AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay Deverakonda And Rashmika: സിംഗിളല്ല…; രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട, ചിത്രങ്ങൾ വൈറൽ

Vijay Deverakonda And Rashmika Lunch Date: കഴിഞ്ഞ ദിവസം കേളി ടെയ്ൽസി'നു നൽകിയ അഭിമുഖത്തിലാണ് താൻ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും വിജയ് വെളിപ്പെടുത്തിയത്. അടുത്തിടെ നടൻ വിജയ്‍ ദേവ്‍രെകൊണ്ടയുമായുള്ള ബന്ധത്തെ കുറിച്ച് രശ്‍മിക വ്യക്തമാക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ നിലവിൽ ചെയ്യുന്ന എന്തിനും വിജയ് ദേവെരകൊണ്ടയുടെ സംഭാവനകളുണ്ട് എന്നായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

Vijay Deverakonda And Rashmika: സിംഗിളല്ല…; രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട, ചിത്രങ്ങൾ വൈറൽ
വിജയ് ദേവരകൊണ്ടക്കൊപ്പം രശ്മിക (Image Credits: Social Media)
Neethu Vijayan
Neethu Vijayan | Published: 24 Nov 2024 | 02:36 PM

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. എന്നാൽ ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താൻ സിംഗിളല്ലെന്നും താരം വെളിപ്പെടുത്തിയത് ഏത് ശ്രദ്ധേയമായിരുന്നു. എന്നാൽ ആരാണ് തന്റെ ഗേൾഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിരുന്നില്ല.

അവ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഇപ്പോഴിതാ രശ്മികയ്‌ക്കൊപ്പമുള്ള വിജയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ പകർത്തിയ ചിത്രമാണ് വൈറലായികൊണ്ടിരിക്കുന്നത്. ഇരുവരും ഓരേ നിറത്തിലുള്ള നീല വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ രശ്മിക പുറംതിരിഞ്ഞിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. അടുത്ത ചിത്രത്തിൽ രശ്മിക ഡെസേർട്ട് കഴിക്കുന്നതിൻ്റെ ചിത്രമാണുള്ളത്.

റെഡ്ഡിറ്റിലെ പോസ്റ്റിന് താഴെ ആരാധകരും നിരവധി പ്രതികരണങ്ങളായി രം​ഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ ഏറ്റവും പരസ്യമായ രഹസ്യം എന്നാണ് ഒരാൾ കുറിച്ചത്. ഞങ്ങൾക്കറിയാമെന്ന് അവർക്കറിയാം, അവർക്കറിയാമെന്ന് ഞങ്ങൾക്കുമറിയാം. പിന്നെയും എന്തിനാണ് ഈ ഒളിച്ചുകളി എന്ന് രസകരമായി മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതിരിക്കൂവെന്നും ചിലർ കമന്റ് പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കേളി ടെയ്ൽസി’നു നൽകിയ അഭിമുഖത്തിലാണ് താൻ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും വിജയ് വെളിപ്പെടുത്തിയത്. ഉപാധിരഹിതമായ പ്രണയം എന്നൊന്ന് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ: പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം.

പ്രണയിക്കുന്നത് എങ്ങനെയാണെന്നും അറിയാം. അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ല. കാരണം, എന്റെ പ്രണയം പ്രതീക്ഷകൾക്കൂടി ചേർന്നതാണ്. പ്രണയത്തിൽ ഉപാധികളുണ്ടാകുന്നതിൽ തെറ്റില്ലെന്നാണ് താൻ കരുതുന്നതെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. സഹതാരത്തെ മുൻപ് ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച വിജയ്, താൻ സിംഗിൾ അല്ലെന്നും വ്യക്തമാക്കിയിരുന്നു. എനിക്ക് 35 വയസ്സുണ്ട്. ഞാൻ സിംഗിൾ ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു താരത്തിന്റെ അടുത്ത ചോദ്യം.

അടുത്തിടെ നടൻ വിജയ്‍ ദേവ്‍രെകൊണ്ടയുമായുള്ള ബന്ധത്തെ കുറിച്ച് രശ്‍മിക വ്യക്തമാക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ നിലവിൽ ചെയ്യുന്ന എന്തിനും വിജയ് ദേവെരകൊണ്ടയുടെ സംഭാവനകളുണ്ട് എന്നായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാത്തിലും വിജയ്‍ ദേവ്‍രകൊണ്ടയുടെ ഉപദേശം താൻ സ്വീകരിക്കാറുണ്ട് എന്നും രശ്‍മിക പറഞ്ഞു. വിജയ് ദേവെരകൊണ്ട നൽകുന്ന പിന്തുണയെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു രശ്‍മിക മന്ദാന.

കഴിഞ്ഞ ഫെബ്രുവരിയിൽ രശ്‍മികയുടെയും വിജയ്‍യുടെയും വിവാഹ നിശ്ചയം നടക്കും എന്ന റിപ്പോർട്ടുകൾ വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ വിജയ് ദേവ്‍രകൊണ്ട ആ വാർത്തകൾ തള്ളിക്കളയുകയായിരുന്നു. എന്നെ ഓരോ രണ്ടു വർഷത്തിലും വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾ വല്ലാതെ ശ്രമിക്കാറുണ്ട്. എപ്പോഴും കേൾക്കുന്ന ഒരു അഭ്യൂഹമാണ് വിവാഹ റിപ്പോർട്ട് എന്നും നടൻ വിജയ് ദേവ്‍രകൊണ്ട ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

രശ്മികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന വമ്പൻ ചലചിത്രമാണ് പുഷ്പ 2. ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. പുഷ്പ ദ റൂൾ-ആദ്യ പകുതി ഡബ്ബിങ് പൂർത്തിയായതായി നടി അറിയിച്ചിരുന്നു. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.