Sajna Noor: റസൂലിക്ക എനിക്ക് ദൈവതുല്യൻ; ദുബായിൽ എന്നെ ചീത്തയാക്കാൻ നോക്കിയവരിൽ നിന്നും രക്ഷപ്പെടുത്തിയത് അദ്ദേഹം; സജ്ന നൂർ

Sajna Noor about Resul Pookutty:റസൂൽ പൂക്കുട്ടി തനിക്ക് ആരാണെന്നും തന്റെ ഒരു മോശമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്നത് എങ്ങനെയെന്നും തുറന്നു പറയുകയാണ് സജ്ന. റസൂൽ പൂക്കുട്ടി തനിക്ക് ദൈവതുല്യൻ ആണെന്നും ദുബായിൽ വച്ച് തന്നെ ചില ആളുകൾ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്ന സ്ഥലത്ത് കൊണ്ടുപോയപ്പോൾ അവിടെ നിന്ന് തന്നെ രക്ഷപ്പെടുത്തി കൊണ്ടുവന്നതും റസൂൽ പൂക്കുട്ടിയാണ്.................

Sajna Noor: റസൂലിക്ക എനിക്ക് ദൈവതുല്യൻ; ദുബായിൽ എന്നെ ചീത്തയാക്കാൻ നോക്കിയവരിൽ നിന്നും രക്ഷപ്പെടുത്തിയത് അദ്ദേഹം; സജ്ന നൂർ

Sajna Noor, Resul Pookutty

Published: 

17 Jun 2026 | 05:54 PM

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായി കൊണ്ടിരിക്കുന്ന സംഭവമാണ് ബിഗ് ബോസ് താരവും നടിയുമായ സജിന നൂറും റസൂൽ പൂക്കുട്ടിയും തമ്മിലുള്ള ബന്ധം. എന്നാൽ ഇക്കാലമത്രയും അവർ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ റസൂൽ പൂക്കുട്ടി തനിക്ക് ആരാണെന്നും തന്റെ ഒരു മോശമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്നത് എങ്ങനെയെന്നും തുറന്നു പറയുകയാണ് സജ്ന. റസൂൽ പൂക്കുട്ടി തനിക്ക് ദൈവതുല്യൻ ആണെന്നും ദുബായിൽ വച്ച് തന്നെ ചില ആളുകൾ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്ന സ്ഥലത്ത് കൊണ്ടുപോയപ്പോൾ അവിടെ നിന്ന് തന്നെ രക്ഷപ്പെടുത്തി കൊണ്ടുവന്നതും റസൂൽ പൂക്കുട്ടിയാണ് എന്നാണ് സജ്ന ഇപ്പോൾ ഒരു ഓൺലൈൻ മീഡിയക്ക് കൊടുത്ത അഭിമുഖത്തിൽ പറയുന്നത്.

ആറുമാസത്തിനുശേഷം തന്നെ താൻ ഫിറോസ്ഖാനുമായി വേർപിരിഞ്ഞിരുന്നു

തന്റെയും റസൂലിന്റേയുംയും തികച്ചും വ്യക്തിപരമായ ഒരു ഫോൺകോളിന്റെ വോയിസ് റെക്കോർഡ് ആണ് ആളുകൾ ഇപ്പോൾ ആഘോഷമാക്കുന്നത്. റസൂൽ പൂക്കുറ്റി തനിക്ക് ആരാണ് എന്ന് ചോദിച്ചാൽ തനിക്ക് ഇപ്പോഴും അത് വ്യക്തമായിട്ട് അറിയില്ല എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ദൈവതുല്യമായ ഒരു വ്യക്തിയാണെന്നും പറയുന്നു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി ഒരു ആറുമാസത്തിനുശേഷം തന്നെ താൻ ഫിറോസ്ഖാനുമായി വേർപിരിഞ്ഞിരുന്നു. ആ സമയത്ത് തനിക്ക് പ്രത്യേകിച്ച് ജോലികളൊന്നും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് വരുമാനം ഒന്നുമില്ലാതെ ബുദ്ധിമുട്ടിരിക്കുമ്പോഴാണ് തനിക്കൊരു വർക്ക് ലഭിച്ചത്.

