AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Major Ravi : ‘അയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര്‍ സൂക്ഷിച്ചോണം’, മേജര്‍ രവി – ഒ.ജി സുനില്‍ തര്‍ക്കം

Major Ravi O.G. Sunil Issue : സംവിധായകന്‍ മേജര്‍ രവിയും നിര്‍മ്മാതാവ് ഒ.ജി സുനിലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകനായ പട്ടാള സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്. പിക്കറ്റ് 43 എന്ന സിനിമ സംവിധാനം ചെയ്തത് മേജര്‍ രവിയും നിര്‍മ്മാണം നടത്തിയത് ഒ.ജി സുനിലുമായിരുന്നു.

Major Ravi : ‘അയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര്‍ സൂക്ഷിച്ചോണം’, മേജര്‍ രവി – ഒ.ജി സുനില്‍ തര്‍ക്കം
മേജര്‍ രവി - ഒ.ജി സുനില്‍Image Credit source: Facebook
Amal KV
Amal KV | Published: 25 Jun 2026 | 05:56 PM

സംവിധായകന്‍ മേജര്‍ രവിയും നിര്‍മ്മാതാവ് ഒ.ജി സുനിലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകനായ പട്ടാള സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്. പിക്കറ്റ് 43 എന്ന സിനിമ സംവിധാനം ചെയ്തത് മേജര്‍ രവിയും നിര്‍മ്മാണം നടത്തിയത് ഒ.ജി സുനിലുമായിരുന്നു. എന്നാല്‍ ഈ സിനിമ തന്റെ കൈയില്‍ നിന്ന് വ്യാജ ഒപ്പിട്ടുകൊണ്ട് തട്ടിയെടുക്കാന്‍ മേജര്‍ രവി ശ്രമിച്ചെന്നായിരുന്നു ഒ.ജി സുനിലിന്റെ ആരോപണം.

എന്നാല്‍ ഇതിനെ പൂര്‍ണമായി തള്ളിയ മേജര്‍ രവി സിനിമയുടെ നിര്‍മ്മാണ സമയത്ത് തന്നെ നിര്‍മ്മാതാവുമായി തര്‍ക്കമുണ്ടായിരുന്നു എന്നും അയാളെ സിനിമയില്‍ നിന്ന് നീക്കണം എന്ന് പൃഥ്വിരാജിനോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു എന്നും മേജര്‍ രവി ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അന്ന് സിനിമ അനൗണ്‍സ് ചെയ്തതിന് പിന്നാലെ സുനില്‍ സമൂഹമാധ്യമങ്ങള്‍ വഴി തങ്ങള്‍അറിയാതെ കാസ്റ്റിംഗ് കോള്‍ നടത്തിയെന്നും പിന്നീട് ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടു, തുടര്‍ന്നാണ് പ്രതികരിച്ചതെന്നും മേജര്‍ രവി പറയുന്നു.

Also Read : ‘നിര്‍മ്മാതാവ് എന്നതിനേക്കാള്‍ പതിന്മടങ്ങ് എക്‌സൈറ്റഡാണ് അഭിനേതാവ് എന്ന നിലയില്‍’! ഐ നോബഡിയെക്കുറിച്ച് പൃഥ്വിരാജ്

ഈ പ്രശ്‌നം കാരണം തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി. ചിത്രം റിലീസ് ചെയ്തപ്പോള്‍ പ്രമോഷന്‍ പരിപാടികളൊന്നും കാര്യമയി നടത്താന്‍ ഇദ്ദേഹം തയ്യാറായില്ല. എന്നിട്ടും 90 ദിവത്തിന് മുകളില്‍ പടം ഓടി. അന്‍പതാം ദിവസം സ്വന്തം നിലയ്ക്കാണ് പോസ്റ്റര്‍ അടിച്ച് ഒട്ടിച്ചത്. മാത്രമല്ല അവാര്‍ഡുകള്‍ക്കൊന്നും സിനിമ അയക്കാന്‍ സമ്മതിച്ചില്ല. ഇപ്പോള്‍ പറയുന്നത് താന്‍ കള്ള ഒപ്പിട്ട് ചിത്രം മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ്.
ലഹരി ഉപയോഗം കൊണ്ട് സ്വബോധം നഷ്ടപ്പെട്ടാല്‍ ഇതല്ല ഇതിനപ്പറുവും പറയും. അതുകൊണ്ട് ആ നിലയ്‌ക്കേ ആരോപണത്തെ കാണുന്നുള്ളൂ. ഒന്നേ പറയാനുള്ളൂ ഇയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര് ശ്രദ്ധിച്ചോണം. കാസ്റ്റിം കോള് എന്ന് പറഞ്ഞ് വരും. ഇതിന് മാത്രം വേണ്ടി പടം ചെയ്യുന്ന ആളാണ് എന്നും മേജര്‍ രവി തിരിച്ചടിച്ചു.

ഇവിടുത്തെ ഏറ്റവും വലിയ ഡ്രഗ് മാഫിയക്കാരന്‍ ആ രണ്ടക്ഷരക്കാരന്‍ ആണെന്ന് സുനിലിനെ ലക്ഷ്യം വച്ചുകൊണ്ട് മേജര്‍ രവി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് മേജര്‍ രവിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്റെ സിനിമ മോഷ്ടിക്കാന്‍ നോക്കിയ ആളാണ് എന്ന ആരോപണം ഒ.ജി സുനില്‍ ഉയര്‍ത്തിയത്.
പ്രൊഡ്യൂസര്‍ ആസോസിയേഷനില്‍ ഈ വിഷയത്തില്‍ പരാതി ഉന്നയിക്കുകയും അവിടെ വച്ച് തിരികെ എഴുതി തന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രൊഡ്യൂസര്‍ അസോസിയേനില്‍ ഉണ്ടാകുമെന്നും സുനില്‍ പറഞ്ഞു. സമൂഹമാധ്യമത്തിലെ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ആരോപണം. ഇതിന് മുന്‍പും പല വിവാദങ്ങളും സുനിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്.

English Summary

The dispute between director Major Ravi and producer O.G. Sunil is currently the talk of social media. The allegations between the two are related to the military film Picket 43 starring Prithviraj. The film Picket 43 was directed by Major Ravi and produced by O.G. Sunil.

Follow Us