Ranjini Haridas: ‘അതാരകയാകുന്നതിന് മുൻപ് കോൾ സെന്ററിലായിരുന്നു ജോലി; അന്ന് കിട്ടിയ ശമ്പളം…’; ആദ്യജോലിയെക്കുറിച്ച് രഞ്ജിനി ഹരിദാസ്
Ranjini Haridas Recalls Her First Job And Salary: പ്ലസ് ടു കഴിഞ്ഞ് വീട്ടിൽ നിന്ന് വഴക്കിട്ടാണ് ബംഗളൂരുവിലേക്ക് പോയതെന്നും അവിടെ എത്തി സ്വന്തമായി ജോലി കണ്ടെത്തുകയായിരുന്നുവെന്നും താരം പറയുന്നു.

Ranjini Haridas
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ്. പ്രമുഖ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗറെന്ന പരിപാടിയിലൂടെയാണ് രഞ്ജിനി ഹരിദാസിനെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്. ഇതിനു ശേഷം നിരവധി പേർ എത്തിയെങ്കിലും രഞ്ജിനിയുടെ അത്രയും ജനശ്രദ്ധ നേടാൻ ഇവർക്ക് കഴിഞ്ഞില്ല. ഇപ്പോഴിതാ താരം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ടെലിവിഷൻ പരിപാടികൾ ചെയ്ത് തുടങ്ങിയപ്പോൾ തന്റെ മലയാളം മോശമായിരുന്നുവെന്നും അന്ന് താൻ മലയാളത്തിലായിരുന്നില്ല സംസാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നാണ് താരം പറയുന്നത്. ഇപ്പോൾ താൻ നന്നായി മലയാളം പറയുന്നുണ്ടെന്നാണ് റിപ്പോർട്ടർ ലെെവിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞത്.
അവതാരകയാകുന്നതിനു മുൻപ് താൻ ബംഗളൂരുവിലെ ഒരു കോൾ സെന്ററിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് തനിക്ക് 12,000 രൂപയായിരുന്നു ശമ്പളം. അന്ന് താൻ ബംഗളൂരുവിൽ നിന്ന് കൊച്ചിയിൽ നടക്കുന്ന ഫാഷൻ പരിപാടികൾക്ക് അവതാരകയായി എത്തുമായിരുന്നു. അന്ന് തുച്ഛമായ പ്രതിഫലമായിരുന്നു ലഭിച്ചിരുന്നത്. പ്ലസ് ടു കഴിഞ്ഞ് വീട്ടിൽ നിന്ന് വഴക്കിട്ടാണ് ബംഗളൂരുവിലേക്ക് പോയതെന്നും അവിടെ എത്തി സ്വന്തമായി ജോലി കണ്ടെത്തുകയായിരുന്നുവെന്നും താരം പറയുന്നു.
ആ കാലത്താണ് തന്നെ മിസ് കേരളയായി തിരഞ്ഞെടുത്തത്. തന്റെ സൗന്ദര്യം കണ്ട് അല്ല അവർ തിരഞ്ഞെടുത്തതെന്നും തന്റെ സംസാരം കണ്ടാണ് മിസ് കേരളയായതെന്നുമാണ് രഞ്ജിനി പറയുന്നത്. സിനിമയിലും മോഡലിംഗ് രംഗത്തും മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകളെ തെറ്റായ ഉദ്ദേശത്തോടുകൂടി സമീപിക്കുന്നവരുണ്ടെന്നും താരം പറയുന്നു.