AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rashmika Mandanna: ഇതുവരെ കണ്ട രശ്മിക മന്ദാനയല്ല ഇത്: റൂട്ട് മാറ്റി, ടെറർ ലുക്കിൽ താരം

Rashmika’s Mysaa First Look: രൗദ്ര ഭാവത്തിലുള്ള രശ്‌മികയെയാണ് പോസ്റ്ററിൽ കാണാനാവുക. വാള്‍ പോലുള്ള ആയുധം കയ്യിലേന്തി, രക്‌തം പുരണ്ട മുഖത്തില്‍ വളരെ ക്രൂരമായ ലുക്കിലാണ് പോസ്‌റ്ററില്‍ രശ്‌മിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Rashmika Mandanna: ഇതുവരെ കണ്ട രശ്മിക മന്ദാനയല്ല ഇത്: റൂട്ട് മാറ്റി, ടെറർ ലുക്കിൽ താരം
മൈസ പോസ്റ്റർ Image Credit source: instagram
Sarika KP
Sarika KP | Published: 27 Jun 2025 | 02:44 PM

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി രശ്മിക മന്ദാന. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നാഷണൽ ക്രഷ് എന്നാണ് ആരാധകർ രശ്മികയെ വിളിക്കുന്നത്. പ്രണയ നായികയായാണ് അധികവും താരം ആരാധകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്. എന്നാൽ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. താരത്തിന്റെ പുതിയ ചിത്രമായ മൈസയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ആയതോടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് രശ്മിക എത്തിയിരിക്കുന്നത്.

വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് ചിത്രത്തിൽ രശ്മിക എത്തുന്നതെന്നാണ് സൂചന. രൗദ്ര ഭാവത്തിലുള്ള രശ്‌മികയെയാണ് പോസ്റ്ററിൽ കാണാനാവുക. വാള്‍ പോലുള്ള ആയുധം കയ്യിലേന്തി, രക്‌തം പുരണ്ട മുഖത്തില്‍ വളരെ ക്രൂരമായ ലുക്കിലാണ് പോസ്‌റ്ററില്‍ രശ്‌മിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഏറെ ശ്രദ്ധനേടി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തത്.

 

ചിത്രത്തിന്റെ പോസ്റ്റർ രശ്മിക മന്ദാനയും തന്റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ” നിങ്ങൾക്കു എപ്പോഴും ഞാനൊരുതരം പുതുമ നൽകാറുണ്ട് . വ്യത്യസ്‌തമായ എന്തെങ്കിലും… ആവേശകരമായ എന്തെങ്കിലും… ഇത് അത്തരത്തിലുള്ള ഒന്നാണ്.. ഞാൻ ഇതുവരെ ചെയ്‌തിട്ടില്ലാത്ത ഒരു കഥാപാത്രം… ഞാൻ ഒരിക്കലും കടന്നു ചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്… ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്‍റെ ഒരു വേര്‍ഷന്‍..ഇത് കഠിനമാണ്.. തീവ്രമാണ്, വളരെ അസഹ്യവുമാണ്.. ഞാൻ വളരെ പരിഭ്രാന്തിയിലാണ്..അതുപോലെ അതിയായ ആവേശത്തിലുമാണ്. ഞങ്ങള്‍ എന്താണ് സൃഷ്‌ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..”, രശ്‌മിക മന്ദാന കുറിച്ചു.

Also Read:കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിയ ജയസൂര്യയുടെ ഫോട്ടോ എടുത്തു; ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി

അൺഫോർമുല ഫിലിംസിന്‍റെ ബാനറിൽ അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ രശ്‌മികയാണ് നായിക വേഷത്തിൽ എത്തുന്നത്. ഒരു പാൻ ഇന്ത്യൻ പ്രോജക്‌ട് ആയാണ് നിര്‍മ്മാതാക്കള്‍ ഈ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.