Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’

Renju Renjimar On Dileep Actress Assault Case: മുൻപ് ആ നടിക്ക് എത്രയോ മേക്കപ്പുകള്‍ താൻ ചെയ്തിട്ടുണ്ടെന്നും എന്നാൽ ആ സംഭവത്തിന് ശേഷം ആ നടിക്കോ അവരുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു നടിക്കും താന്‍ മേക്കപ്പ് ചെയ്‌തിട്ടില്ലെന്നുമാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി

Renju Renjimar, Dileep

Published: 

06 Dec 2025 16:37 PM

മലയാള സിനിമ മേഖലയിൽ ഏറെ കോളിളക്കം സ‍ൃഷ്ടിച്ച കേസായിരുന്നു നടിയെ ആക്രമിക്കപ്പെട്ട സംഭവം. കേസിൽ വിധി വരാൻ ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കെ നടൻ ദിലീപിന്‍റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഇപ്പോഴിതാ കേസിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്‌റ്റ് ആയ രഞ്ജു രഞ്ജിമാർ.

കേസിന്റെ ആദ്യ ഘട്ടം മുതൽ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ നൽകിയവരിൽ ഒരാളായിരുന്നു ഞ്ജു രഞ്ജിമാർ. നടിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ഏറെ ഭീഷണികൾ അവർ നേരിടേണ്ടി വന്നിരുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് അവരിപ്പോൾ. സമകാലികം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

നടിക്ക് വേണ്ടി സംസാരിച്ചതിനു തന്നെ ഇപ്പോഴും സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുണ്ടെന്നും ഇത് സാമ്പത്തികമായി തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. കോടതി വിധി എന്ത് തന്നെയായാലും ജനങ്ങളുടെ മനസ്സിൽ നടിക്ക് നീതി ലഭിച്ചുവെന്നും 2013-ൽ അമ്മയുടെ ഷോയിൽ നടന്ന സംഭവങ്ങളില്‍ താനും ദൃക്‌സാക്ഷിയായിരുന്നുവെന്നും അവർ പറയുന്നു.

Also Read:ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി

സംഭവത്തിനു ശേഷം പല രാത്രികളിലും നടിയെ താൻ വിളിക്കാറുണ്ട്. പല സമയത്തും ആത്മഹത്യയുടെ തുമ്പത്തു നിന്നും രക്ഷിച്ചിട്ടുണ്ട്. ജനങ്ങളുടെ മനസിലും ദൈവത്തിന്റെ നീതിന്യായ കോടതിയിലും നടിക്ക് നീതി കിട്ടിക്കഴിഞ്ഞു എന്ന് താൻ പറയാറുണ്ട്. എന്ത് വില കൊടുത്തും വാങ്ങാൻ കഴിയുന്ന നീതിന്യായ വ്യവസ്ഥ ഉണ്ടാവുമ്പോൾ അവിടെ നീതി കിട്ടുമോ എന്ന് തനിക്കറിയില്ലെന്നും അവർ പറയുന്നു.

മുൻപ് ആ നടിക്ക് എത്രയോ മേക്കപ്പുകള്‍ താൻ ചെയ്തിട്ടുണ്ടെന്നും എന്നാൽ ആ സംഭവത്തിന് ശേഷം ആ നടിക്കോ അവരുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു നടിക്കും താന്‍ മേക്കപ്പ് ചെയ്‌തിട്ടില്ല. വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ മാത്രമാണ് താൻ പറഞ്ഞതെന്നും തന്റെ കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും രഞ്ജു പറയുന്നു

Related Stories
Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