Rifle Club OTT : റൈഫിൾ ക്ലബ് ഒടിടി സംപ്രേഷണം എന്നുമുതൽ? എവിടെ കാണാം?
Rifle Club OTT Release Date And Platform : ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് റൈഫിൾ ക്ലബ്. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയെടുത്തതിന് ശേഷമാണ് റൈഫിൾ ക്ലബിൻ്റെ ഒടിടി അവകാശം വിറ്റു പോയത്

ദിലീഷ് പോത്തൻ, വിജയരാഘവൻ, വാണി വിശ്വനാഥ് തുടങ്ങിയ വൻ താരനിര അണിനിരത്തി ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് റൈഫിൾ ക്ലബ്. തിയറ്ററുകളിൽ ക്രിസ്മസ് റിലീസായി എത്തിയ ചിത്രം മികച്ച ജയം സ്വന്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദൻ്റെ മാർക്കോയുടെ തരംഗത്തിനൊപ്പം പിടിച്ച് നിന്ന് റൈഫിൾ ക്ലബ് ബോക്സ്ഓഫീസിൽ മികച്ച കളക്ഷൻ നേടിയെടുക്കുകയും ചെയ്തു. ഒരു ദോശ കൊണ്ട് കഥ പറഞ്ഞ സോൾട്ട് ആൻഡ് പെപ്പർ പോലെ തോക്കുകൾ കണ്ട് മറ്റൊരു കഥ പറഞ്ഞിരിക്കുകയാണ് റൈഫിൾ ക്ലബിലൂടെ ആഷിഖ് അബു. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയെടുത്തതിന് പിന്നാലെ റൈഫിൾ ക്ലബിൻ്റെ ഒടിടി (Rifle Club OTT) സംപ്രേഷണത്തിനായി ഒരുങ്ങുകയാണ്.
റൈഫിൾ ക്ലബ് ഒടിടി
തിയറ്ററിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുത്തതിന് പിന്നാലെയാണ് റൈഫിൾ ക്ലബിൻ്റെ ഒടിടി അവകാശം വിറ്റു പോയത്. അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് റൈഫിൾ ക്ലബിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രം ജനുവരി 16-ാം തീയതി സംപ്രേഷണം ചെയ്യുമെന്ന റിപ്പോർട്ടും പുറത്ത് വന്നിരിക്കുകയാണ്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം ഒടിടി പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ പങ്കുവെച്ചിട്ടില്ലയ. സിനിമയുടെ ആകെ ബജറ്റിന് മുകളിൽ ഒടിടി, സാറ്റ്ലൈറ്റ് വിൽപനയിലൂടെ നിർമാതാക്കൾ നേടിയെന്നാണ് സൂചന.
ALSO READ : Anand Sreebala OTT : ത്രില്ലർ ചിത്രം ആനന്ദ് ശ്രീബാല ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
റൈഫിൾ ക്ലബ് സിനിമ
ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, വിജയരാഘവൻ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, റാഫി, റാപ്പർ ഹനുമാൻകൈൻഡ്, വിനീത് കുമാർ, സുരേഷ് കൃഷ്ണ, സെനാ ഹെഗ്ഡെ, വിഷ്ണു അഗസ്ത്യാ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേശ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമൾ ഷെയ്സ്, സജീവ് കുമാർ, നിയാസ് മുസല്യാർ, കിരൺ പിതാംബരൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രമാണ് റൈഫിൾ ക്ലബ്. ഏറെ നാളുകൾക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രമെന്ന് പ്രത്യേകതയും റൈഫിൾ ക്ലബിനുണ്ട്.
സംവിധായകൻ ആഷിഖ് അബു തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. ഒപിഎം സിനിമാസിൻ്റെയും ട്രു സ്റ്റോറീസ് എൻ്റർടെയ്മെൻ്റ്സിൻ്റെയും ബാനറിൽ അഷിഖ് അബുവിനൊപ്പം വിൻസെൻ്റ് വടക്കനും വിശാൽ വിൻസെൻ്റ് ടോണിയും ചേർന്നാണ് റൈഫിൾ ക്ലബ് നിർമിച്ചിരിക്കുന്നത്. ശ്യാം പുഷ്കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
റെക്സ് വിജയനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളുടെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും അൻവർ അലിയും ചേർന്നാണ്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ. വി സാജനാണ് എഡിറ്റർ.