Sandra Thomas: ‘മത്സരിച്ച് ജയിച്ച് കാണിക്ക്, ഇത് ഒരുമാതിരി വൃത്തികെട്ട ഏര്‍പ്പാടാണ്’; തിരഞ്ഞെടുപ്പില്‍ സാന്ദ്രയുടെ പത്രിക തള്ളി
Sandra Thomas Nomination Rejected: അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ ചുരുങ്ങിയത് മൂന്ന് സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ സാധിക്കും എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലേക്ക് നിർമ്മാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച പത്രിക തള്ളി. പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്ക് സാന്ദ്ര സമർപ്പിച്ച പത്രികയാണ് തള്ളിയത്. അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ ചുരുങ്ങിയത് മൂന്ന് സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ സാധിക്കും എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂവെന്ന് വരണാധികാരി അറിയിച്ചു. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാൽ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു.
അതേസമയം ഒരു സിനിമ നിർമ്മിച്ചാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാമെന്നും വരണാധികാരി പറഞ്ഞു. അതേസമയം താൻ കോടതിയിലേക്ക് പോകുമെന്നാണ് സാന്ദ്ര പറയുന്നത്. സുരേഷ് കുമാറും സിയാദ് കോക്കറുമൊക്കെ നടത്തുന്നത് ഗുണ്ടായിസമാണെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു.
മത്സരിച്ച് ജയിച്ച് കാണിക്കാനാണ് സാന്ദ്ര പറയുന്നത്. താൻ സിനിമയെടുക്കാത്ത നിർമാതാവല്ലെന്നും താൻ ഹിറ്റ് സിനിമകള്‍ എടുത്തിട്ടുണ്ടെന്നുമാണ് സാന്ദ്ര പറയുന്നത്. ഇത് ഒരുമാതിരി വൃത്തികെട്ട ഏര്‍പ്പാടാണ്. മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളവരെ ഇതുപോലത്തെ വൃത്തികേട് കാണിക്കും എന്നായിരുന്നു സാന്ദ്ര പറഞ്ഞത്.