Sandeep Reddy Vanga: ‘അനിമലിനെ വിമർശിച്ചവർ രൺബീറിന്റെ പ്രകടനത്തെ പ്രശംസിച്ചു’, കാരണം ഇതാണ്; തുറന്നടിച്ച് സന്ദീപ് റെഡ്‌ഡി വാങ്ക

Sandeep Reddy Vanga on Animal Movie: അനിമൽ സിനിമയെ വിമർശിച്ചവരെല്ലാം സിനിമയിലെ രൺബീറിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ സന്ദീപ് റെഡ്‌ഡി.

Sandeep Reddy Vanga: അനിമലിനെ വിമർശിച്ചവർ രൺബീറിന്റെ പ്രകടനത്തെ പ്രശംസിച്ചു, കാരണം ഇതാണ്; തുറന്നടിച്ച് സന്ദീപ് റെഡ്‌ഡി വാങ്ക

സന്ദീപ് റെഡ്‌ഡി വാങ്ക, രൺബീർ കപൂർ

Published: 

26 Feb 2025 | 11:24 AM

രൺബീർ കപൂറിനെ നായകനാക്കി സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക ഒരുക്കിയ ആക്ഷൻ വയലൻസ് ചിത്രമാണ് ‘അനിമൽ’. ചിത്രത്തിലെ വയലന്‍സ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധത തുടങ്ങിവയ്‌ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ, അനിമൽ സിനിമയെ വിമർശിച്ചവരെല്ലാം സിനിമയിലെ രൺബീറിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ സന്ദീപ് റെഡ്‌ഡി. കാരണം അവർക്കെല്ലാം നാളെയും രൺബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയുമെല്ലാം വേണമെന്നും അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടുമാണെന്ന് സന്ദീപ് പറയുന്നു. ഗെയിം ചെയ്‌ഞ്ചേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

“സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെല്ലാം അനിമലിനെ കുറിച്ച് വളരെ മോശമായാണ് പറഞ്ഞത്. എന്നാല്‍, അതേ ആളുകൾ രണ്‍ബീറിന്റെ പ്രകടനത്തെ പ്രശംസിച്ചു. എനിക്ക് രണ്‍ബീറിനോട് അസൂയയൊന്നുമില്ല, പക്ഷെ എനിക്ക് ഈ വൈരുദ്ധ്യ മനസിലാകുന്നില്ല. ഈ പറഞ്ഞവർക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയുമെല്ലാം വേണം. എന്നാൽ അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ല എന്ന് അവർക്കറിയാമെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്.

ALSO READ: ലാലേട്ടനെ തട്ടുപൊളിപ്പൻ പാട്ടിൽ കാണാം; ‘തുടരും’ വിൻ്റേജ് മോഹൻലാലിൻ്റെ തിരിച്ചുവരവെന്ന സൂചനനൽകി തരുൺ മൂർത്തി

ഞാന്‍ സിനിമ മേഖലയില്‍ പുതിയ ആളാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രം ചെയ്യുന്ന ഒരാള്‍. എനിക്ക് എതിരെ ഇവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. എന്നാല്‍, അടിക്കടി സിനിമ ചെയ്യുന്ന ഒരാള്‍ക്കെതിരേ അവർ ആരുംതന്നെ വിമര്‍ശനം ഉന്നയിക്കില്ല. പുതുതായി സ്‌കൂള്‍ മാറിവരുന്ന ഒരു കുട്ടിയോട് കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാണിക്കുന്ന സീനിയോരിറ്റി പോലെയാണ് എനിക്കിത് തോന്നുന്നത്.” സന്ദീപ് റെഡ്‌ഡി വാങ്ക പറഞ്ഞു.

അതേസമയം, രൺബീർ കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു ‘അനിമൽ’. നൂറ് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം ആഗോള തലത്തിൽ ഏകദേശം 915.53 കോടിയോളം രൂപയാണ് നേടിയത്. രൺബീറിന് പുറമെ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്