Rapper Vedan: റാപ്പർ വേടനിൽ നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചു; കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കും

Rapper Vedan Tiger Tooth Case: ലോക്കറ്റ് യഥാർത്ഥ പുലിപ്പല്ലുകൊണ്ട് ഉള്ളതാണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും എന്നും റിപ്പോർട്ട്. വേടന്റെ കൈവശം ഉണ്ടായിരുന്നത് അഞ്ച് വയസ്സുള്ള ഇന്ത്യൻ പുലിയുടെ പല്ല് ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ..........

Rapper Vedan: റാപ്പർ വേടനിൽ നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചു; കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കും

Vedan

Updated On: 

16 May 2026 | 10:42 AM

കൊച്ചി: മാലയിലെ ലോക്കറ്റ് കേസിൽ റാപ്പർ വേടന് തിരിച്ചടി. മാലയിൽ പുലിപ്പല്ല് ലോക്കറ്റ് ആയി ഉപയോഗിച്ചുവെന്ന കേസിലാണ് വേടൻ എന്ന ഹിരൺദാസ് മുരളിക്ക് പ്രതികൂലമായി വിധി വന്നിരിക്കുന്നത്. ലോക്കറ്റ് യഥാർത്ഥ പുലിപ്പല്ലുകൊണ്ട് ഉള്ളതാണെന്ന് സ്ഥിരീകരിച്ചു.
കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും എന്നും റിപ്പോർട്ട്. വേടന്റെ കൈവശം ഉണ്ടായിരുന്നത് അഞ്ച് വയസ്സുള്ള ഇന്ത്യൻ പുലിയുടെ പല്ല് ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കൊൽക്കത്തയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സംഭവം മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പാണെന്നും റിപ്പോർട്ട്.മാലയിൽ ഉള്ള പുലിപ്പല്ല് വിദേശത്തുനിന്നും എത്തിച്ചതാണ് എന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. തായ്‌ലാൻഡിൽ നിന്നും പുലിപ്പല്ല് എത്തിച്ചതാണെന്നും സമ്മതിച്ചിട്ടുണ്ട്. പുലി പല്ലുമായി ബന്ധപ്പെട്ട കേസ് കൂടാതെ കഞ്ചാവ് കേസും ഉണ്ട് വേടനെതിരെ.

തമിഴ്നാട്ടിലെ ആരാധകന്റെ സമ്മാനം

പുലിപ്പല്ല് കൈവശം വച്ച് കേസിൽ വേടന് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്. എന്നാൽ തനിക്കിത് തമിഴ്നാട്ടിലെ ഒരു ആരാധകൻ സമ്മാനമായി നൽകിയതാണെന്നായിരുന്നു വേടൻ പോലീസ് നൽകിയ മൊഴി. എന്നാൽ തായ്‌ലാൻഡിൽ നിന്നാണ് തനിക്കിത് ലഭിച്ചത് എന്നും വേടൻ മൊഴി നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തമിഴ്നാട്ടിൽ നിന്നാണ് പുലിപ്പല്ല് ലഭിച്ചത് എന്ന മൊഴിക്ക് പിന്നാലെ കേസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിച്ചിരുന്നു. അതേസമയം കഞ്ചാവുമായി ബന്ധപ്പെട്ട കേസിലും വേടന് എതിരെ എത്തിയിരുന്നു. വേദന സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലീസ് ആറു ഗ്രാം കഞ്ചാവ് ഒമ്പതര ലക്ഷം രൂപയുമാണ് കണ്ടെടുത്തിരുന്നത്.

അതേസമയം കഞ്ചാവ് കേസിൽ പിടിയിലായ വേടനെ അനുകൂലിച്ചുകൊണ്ടാണ് താമസക്കാർ പ്രതികരിച്ചിരുന്നത്. കഞ്ചാവോ ബ്രൗൺഷുഗർ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നും വേദന അറിയാം മദ്യപാനിയല്ല നല്ലൊരു മനുഷ്യനാണെന്നും താമസിക്കാരിൽ ഒരാൾ പ്രതികരിച്ചിരുന്നു.വേടന്റെ കൊച്ചി കണിയാമ്പുഴയിലെ ഫ്‌ളാറ്റില്‍നിന്നായിരുന്നു കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പോലീസ് ഫ്‌ളാറ്റില്‍ എത്തിയത്. തുടർന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. പിന്നീട് തനിക്ക് തെറ്റുപറ്റിയതാണ്. ആരും ഇത് ആവർത്തിക്കരുതെന്നും വേടൻ പറഞ്ഞിരുന്നു.

ENGLISH SUMMARY

Rapper Vedan gets a setback in the necklace locket case. Vedan alias Hirandas Murali has been given an adverse verdict in the case of using a tiger tooth as a locket in his necklace. The locket has been confirmed to be made of genuine tiger teeth.The confirmation was made during an examination conducted at the Zoology Lab in Kolkata.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം