AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ente Short Film: ആ വൈറൽ പ്രണയഗാനം പുറത്തിറങ്ങി: എൻ്റെ ഉടൻ

സ്വസ്തി സിനിമാസിൻ്റെ ബാനറിൽ വിദേശ മലയാളിയായ ഹേം ലാലാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജയതി അരുണിൻ്റെ വരികൾക്ക് തമിഴ് സംഗീത സംവിധായകനായ കീതൻ ശിവാനന്ദനാണ് സംഗീതം

Ente Short Film: ആ വൈറൽ പ്രണയഗാനം പുറത്തിറങ്ങി: എൻ്റെ ഉടൻ
Entea Short FilmImage Credit source: Respective PR Team
arun-nair
Arun Nair | Updated On: 19 Feb 2025 17:58 PM

ശ്യാം ശീതൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൃസ്വ ചിത്രം എൻ്റെ-യുടെ പുറത്തിറങ്ങിയ പ്രണയഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു. സ്വസ്തി സിനിമാസിൻ്റെ ബാനറിൽ വിദേശ മലയാളിയായ ഹേം ലാലാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിഎസ് ഹേംലാൽ, അമ്മു രഘു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഷോർട്ട് ഫിലിമിൽ ജയതി അരുണിൻ്റെ വരികൾക്ക് തമിഴ് സംഗീത സംവിധായകനായ കീതൻ ശിവാനന്ദനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ എൻ്റെയിലെ പാട്ട് വൈറലായത്. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത് ഡോക്ടർ അജയ് ബാലചന്ദ്രനാണ്. ആനന്ദ് കുമാറാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിക്കുന്നത്. അനൂപ് ആർ ചന്ദ്ര,അഭിലാഷ് വി.ബി എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്. ലൈയിസ് ഇർഫാനാണ് സംവിധാന സഹായി

അണിയറ പ്രവർത്തകരെ പരിശോധിച്ചാൽ

വിഷ്ണു കെ.എം ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണ സഹായം നിർവ്വഹിക്കുന്നത്. ഹരി പ്രസാദ് കോസ്റ്റ്യൂമും, ഡിസൈനിങ്ങ് ശ്രീക്കുട്ടിയുമാണ് നിർവ്വഹിക്കുന്നത്.സ്റ്റുഡിയോ തൻവി മീഡിയ, സൗണ്ട് ബറി കളറിസ്റ്ററ്റ്- അർജ്ജുൻ അനിൽ എന്നിവരാണ് നിർവ്വഹിക്കുന്നത്. ഡിസൈൻ നിർവ്വഹിക്കുന്നത് പാൻ ഡോട്ടാണ്. സ്വസ്തി സിനിമാസിൻ്റെ യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് പുറത്തു വിട്ടത്.


നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഗാനം വൈറലായി മാറിയത്. ഓരോ പ്രേക്ഷകരും മികച്ച അഭിപ്രായമാണ് ഗണത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. പ്രകടനങ്ങൾ കൊണ്ട് മനോഹരമാണെന്നും ഗാനം അതുപോലെ മനസ്സിൽ ഇടം നേടുന്നതുമാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ഒരുപോലെ പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ കഴിയുന്ന ഗാനം എന്ന അഭിപ്രായം കൂടി ആയതോടെ ഗാനം തരംഗമായി മാറുകയാണ് . ശ്യാം ശീതൾ എന്ന സംവിധായകൻ നിരാശനാക്കിയില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്