Renu Sudhi: ‘സുധിച്ചേട്ടന്റെ സാന്നിധ്യം ഇപ്പോൾ ഫീൽ ചെയ്യുന്നില്ല, ഡയറക്ടർ പറഞ്ഞാൽ ലിപ് ലോക്ക് ചെയ്യും’; രേണു സുധി
Renu Sudhi About Kollam Sudhi’s Presence: എന്തിനാണ് നമ്മുടെ കുറ്റം നമ്മൾ തന്നെ കേൾക്കുന്നത് എന്നാണ് രേണു ചോദിക്കുന്നത്. ഇപ്പോൾ രണ്ടാമത്തെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും രേണു പറയുന്നു.

രേണു സുധി
സോഷ്യൽ മീഡിയയിൽ സജീവമാണ് മിമിക്രി കലാകരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിമർശനങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുമ്പോഴും ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് രേണു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങൾ താൻ കാണറില്ലെന്നാണ് രേണു പറയുന്നത്. സമയം ഇല്ലാത്തത് കൊണ്ടൊന്നുമല്ല, അനാവശ്യമായി മറ്റുള്ളവർക്ക് വ്യൂ കൂട്ടുന്നത് എന്തിനാണെന്നുമാണ് രേണു പറയുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം.
എന്തിനാണ് നമ്മുടെ കുറ്റം നമ്മൾ തന്നെ കേൾക്കുന്നത് എന്നാണ് രേണു ചോദിക്കുന്നത്. ഇപ്പോൾ രണ്ടാമത്തെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും രേണു പറയുന്നു. തന്നെ പറയുന്നത് കേട്ട് അയാൾ ഇട്ടിട്ട് പോകേണ്ടി വരുമെന്നും പിന്നെയും താൻ ഇങ്ങനെ തന്നെ നിൽകേണ്ടി വരുമെന്നാണ് രേണു പറയുന്നത്.
Also Read:‘എന്റെ പിള്ളേരെപ്പോലയെ അല്ല, പാവം ബേബിയാണ്, ഒരു ശല്യവുമില്ല’; ഓമിയെ കുറിച്ച് സിന്ധു കൃഷ്ണ
ലിപ് ലോക്ക് സീൻ വന്നാൽ ഡയറക്ടർ പറഞ്ഞാൽ ചെയ്യും. വരുന്ന അവസരങ്ങളൊന്നും വേണ്ടെന്ന് വച്ചിട്ടില്ല. തന്റെ സ്വഭാവം വച്ച് വേണ്ടെന്ന് വെക്കുമെന്ന് തോന്നുന്നില്ല. നമ്മുക്ക് മാനേജറൊന്നും ഇല്ലല്ലോ എന്നും എന്നാൽ പിൽകാലത്ത് ചിലപ്പോൾ മാനേജ് ഉണ്ടായേക്കും. പറയാനാകില്ലെന്നുമാണ് രേണു പറയുന്നത്.
സുധിച്ചേട്ടന്റെ സാന്നിധ്യം ഇപ്പോൾ ഫീൽ ചെയ്യുന്നില്ലെന്നാണ് രേണു പറയുന്നത്. സുധിച്ചേട്ടന്റെ പ്രസൻസ് മനസിൽ മാത്രമല്ല അല്ലാതെയും തനിക്ക് ഫീൽ ചെയ്തിട്ടുണ്ട. അദ്ദേഹത്തിന്റെ ഭാര്യയല്ലേ താൻ, ഭർത്താക്കൻമാർ മരിക്കുമ്പോൾ അവരുടെ ഭാര്യമാർക്ക് അവരുടെ സാന്നിധ്യം ഫീൽ ചെയ്യാറുണ്ട്. തനിക്കും തോന്നിയിട്ടുണ്ടെന്നും കാരണം സുധിച്ചേട്ടന്റെ ഭാര്യയാണ് താൻ എന്നാണ് രേണു പറയുന്നത്. പുതിയ വീട്ടിലേക്ക് മാറിയപ്പോൾ സുധിച്ചേട്ടന്റെ പ്രസൻസ് ഫീൽ ചെയ്തിട്ടില്ല. കിടക്കുമ്പോൾ അടുത്ത് വന്ന് നിൽക്കുന്നത് പോലെയൊക്കെ തോന്നുമായിരുന്നു. സുധിച്ചേട്ടൻ ചിലപ്പോൾ മാറി നിൽക്കുന്നതായിരിക്കും, വരുമായിരിക്കും.