Samshayam OTT: തിയേറ്ററില്‍ എത്തിയിട്ട് രണ്ട് മാസം; ഒടുവിൽ വിനയ് ഫോർട്ടിന്റെ ‘സംശയം’ ഒടിടിയിലേക്ക്, എവിടെ കാണാം?
Samshayam OTT Release Date: ചില യഥാര്‍ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഈ കുടുംബ ചിത്രം തീയേറ്ററുകളിൽ എത്തിയത് മെയ് 16നാണ്. റിലീസായി രണ്ട് മാസത്തിന് ശേഷം ഒടുവിൽ ചിത്രം ഒടിടിയിൽ എത്തുകയാണ്.
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് ‘സംശയം’. ചില യഥാര്‍ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഈ കുടുംബ ചിത്രം തീയേറ്ററുകളിൽ എത്തിയത് മെയ് 16നാണ്. ഉള്ളിൽത്തോന്നിയ സംശയത്തിന് ഉത്തരം അന്വേഷിച്ച് സാധാരണക്കാരൻ ഇറങ്ങിത്തിരിച്ചാൽ എന്തുസംഭവിക്കും എന്നതാണ് ചിത്രം പറയുന്നത്. റിലീസായി രണ്ട് മാസത്തിന് ശേഷം ഒടുവിൽ ചിത്രം ഒടിടിയിൽ എത്തുകയാണ്.
‘സംശയം’ ഒടിടി
‘സംശയം’ സിനിമ മനോരമ മാക്സിലൂടെയാണ് ഒടിടിയിൽ എത്തുന്നത്. ചിത്രം എന്ന് മുതൽ പ്രദർശനം ആരംഭിക്കും എന്നതിന് വ്യക്തതയില്ല. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന്നാണ് വിവരം.
‘സംശയം’ സിനിമയെ കുറിച്ച്
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവർ അണിനിരന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ രാജേഷ് രവി തന്നെയാണ്. 895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവനാണ്. ലിജോ പോളാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബാണ് സംഗീത സംവിധാനം.
ആർട്ട് ഡയറക്ടർ ദിലീപ്നാഥ്, കോ റൈറ്റർ സനു മജീദ്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷബീർ പി എം, പ്രോമോ സോംഗ് അനിൽ ജോൺസൺ, ഗാനരചന വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് വീണ സുരേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, ചീഫ് അസോസിയേറ്റ് കിരൺ റാഫേൽ, വിഎഫ്എക്സ് പിക്ടോറിയൽ, പി ആർ പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ അഭിലാഷ് കെ ചാക്കോ, സ്റ്റിൽസ് അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.