AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘ബിഗ് ബോസ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ എന്റെ പേര് കണ്ടു, പക്ഷെ ഞാൻ അതിൽ ഉണ്ടാവില്ല’: കാരണം പറഞ്ഞ് രേണു സുധി

Renu Sudhi Reacts to Bigg Boss Season 7 Prediction List: പല പ്രമുഖ യൂട്യൂബ് ചാനലുകളും പങ്കുവെച്ച ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിലും താരത്തിന്റെ പേര് ഉൾപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് രേണു സുധി.

Renu Sudhi: ‘ബിഗ് ബോസ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ എന്റെ പേര് കണ്ടു, പക്ഷെ ഞാൻ അതിൽ ഉണ്ടാവില്ല’: കാരണം പറഞ്ഞ് രേണു സുധി
രേണു സുധിImage Credit source: Renu Sudhi/Instagram
nandha-das
Nandha Das | Updated On: 20 Jul 2025 07:33 AM

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെയായി ചില വിവാദങ്ങളിൽ താരത്തിന്റെ പേര് ഉയർന്നു വന്നതോടെ ബിഗ് ബോസിലേക്ക് രേണു സുധി എത്തുമെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. പല പ്രമുഖ യൂട്യൂബ് ചാനലുകളും പങ്കുവെച്ച ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിലും താരത്തിന്റെ പേര് ഉൾപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് രേണു സുധി.

ബിഗ് ബോസ് മലയാളം സീസൺ 7ൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഷോയുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ തന്റെ പേര് കണ്ടിരുന്നുവെന്നും, എന്നാൽ തന്നെ ഇതുവരെ ബിഗ് ബോസിലേക്ക് വിളിച്ചിട്ടില്ലെന്നുമായിരുന്നു രേണുവിന്റെ മറുപടി. വിളിച്ചാൽ പോകാൻ താത്പര്യമുണ്ടെന്നും താരം അറിയിച്ചു. ബിഗ് എന്നത് വലിയൊരു പ്ലാറ്റ്‌ഫോമാണ്. അതിനാൽ, അവിടേക്ക് എത്താൻ മിക്കവർക്കും താത്പര്യം കാണും. അതുപോലെ തനിക്കും ആഗ്രഹമുണ്ടെന്ന് രേണു പറഞ്ഞു.

താൻ ബിഗ് ബോസ് സ്ഥിരമായി കാണുന്നൊരു വ്യക്തിയല്ലെന്നും രേണു സുധി വെളിപ്പെടുത്തി. ഷോയ്ക്ക് വേണ്ടി തയ്യാറെടുപ്പുകൾ ഒന്നും നടത്തുന്നില്ലെന്നും, ബിഗ് ബോസിൽ പോയാൽ എന്താവും എന്നതിനെ കുറിച്ച് കൂടുതലൊന്നും ആലോചിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. “ആദ്യം അവർ വിളിക്കണമല്ലോ. അങ്ങനെ ആരും ഇതുവരെ വിളിച്ചിട്ടില്ല, മത്സരത്തിന് ഇടയിൽ ചവിട്ടി താഴ്ത്തിയാൽ പേടിച്ച് പോകുന്ന വ്യക്തിയല്ല ഞാൻ. ഏത് പ്ലാറ്റഫോമായാലും നമ്മൾ ആരാണോ, അതിന് അനുസരിച്ച് സത്യസന്ധമായി തന്നെ നിൽക്കും. നേരെ വാ നേരേ പോ എന്നതാണ് എന്റെ നയം” എന്നും രേണു സുധി കൂട്ടിച്ചേർത്തു.

ALSO READ: പുതിയ കളികൾ പഠിപ്പിക്കാൻ മോഹൻലാൽ വരുന്നു; ‘ബിഗ് ബോസ് സീസൺ 7’ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

അതേസമയം, കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ഗ്രാൻഡ് ലോഞ്ച് തീയതി പുറത്തുവിട്ടത്. ഓഗസ്റ്റ് മൂന്നിന് വൈകീട്ട് ഏഴ് മണി മുതൽ ഷോ പ്രേക്ഷകർക്ക് കാണാനാകും. കഴിഞ്ഞ സീസണുകളെക്കാൾ ആവേശകരമായിരിക്കും ഏഴാം സീസൺ എന്ന സൂചനകളാണ് പ്രൊമോ നൽകുന്നത്. മോഹൻലാൽ അഭിനയിച്ച ‘ഏഴിൻറെ പണി വരുന്നു’ എന്ന ക്യാപ്ഷനോടെ നേരത്തെ പുറത്തുവിട്ടിരുന്ന പ്രൊമോ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോയിലാണ് ലോഞ്ച് തീയതി പ്രഖ്യാപിച്ചിത്.