Renu Sudhi Breast Cancer: നല്ല വേദനയുണ്ട് സഹിക്കാൻ വയ്യ; ക്യാൻസറിന് PICC ലൈൻ ഇട്ട് കീമോതെറാപ്പി ആരംഭിച്ച് രേണു സുധി
Renu Sudhi Breast Cancer Treatment Started:ക്യാൻസർ രോഗികൾക്ക് ഈ ട്രീറ്റ്മെന്റ് ഉപയോഗിക്കുവാൻ കാരണം സാധാരണ കീമോ തെറാപ്പിയുടെ ഇഞ്ചക്ഷൻ നേരിട്ട് കൈകളിലേക്ക് കൊടുക്കുമ്പോൾ അത് വല്ലാത്ത വേദനയുള്ളതും കൈകളിൽ വീക്കം ഉണ്ടാകുവാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ വേണ്ടിയും കൂടാതെ ആവർത്തിച്ചിട്ടുള്ള സൂചി കുത്തലുകൾ ഒഴിവാക്കാൻ...............

Renu Sudhi Cancer
മലയാളികളുടെ പ്രിയതാരമാണ് അന്തരിച്ച കലാകാരനായ സുധിയുടെ ഭാര്യ രേണു സുധി. സുധി മരിച്ചത് മുതൽ തന്റെ ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിലായിരുന്നു രേണു . അതിനുവേണ്ടി തനിക്ക് ഇഷ്ടമുള്ള ജോലി ആസ്വദിച്ച് ചെയ്യാനും രേണു മറന്നിരുന്നില്ല . അതിനാൽ തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരം നേരിടേണ്ടി വന്നിട്ടുള്ളത്. ഭർത്താവ് മരിച്ചുപോയ ഒരു സ്ത്രീ ഇന്നും വെള്ളയുടുത്ത് ഒരു ഭസ്മവും ചാർത്തി അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് ഈ സമൂഹത്തിന്റെ എഴുതപ്പെടാത്ത നിബന്ധനകളിൽ നിന്നും ഇതൊന്നും എല്ലാ തനിക്ക് ഇനിയും മുന്നോട്ട് ജീവിതമുണ്ട് തനിക്ക് കുടുംബം പുലർത്തണം എന്നെല്ലാം ഉറക്കെ പറഞ്ഞുകൊണ്ട് വിമർശകരെ ഞെട്ടിച്ചു കൊണ്ടാണ് രേണു സുധി വളർന്നു വന്നത്.
എന്നാൽ ഇപ്പോൾ തന്നെ ഇഷ്ടപ്പെട്ടവരെയും വെറുത്തവരെയെല്ലാം ഒരേപോലെ ഞെട്ടിച്ചുകൊണ്ട് തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചു എന്ന് രേണു തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സ്തനാർബുദമാണ് ബാധിച്ചത്. 15 വയസ്സിൽ ഉണ്ടായിരുന്ന ഒരു ചെറിയ മുഴ അത് ശ്രദ്ധിക്കാതെ അവഗണിച്ചതിനെ തുടർന്നാണ് ഇപ്പോൾ അത് വളർന്ന് ഒരു ക്യാൻസറായി രേണുവിന്റെ ജീവിതത്തിനു മുന്നിൽ ഒരു വില്ലനായി മാറിയത്. എന്നാൽ ഇതിനെയെല്ലാം താൻ മറികടന്ന് കാൻസർ ഉള്ള രോഗികൾക്ക് ഒരു മാതൃകയായി താൻ തിരിച്ചുവരുമെന്ന് ഉറച്ചു പറയുകയാണ് സുധി. ഇപ്പോഴത്തെ ട്രീറ്റ്മെന്റിന്റെ ഭാഗമായുള്ള കാര്യങ്ങൾ രേണു ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
ആശുപത്രിയിൽ നിന്നും പിക്ക് ലൈൻ (PICC Line – Peripherally Inserted Central Catheter) ഇട്ടുകൊണ്ട് ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതാണ് താരം മുഖത്ത് എല്ലാം പാടുകൾ വന്നിട്ടുണ്ട് തനിക്ക് ഒട്ടും വയ്യ വല്ലാത്ത വേദനയുണ്ട് എന്നും പറയുന്നു. ഒപ്പം ദൈവത്തിനെ കുറിച്ചുള്ള ഒരു പാട്ടും രേണു പാടുന്നുണ്ട് ഇങ്ങനെ പാടുമ്പോഴെങ്കിലും തനിക്ക് ഈ വേദന മറക്കാൻ സാധിക്കും എന്നാണ് രേണു സുധി പറയുന്നത്.
എന്താണ് PICC Line ട്രീറ്റ്മെന്റ്?
ക്യാൻസർ രോഗികൾക്ക് പ്രത്യേകിച്ച് കീമോതെറാപ്പി ആരംഭിച്ച രോഗികൾക്ക് മരുന്നുകൾ സുരക്ഷിതമായും എളുപ്പത്തിലും നൽകാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം ട്യൂബ് സംവിധാനമാണ് പിക് ലൈൻ. കൈയിലെ ഒരു പ്രധാന ഞരമ്പിലൂടെ കടത്തിവിട്ട് ഹൃദയത്തിൻ അടുത്തുള്ള വലിയൊരു രക്തക്കുഴലിലേക്ക് എത്തിക്കുന്ന നീളമുള്ളതും ചെറുതും മൃദുവുമായ ഒരു ചെറിയ ട്യൂബ് ആണിത്. ക്യാൻസർ രോഗികൾക്ക് ഈ ട്രീറ്റ്മെന്റ് ഉപയോഗിക്കുവാൻ കാരണം സാധാരണ കീമോ തെറാപ്പിയുടെ ഇഞ്ചക്ഷൻ നേരിട്ട് കൈകളിലേക്ക് കൊടുക്കുമ്പോൾ അത് വല്ലാത്ത വേദനയുള്ളതും കൈകളിൽ വീക്കം ഉണ്ടാകുവാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ വേണ്ടിയും കൂടാതെ ആവർത്തിച്ചിട്ടുള്ള സൂചി കുത്തലുകൾ ഒഴിവാക്കാൻ വേണ്ടിയും ആണ് ഈ രീതി പ്രധാനമായും ഉപയോഗിക്കുന്നത്.
അതേസമയം വളരെ ക്ഷീണിതയായി ആണ് രേണു സുധിയെ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ആരാധകർ പറയുന്നത് നിങ്ങൾ ഒരു ഉരുക്കു വനിതയാണ് എന്നാണ്.രേണു താനൊരു ഉരുക്കുവനിതയാണ്. ഒരാൾക്കു പോലും ഇയാളെ തളർത്താൻ കഴിഞ്ഞോ?… ഈ രോഗം ഇയാളുടെ മുന്നിൽ തോൽവി സമ്മതിച്ചു മുട്ട് കുത്തുന്നത് ലോകം കാണും. ദൈവം കൂടെയുണ്ട്, ഒപ്പം ഒട്ടേറെ ആളുകളുടെ പ്രാർത്ഥനയും. രേണു എനിക്ക് ഇതുകാണുമ്പോൾ സഹിക്കുന്നില്ല കുട്ടി…ഞാൻ പ്രാർത്ഥിക്കുന്നുണ്ട്… പെട്ടന്ന് സുഖം ആകും എന്നിങ്ങനെയാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.
ENGLISH SUMMARY
Renu sudhi has shared with her fans the details of her current treatment. Sudhi says that the actress appeared in a video from the hospital with a PICC Line (Peripherally Inserted Central Catheter) inserted. She has scars all over her face and is in unbearable pain.