക്കിയ കുട്ടി ഇതുവരെ ഇവിടെ ചവിട്ടിയിട്ടില്ല; കിച്ചുവിനെ കുറിച്ച് രേണു സുധി

ചില ആളുകളെങ്കിലും വൈകാരികമായി പ്രതികരിക്കുന്നതും, മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണം നടത്തുതുമാണ് ഇതെന്തോ വലിയ പ്രശ്നമായി തോന്നാൻ കാരണമെന്നും ഗൗരവമായ പ്രശ്നങ്ങൾ ഉണ്ട് എങ്കിലും ചിലതൊന്നും അത്ര ഗൗരവമുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമ്മയെ താര സംഘടന എന്ന് വിളിക്കുന്നതിനോട് യോജിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ഞൂറോളം പേരുള്ള സംഘടനയാണ് അമ്മ. അതിൽ താരങ്ങൾ കൂടിപ്പോയാൽ ഒരു 15 പേരുണ്ടാകും. കൂടുതൽ പേരും സിനിമയിൽ അവസരങ്ങൾ കാര്യമായി ഇല്ലാത്തവരും, സംഘടനിൽ നിന്ന് കിട്ടുന്ന മരുന്നിനെയും കൈനീട്ടത്തെയും ആശ്രയിച്ച് ജീവിക്കുന്നവരാണ് എന്ന് അദ്ദേഹം പറയുന്നു.

‘അമ്മ’യെ നടത്തിക്കൊണ്ടുപോവുക എന്നത് അത്ര പാടുള്ള കാര്യമൊന്നുമല്ല. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും പുതിയ കമ്മറ്റി നിലവിൽ വരുമെന്നും പിഷാരടി വ്യക്തമാക്കി. വ്യക്തിപരമായ പ്രശ്നങ്ങളാണ് കുടുതലും. ഇതിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെങ്കിലും, സാധ്യമാകുന്ന രീതിയിൽ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടയിലെ ഭാരവാഹികൾ തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര കലഹങ്ങളുമാണ് പിന്നീട് അമ്മയുടെ ഭരണസമിതിയുടെ രാജിയിൽ കലാശിച്ചത്. അൻസിബ ഹസ്സനും, ടിനി ടൊമും ലക്ഷ്മി പ്രിയയും അടക്കും കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് നടത്തിയത്. ഇത് നിയമ പോരാട്ടങ്ങളിലേക്കും നീങ്ങിയതോടെ ‘അമ്മ’ വലിയ പ്രതിരോധത്തിലായി. തുടർന്ന് ദിവസങ്ങൾക്ക് മുൻപ് നടന്ന ‘അമ്മ’ ജനറൽ ബോഡിയിൽ ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് ഉൾപ്പടെ നിക്കങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതിയിലെ കൂട്ടരാജി. ശ്വേത മേനോൻ അമ്മയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു. രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ ഒൻപത് പേരടങ്ങുന താൽക്കാലിക കമ്മറ്റിക്കാണ് നിലവിൽ ‘അമ്മ’യുടെ ഭരണ ചുമതല.

English Summary

The ad-hoc committee of the AMMA organization has initiated efforts to resolve its ongoing internal issues. Actor and MLA Ramesh Pisharody, who heads the temporary committee, informed the media that they are in constant dialogue with the members to reach a consensus and find a solution. Furthermore, he emphasized that it is incorrect to label AMMA merely as an organization of ‘stars’.

Follow Us