AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Season 7: പുതിയ കളികൾ പഠിപ്പിക്കാൻ മോഹൻലാൽ വരുന്നു; ‘ബിഗ് ബോസ് സീസൺ 7’ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

Bigg Boss Malayalam Season 7 Launch Date: ഷോയുടെതായി ഇതിനകം പുറത്തുവിട്ട പ്രോമോ വീഡിയോകൾക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ സീസണുകളുടെ പരസ്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്.

Big Boss Season 7: പുതിയ കളികൾ പഠിപ്പിക്കാൻ മോഹൻലാൽ വരുന്നു; ‘ബിഗ് ബോസ് സീസൺ 7’ ലോഞ്ച് തീയതി പ്രഖ്യാപിച്ചു
മോഹൻലാൽ Image Credit source: Screen Grab Image
nandha-das
Nandha Das | Updated On: 02 Aug 2025 22:43 PM

കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകീട്ട് ഏഴ് മണി മുതൽ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും സീസൺ കാണാനാകും. ഇത്തവണ ഒത്തിരി മാറ്റങ്ങളോടെയാണ് ബിഗ് ബോസ് എത്തുന്നതെന്നാണ് സൂചന. ഷോയുടെതായി ഇതിനകം പുറത്തുവിട്ട പ്രോമോ വീഡിയോകൾക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കഴിഞ്ഞ സീസണുകളുടെ പരസ്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. ലോഞ്ച് ഡേറ്റിന്റെ പ്രഖ്യാപനവും അങ്ങനെ തന്നെ. ‘ഏഴിൻറെ പണി വരുന്നു’ എന്ന ക്യാപ്ഷനോടെ നേരത്തെ പുറത്തുവിട്ടിരുന്ന ഏറെ ശ്രദ്ധ നേടിയ പ്രൊമോ വീ‍ഡിയോയുടെ പിന്നാമ്പുറ കാഴ്ചകൾ അഥവാ ബിഹൈൻഡ് ദി സീൻസ് വീഡിയോയിലാണ് ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 1.25 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചത്.

ബിഗ് ബോസ് ഷോകളിൽ മത്സരാർഥികൾ സാധാരണ ഇറക്കാറുള്ള പലതരം കാർഡുകൾ ഇത്തവണ അനുവദിക്കില്ലെന്നാണ് മോഹൻലാൽ അഭിനയിച്ച പ്രോമോ വീഡിയോയിൽ പറഞ്ഞത്. ഫേക്ക് കാർഡ്, സേഫ് കാർഡ്, നന്മ കാർഡ്, വിക്റ്റിം കാർഡ് തുടങ്ങിയ കാർഡുകളൊന്നും ഇറക്കി കളിക്കരുത്, കീറിപ്പോകും എന്നാണ് പ്രൊമോയിൽ നടൻ പറയുന്നത്. രസിപ്പിക്കാൻ വരുന്നവർ വെറുപ്പിക്കരുതെന്നും താൻ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തരത്തിൽ പ്രൊമോയിലൂടെ മത്സരാർത്ഥികൾക്ക് മോഹൻലാൽ നിരവധി മുന്നറിയിപ്പുകൾ നൽകുന്നു.

ALSO READ: ‘ഫഹദ് മാത്രമല്ല, മലയാളത്തിൽ വേറെ സീനിയർ താരങ്ങളുമുണ്ട്’; ഓണം തൂക്കാൻ ലാലേട്ടൻ, ‘ഹൃദയപൂർവ്വം’ ടീസർ എത്തി

കഴിഞ്ഞ സീസണുകളെക്കാൾ ആവേശകരമായിരിക്കും പുതിയ സീസൺ എന്നാണ് പ്രൊമോ നൽകുന്ന സൂചന. ഇത്തവണ ടാസ്ക്കുകളിലും മത്സരങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. സംവിധായകനും നടനുമായ മൃദുൽ നായരാണ് ബിഗ് ബോസ് മലയാളം സീസൺ 7ന്റെ പ്രൊമോ സംവിധാനം ചെയ്തത്. ഛായാഗ്രഹണം കെ യു മോഹനനാണ്. അതേസമയം, ഈ സീസണിലെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇതുസംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്.