Rashmika Mandanna: സ്ത്രീശക്തി അത്ര ചെറുതല്ല ഞങ്ങൽ ഒന്നിച്ചാൽ ഞങ്ങളെ തടയാനാവില്ല – രശ്മിക മന്ദാന
Rashmika Mandanna's viral post: ഇപ്പോൾ സ്ത്രീകളുടെ പ്രത്യേക ഊർജ്ജത്തെയും കൂട്ടായ ശക്തിയെയും കുറിച്ച് ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്.
മുംബൈ: സിനിമയുടെ തിരക്കുകൾക്കിടയിലും നടി രശ്മിക മന്ദാന തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാകാൻ ശ്രമിക്കാറുണ്ട്. ഇടയ്ക്കിടെ രശ്മിക ഷെയർ ചെയ്യുന്ന പോസ്റ്റുകൾക്ക് വലിയ പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോൾ സ്ത്രീകളുടെ പ്രത്യേക ഊർജ്ജത്തെയും കൂട്ടായ ശക്തിയെയും കുറിച്ച് ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഉള്ളറിയുന്ന ശക്തി
സ്ത്രീകളുടെ ഈ ഊർജ്ജം വളരെ വലുതാണ്. “ഇതെങ്ങനെ പറയണം എന്നറിയില്ല, പക്ഷേ നമ്മൾ നമ്മളോട് ചേർന്നു നിൽക്കുമ്പോൾ, കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിയും,” രശ്മിക പറയുന്നു. ഒരു വ്യക്തിയെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് സംഭവിക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ മനസ്സ് തിരിച്ചറിയും. ഉള്ളിലെ തോന്നൽ സത്യമായിരിക്കും, പക്ഷേ ജീവിതത്തിലെ തിരക്കിൽ നമ്മൾ അത് ശ്രദ്ധിക്കില്ല. സ്ത്രീകൾ പരസ്പരം പിന്തുണയ്ക്കുമ്പോൾ ജീവിതം എളുപ്പമാകും.
Also Read:സീരിയൽ സംവിധായകനുമായി രഹസ്യ വിവാഹം, മതവും പേരും മാറ്റി; പാരിജാതത്തിലെ രസ്ന സാക്ഷി ബി ദേവരാജായ കഥ
ഒരാളുടെ വിഷമങ്ങൾ കേട്ട്, “ഞാൻ നിന്റെ കൂടെയുണ്ട്” എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഒരു മാന്ത്രികതയുണ്ട്. “ഇത് മനസ്സിലാക്കാൻ എനിക്ക് ഒരുപാട് സമയമെടുത്തു, ഇനി ഞാനീ സൗഹൃദത്തെ സംരക്ഷിക്കും,” അവർ പറഞ്ഞു. സ്ത്രീകളുടെ ഊർജ്ജം ദുർബലമല്ല. അത് മൃദുവായിരിക്കും, പക്ഷേ ശക്തവും ബുദ്ധിപരവും സംരക്ഷണം നൽകുന്നതും സ്നേഹം നിറഞ്ഞതുമാണ്. ഈ ശക്തിയുമായി സ്ത്രീകൾ ഒന്നിച്ചാൽ, അവരെ തടയാൻ ആർക്കും കഴിയില്ല എന്ന് രശ്മിക ഉറപ്പിച്ചു പറഞ്ഞു. ഈ നല്ല ഊർജ്ജം എല്ലാവർക്കും കിട്ടട്ടെ എന്നും, നിങ്ങൾ തന്നെയാകണം ആ നല്ല ഊർജ്ജം എന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.