Saif Ali Khan Stabbing Case:’വിവാഹാലോചന മുടങ്ങി; ജോലി നഷ്ടമായി’; നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ചകേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ്
Saif Ali Khan Attack Case :പോലീസ് തന്റെ ജീവിതം നശിപ്പിച്ചെന്നും സെയ്ഫ് അലിഖാന്റെ വീടിന് മുന്നിൽ സമരം ചെയ്യുമെന്നാണ് ഇയാൾ പറയുന്നത്. ഛത്തീസ്ഗഢ് സ്വദേശി ആകാശ് കനോജിയ (31) ആണ് ജീവിതം നശിപ്പിച്ചെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്.

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ മുംബൈയിലെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവത്തിൽ വിവാദങ്ങൾ കടുക്കുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച ഛത്തീസ്ഗഢ് സ്വദേശി. പോലീസ് തന്റെ ജീവിതം നശിപ്പിച്ചെന്നും സെയ്ഫ് അലിഖാന്റെ വീടിന് മുന്നിൽ സമരം ചെയ്യുമെന്നാണ് ഇയാൾ പറയുന്നത്. ഛത്തീസ്ഗഢ് സ്വദേശി ആകാശ് കനോജിയ (31) ആണ് ജീവിതം നശിപ്പിച്ചെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. തനിക്കുവന്ന വിവാഹലോചന മുടങ്ങി പോയെന്നും ഉണ്ടായ ജോലി നഷ്ടമായെന്നും കനോജിയ പരാതി പറയുന്നു.
കഴിഞ്ഞ 18-നായിരുന്നു ആകാശ് കനോജിയയെ പോലീസ് പിടികൂടിയത്. മുംബൈ പോലീസിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് റെയിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തി അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. മുംബൈയില്‍ ഒരു ടൂര്‍കമ്പനിയുടെ ഡ്രൈവറാണ് ഇയാൾ. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. ഇതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു.
Also Read:സെയ്ഫ് ഡബിൾ സ്ട്രോങ്! ആരാധകരെ അഭിവാദ്യം ചെയ്ത് താരം;ആശുപത്രി വിട്ടു, നേരെ പോയത് ഇവിടേക്ക്
വാർത്തകളിലും ചാനലുകളിലും തന്റെ പേരും ചിത്രവും വന്നതോടെ കുടുംബം ആകെ തകർന്നുവെന്നും പോലിസ് ചെയ്ത തെറ്റ് കാരണം തന്റെ ജീവിതം തകർന്നുവെന്നും ഇയാൾ പറയുന്നു. തനിക്ക് മീശയുണ്ടെന്ന് പോലും പോലീസുകാർ ശ്രദ്ധിച്ചിരുന്നില്ലെന്നും ദൃശ്യത്തിലുള്ള ആൾക്ക് മീശയില്ലായിരുന്നെന്ന് കനോജിയ പറയുന്നു. പെൺകാണാൻ പോകുന്നതിനിടെയിലാണ് റേയിൽവേ പോലീസ് പിടികൂടിയത്. മാധ്യമങ്ങള്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചതോടെ പെണ്ണിന്റെ വീട്ടുകാര്‍ വിവാഹത്തിൽ നിന്ന് പിൻമാറിയെന്നും യുവാവ് പറയുന്നു. തൊഴിലുടമ ജോലിക്കുവരേണ്ടെന്നും തന്റെ വിശദീകരണം കേള്‍ക്കാന്‍പോലും അദ്ദേഹം തയ്യാറായില്ലെന്നും യുവാവ് പറയുന്നു. ബംഗ്ലാദേശ് പൗരനെ പിടികൂടിയത് ഭാഗ്യമെന്നും അല്ലെങ്കിൽ ഈ കേസില്‍ പെട്ടുപോകുമായിരുന്നുവെന്നും യുവാവ് പറയുന്നു. തനിക്കെതിരെ മുംബൈയിലെ കഫ്പരേഡിലും ഹരിയാണയിലെ ഗുരുഗ്രാമിലും ഓരോ കേസുകള്‍വീതമുണ്ടെന്നും കനോജിയ പറയുന്നു.
ഈ മാസം 16-നാണ് താരത്തെ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറി കുത്തിപരിക്കേൽപ്പിച്ചത്. അക്രമത്തിൽ ആറ് മുറിവുകളാണ് ശരീരത്ത് കണ്ടെത്തിയത്. ഇതിൽ രണ്ട് മുറിവുകൾ വളരെ അഴത്തിലുള്ളതായിരുന്നു. ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ അടിയന്തിര ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ ചൊവാഴ്ച ഉച്ചയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്.