Bigg Boss Malayalam Season 7: ‘കയ്യും കലാശവും കാണിച്ച്, കഴിവ് കൊണ്ടല്ലടീ നീ നിൽക്കുന്നത്’; അനുമോളോട് പൊട്ടിത്തെറിച്ച് ബിൻസി
RJ Bincy Anumol Fight: നിന്റെ കഴിവ് കൊണ്ടല്ലടീ നീ ഇവിടെ നിൽക്കുന്നത്. പുറത്ത് നീ പൈസ എണ്ണി കൊടുത്തത് കൊണ്ട് മാത്രമാണ് നിൽക്കുന്നത്', എന്ന് ദേഷ്യത്തോടെ അനുമോളോട് ബിൻസി പറയുകയും ചെയ്യുന്നത് പ്രമോയിൽ കാണാം.

Anumo, Bincy
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ എവിക്ട് ആയി പോയ മത്സരാർത്ഥികളെല്ലാം ഹൗസിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. എന്നാൽ ഇതോടെ വീണ്ടും സംഘർഷഭരിതമാകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിൽ ഭൂരിഭാഗം പേരും അനുമോളെയാണ് ടാർഗെറ്റ് ചെയ്യുന്നതെന്ന് വ്യക്തമാണ്. പ്രത്യേകിച്ച് ശൈത്യയും ബിൻസിയും. കഴിഞ്ഞ ദിവസം അനുമോളുടെ പിആർ ആയിരുന്നു തന്റെ പിആർ എന്നും അയാളാണ് തന്നെ കട്ടപ്പ ആക്കിയതെന്നും ശൈത്യ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ അനുമോളോട് പൊട്ടിത്തെറിക്കുന്ന ബിൻസിയുടെ പുതിയ പ്രമോയാണ് ചർച്ചയാകുന്നത്.
എല്ലാവരും ഒരുമിച്ച് ഇരുക്കുമ്പോഴായിരുന്നു ബിൻസി അനുമോളോട് പൊട്ടിത്തെറിച്ചത്. അനീഷിനോട് എന്താ കണിച്ചതെന്ന് ചോദിച്ചാണ് തുടക്കം. . ‘കയ്യും കലാശവും കാണിച്ച്, ഇച്ചായ എന്ന് പറഞ്ഞ് നടന്നത്’, എന്ന് ബിൻസി പറയുമ്പോൾ, ‘തമാശയായിരുന്നു’ എന്നാണ് അനുമോൾ പറയുന്നത്. ഇത് കേട്ട് ‘തമാശയോ’ന്ന് പറഞ്ഞ് ശരത്ത് അപ്പാനിയും അനുവിനെതിരെ തിരിയുന്നത് പ്രെമോയിൽ വ്യക്തമാണ്. ‘അനുകാണിച്ചാൽ തമാശ. മറ്റുള്ളവരാണെങ്കിൽ മോശം അല്ലേ’, എന്ന് ദേഷ്യത്തിൽ ബിൻസി ചോദിക്കുന്നതും കാണാം.
Also Read: ‘നിൻ്റെ പിആർ ആയിരുന്നു എൻ്റെയും പിആർ; അവൻ എന്നെ കട്ടപ്പയാക്കി’; അനുമോൾക്കെതിരെ ശൈത്യ
ഇത് കേട്ട അനുമോൾ അപ്പാനി ബിൻസി വിഷയം എടുത്തിടുന്നത് കാണാം. അപ്പാനിയുടെ അടുത്ത് ബിൻസി ഇരുന്ന രീതികളെല്ലാം അനുമോൾ കാണിച്ച് കൊടുക്കുന്നുണ്ട്. ഇത് കേട്ട ഒരാളുടെ കൈ അങ്ങനെ പിടിച്ചാൽ എന്താണ് പ്രശ്നം എന്ന് അക്ബർ അനുമോളോട് ചോദിക്കുന്നുണ്ട്. ഇതിനിടെയിൽ ‘ഇങ്ങനത്തെ ഒരു വർത്തമാനം നീ പറയുമെന്ന് താൻ വിചാരിച്ചില്ല. നുണച്ചി’ എന്നാണ് ആദില, അനുമോളോട് ദേഷ്യത്തോടെ പറയുന്നത്. ‘ഞാൻ ഉള്ളപ്പോഴായിരുന്നു ഇമ്മാതിരി ചെറ്റ വർത്തമാനം പറഞ്ഞിരുന്നതെങ്കിൽ കൈ വച്ചിട്ടെ ഞാൻ ഇവിടെ പോകത്തുള്ളായിരുന്നു. നിന്റെ കഴിവ് കൊണ്ടല്ലടീ നീ ഇവിടെ നിൽക്കുന്നത്. പുറത്ത് നീ പൈസ എണ്ണി കൊടുത്തത് കൊണ്ട് മാത്രമാണ് നിൽക്കുന്നത്’, എന്ന് ദേഷ്യത്തോടെ അനുമോളോട് ബിൻസി പറയുകയും ചെയ്യുന്നത് പ്രമോയിൽ കാണാം. ഇത് കേട്ട് കൈകൊട്ടി രസിക്കുന്ന അക്ബറിനെയും പ്രെമോയിൽ കാണാം.