അവിടെ വച്ചാണ് ആദ്യമായി റസൂലിനെ കാണുന്നതും. അങ്ങനെ തനിക്ക് ദുബായിൽ നിന്നും മറ്റൊരു വർക്കും ലഭിച്ചു. എന്നാൽ അത് തന്നെ മോശമായി ചിത്രീകരിക്കാനും ഉപദ്രവിക്കാനും വേണ്ടിയുള്ള ഒരു വലിയ ചതിയായിരുന്നു. ഒരു കൊളാബിനു വേണ്ടിയാണ് താൻ ദുബായിലേക്ക് പോയത്. ഒരു സുഹൃത്ത് മുഖേനയാണ് പോയത്. കടം വാങ്ങി വളരെ ബുദ്ധിമുട്ടി അവിടെ എത്തിയപ്പോഴാണ് മനസ്സിലാക്കിയത്. രേണു പോയിരിക്കുന്നത് പോലെ താൻ ബാറുകളിൽ പോയി ഇരിക്കുകയായിരുന്നു ആദ്യത്തെ എന്റെ വിദേശയാത്രയും അതാണ്. മലയാളികൾ വരുന്ന ഇത്തരം ബാറിൽ ഗസ്റ്റ് ആയി പോയി ഇരുന്നാൽ നമുക്ക് 500 ദിർഹം ആണ് കിട്ടുക. ഇതോടെ താൻ ചതിയിൽ പെട്ടു എന്ന് മനസ്സിലായി. മാത്രമല്ല ഒരു സ്ത്രീ തന്റെ ഫോട്ടോ വെച്ച് ഇത്ര രൂപ നൽകിയാൽ തന്നെ കിട്ടും എന്ന രീതിയിലും പ്രചാരണം ആരംഭിച്ചു.

വൃത്തികെട്ട ഒരു കുഴിയിൽ നിന്നും തന്നെ രക്ഷപ്പെടുത്തി കൊണ്ടുവന്ന വ്യക്തി

എന്നാൽ ഇക്കാര്യം ഒന്നുംതന്നെ താൻ അറിഞ്ഞിരുന്നില്ല. നിയമപരമായിട്ടുള്ള കാര്യങ്ങൾ അല്ലാത്ത കാര്യങ്ങൾ നടക്കുന്നിടത്ത് തന്നെ കൊണ്ടുപോവുകയും ചെയ്തു. ഇന്നലെ ആരും തന്നെ യൂസ് ചെയ്തിട്ടില്ല എന്നും സജ്നാ ഫിറോസ് പറയുന്നു. അവിടെ നിന്നും മറ്റൊരു സ്ത്രീയാണ് തന്നെ രക്ഷിച്ചത്. അല്ലെങ്കിൽ താൻ ചീത്തയാകുമായിരുന്നു . അന്ന് താൻ രക്ഷപ്പെടാൻ കാരണം റസൂൽ പൂക്കുറ്റിയാണ്. ദുബായിൽ നിന്നും രക്ഷപ്പെട്ട ഇവിടെയെത്തി തനിക്ക് ഒരു വർക്കും ഇല്ല ആ സമയത്താണ് തനിക്ക് ഒറ്റയിൽ അഭിനയിക്കാനായി റസൂലിക അവസരം തന്നത് എന്നും പറഞ്ഞു. വൃത്തികെട്ട ഒരു കുഴിയിൽ നിന്നും തന്നെ രക്ഷപ്പെടുത്തി കൊണ്ടുവന്ന വ്യക്തിയാണ് റസൂൽ എനിക്ക് വർക്കില്ലാത്ത സമയത്ത് എനിക്ക് മക്കൾക്കും ചിലവിന് പണം തന്നിട്ടുണ്ട് അയാളെ അതുകൊണ്ടുതന്നെയാണ് തനിക്ക് അയാൾ ദൈവതുല്യൻ എന്നും സജ്നാ ഫിറോസ് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം കഴിഞ്ഞ് കുറച്ച് നാളുകളായി തന്നെ സജ്നെയും റസൂൽ പൂക്കുട്ടിയും തമ്മിൽ ബന്ധത്തിലാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും എത്തി. എന്നാൽ അത് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായിരുന്നു തനിക്ക് അതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല എന്നാണ് സജ്നാ ഫിറോസ് പറഞ്ഞത്. എന്നിരുന്നാലും ആളുകൾ ഇവർക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർത്തുന്നത്.

ENGLISH SUMMARY

Sajna noor is openly telling us who Rasool Pookutty is to her and how she was rescued from a bad situation. Rasool Pookutty is like a god to her and it was Rasool Pookutty who rescued her from a place where some people were doing illegal things in Dubai.

Follow Us
Related Stories
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു