Rashmika Mandanna: എന്റെ സിനിമ ആവശ്യപ്പെടുന്നപോലെ ജോലി ചെയ്യാന്‍ ഞാന്‍ തയാറാണ്: രശ്മിക മന്ദാന
Rashmika Mandanna: ''തെലുഗ്, കന്നഡ, തമിഴ് തുടങ്ങി ഒന്നിലധികം ഭാഷകളിലെ സിനിമകളിൽ ഞാൻ ജോലി ചെയ്യുന്നു. അവിടെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെയാണ് ജോലി ചെയ്യേണ്ടത്. എന്നാൽ ഹിന്ദിയിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ഷിഫ്റ്റാണ്.
മുംബൈ: സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്ന് നടി ദീപിക പദുക്കോൺ പിന്മാറിയത് വലിയ വാർത്തയായിരുന്നു. ജോലി സമയവുമായി ബന്ധപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പിന്മാറ്റം. ഇതോടെ സിനിമാ ഷൂട്ടിങ് സമയവുമായി ബന്ധപ്പെട്ട ഒട്ടേറെ ചർച്ചകളും നടന്നു. വിഷയത്തിൽ ഏറ്റവുമൊടുവിൽ പ്രതികരിച്ച താരമാണ് രശ്മിക മന്ദാന.
ആനിമൽ എന്ന സിനിമയിൽ സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തിലാണ് രശ്മിക സംസാരിക്കുന്നത്. ഒരു താരം ഇതാണ് താൻ ജോലി ചെയ്യാൻ ആഗ്രിക്കുന്ന സമയം, അതിൽ സിനിമ ചെയ്യാൻ സാധിക്കുമോ എന്ന് പറഞ്ഞതും ന്യായമാണെന്ന് രശ്മിക പറയുന്നു.
”തെലുഗ്, കന്നഡ, തമിഴ് തുടങ്ങി ഒന്നിലധികം ഭാഷകളിലെ സിനിമകളിൽ ഞാൻ ജോലി ചെയ്യുന്നു. അവിടെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെയാണ് ജോലി ചെയ്യേണ്ടത്. എന്നാൽ ഹിന്ദിയിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ഷിഫ്റ്റാണ്. എന്റെ സിനിമ ആവശ്യപ്പെടുന്നത് ഇതാണ്. അതിനാൽ രണ്ടും ചെയ്യാൻ ഞാൻ തയാറാണ്,” രശ്മിക കൂട്ടിച്ചേർത്തു.
ഹിന്ദിയിൽ ഷൂട്ടിങ് സാധാരണ 12 മണിക്കൂറിനപ്പുറം ഉണ്ടാകും. ചില സമയങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയാണെങ്കിൽ, അടുത്ത ദിവസം വരെ ഷൂട്ടിങ്ങ് നീണ്ട ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. 36 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ട്. വീട്ടിൽ പോകാതെ രണ്ടും മൂന്നും ദിവസം ജോലി ചെയ്യുന്നത്, നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും രശ്മിക പറഞ്ഞു.