Jayasurya: കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിയ ജയസൂര്യയുടെ ഫോട്ടോ എടുത്തു; ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി
Jayasurya Kottiyoor Temple Visit Issue: ഇന്ന് രാവിലെ 8.30ഓടെ അക്കര കൊട്ടിയൂരിൽ വെച്ചാണ് സംഭവം. വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ ദേവസ്വം ബോര്‍ഡ് തന്നെ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍.
കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച നടൻ ജയസൂര്യയുടെ ഫോട്ടോ എടുത്ത ദേവസ്വം ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവൻ നായരെയാണ് കയ്യേറ്റം ചെയ്‌തത്. ജയസൂര്യയുടെ കൂടെ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ സജീവൻ നായർ പോലീസിൽ പരാതി നൽകി.
ഇന്ന് രാവിലെ 8.30ഓടെ അക്കര കൊട്ടിയൂരിൽ വെച്ചാണ് സംഭവം. വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ ദേവസ്വം ബോര്‍ഡ് തന്നെ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍. അദ്ദേഹം ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയാണ്. ജയസൂര്യ ക്ഷേത്ര ദർശനം നടത്താൻ എത്തിയതിന് പിന്നാലെ ദേവസ്വം ബോർഡ് നടന്റെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് സജീവൻ ഫോട്ടോ എടുത്തത്. ഇതിനിടയിലാണ് കയ്യേറ്റം ഉണ്ടായത്.
ALSO READ: ‘ട്രെയിലറിനും സിനിമയ്ക്കും രണ്ട് നിയമമോ?’; സെൻസർ ബോർഡിന് മുന്നിൽ സമരം നടത്തുമെന്ന് ഫെഫ്ക
ജയസൂര്യയുടെ കൂടെ വന്നവർ നടന്റെ ഫോട്ടോ എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് വിലക്കി. പിന്നാലെ ക്യാമറക്ക് നേരെ കൈ ഉയർത്തുകയും സജീവനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ സജീവൻ കൊട്ടിയൂരിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ, കൊട്ടിയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.