AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan: ‘പുതിയ പാട്ട് ‘മോണോലോവ’ നാളെ പുറത്തിറങ്ങും, എല്ലാവരും കേട്ട് അഭിപ്രായം പറയണമെ’; തെളിവെടുപ്പിനിടെ വേടൻ

Rapper Vedan About His New Song: മോണോലോവ' നാളെ പുറത്തിറങ്ങുമെന്നും എല്ലാവരും അത് കേട്ട് അഭിപ്രായം പറയണമെന്നുമാണ് വേടന്‍ പറഞ്ഞത്. പുലിപ്പല്ലിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും വേടന്‍ പറഞ്ഞു

Rapper Vedan: ‘പുതിയ പാട്ട് ‘മോണോലോവ’ നാളെ പുറത്തിറങ്ങും, എല്ലാവരും കേട്ട് അഭിപ്രായം പറയണമെ’;  തെളിവെടുപ്പിനിടെ വേടൻ
Rapper Hiran Das Aka Vedan
Sarika KP
Sarika KP | Updated On: 29 Apr 2025 | 06:51 PM

കൊച്ചി: പുലിപ്പല്ല് കൈവശം വച്ചെന്ന് കേസിൽ വേടൻ എന്നറിയപ്പടുന്ന റാപ്പർ ഹിരണ്‍ദാസ് മുരളിയുമായി ഫ്‌ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കൊച്ചി വൈറ്റിലയിലെ ഫ്ലാറ്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വേടൻ ദീര്‍ഘകാലമായി ഇവിടെയാണ് താമസിക്കുന്നത്.

തെളിവെടുപ്പ് നടത്തുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച വേടൻ തന്റെ പുതിയ പാട്ട് ‘മോണോലോവ’ നാളെ പുറത്തിറങ്ങുമെന്നും എല്ലാവരും അത് കേട്ട് അഭിപ്രായം പറയണമെന്നുമാണ് പറഞ്ഞു. പുലിപ്പല്ലിനെ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും വേടന്‍ പറഞ്ഞു.

കൊച്ചിയിലെ ഫ്ലാറ്റിനു പുറമെ വേടന്റെ തൃശ്ശൂരിലെ വീട്ടിലും വനംവകുപ്പ് തെളിവെടുപ്പ് നടത്തും. പുലിപ്പല്ല് ലോക്കറ്റ് തൃശ്ശൂര്‍ വിയ്യൂരിലെ ജ്വലറിയിലെത്തിച്ച് മാറ്റം വരുത്തിയിരുന്നു. ഇവിടെ എത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. അതിനിടെ, വനംവകുപ്പ് കേസില്‍ വേടന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മെയ് രണ്ടിന് കോടതി ജാമ്യാപേക്ഷ പരിഗണിക്കുക.

Also Read:പുലിപ്പല്ല് കേസിൽ വേടൻ ജാമ്യമില്ല; വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ വേടനും സംഘവും പോലീസ് പിടിയിലായത്. ഇവരിൽ നിന്ന് ആറുഗ്രാം കഞ്ചാവും ഒൻപത് ലക്ഷം രൂപയും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസടുത്തത്. അതേസമയം തമിഴ്നാട്ടിലെ ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി.