AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mukesh: ‘ദുല്‍ഖര്‍ വന്ന് സംസാരിക്കുന്നുണ്ടല്ലേ എന്ന് അന്ന് മമ്മൂക്ക വിളിച്ച് ചോദിച്ചു, അദ്ദേഹത്തിന് സന്തോഷമായി’

Mukesh about Dulquer Salmaan and Mammootty: അച്ഛന്‍ 16 കൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. അങ്ങനെയൊരു പശ്ചാത്തലമുണ്ട്. എംഎല്‍എയാകണമെന്നോ സജീവ രാഷ്ട്രീയത്തില്‍ വരണമെന്നോ ആഗ്രഹിച്ചിരുന്നില്ലെന്നും മുകേഷ്‌

Mukesh: ‘ദുല്‍ഖര്‍ വന്ന് സംസാരിക്കുന്നുണ്ടല്ലേ എന്ന് അന്ന് മമ്മൂക്ക വിളിച്ച് ചോദിച്ചു, അദ്ദേഹത്തിന് സന്തോഷമായി’
മുകേഷ്Image Credit source: facebook.com/mukeshcineactor
jayadevan-am
Jayadevan AM | Published: 04 Aug 2025 17:30 PM

‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന സിനിമയിലെ ഷൂട്ടിങിനിടെയുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് നടനും എംഎല്‍എയുമായ മുകേഷ്. കുറച്ചുനാള്‍ മുമ്പ് ജോമോന്റെ സുവിശേഷങ്ങളിലെ താനും ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള സീനിന്റെ കന്നഡ ഡബ്ബിങ് ഒരാള്‍ അയച്ചുതന്നുവെന്നും അത് ദുല്‍ഖറിന് അയച്ചുകൊടുത്തെന്നും മുകേഷ് പറഞ്ഞു. ദുല്‍ഖര്‍ അത് കാണില്ലെന്നാണ് വിചാരിച്ചത്. രണ്ട് മിനിറ്റിനകം ദുല്‍ഖറിന്റെ മറുപടി വന്നു. ‘മുകേഷ് അങ്കിള്‍ വണ്ടര്‍ഫുള്‍ ഡേയ്‌സ്, താങ്ക്യു വെരി മച്ച്’ എന്ന് ദുല്‍ഖര്‍ പറഞ്ഞു. അവരൊക്കെ ആ സിനിമയുടെ ഷൂട്ടിങ് വളരെ ആസ്വദിച്ചെന്നാണ് അതിന്റെ അര്‍അതിന്റെ അര്‍ത്ഥമെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് വ്യക്തമാക്കി.

”ഷൂട്ടിങിനിടെ താനും ഇന്നസെന്റും സത്യന്‍ അന്തിക്കാടും തമാശകള്‍ പറഞ്ഞ് ഇരിക്കുമായിരുന്നു. ദുല്‍ഖറിന്റെ പ്രായത്തിലുള്ള ആരും തന്നെ തങ്ങള്‍ ഇരിക്കുന്നയിടത്ത് വന്ന് കേള്‍ക്കുകയോ സംസാരിക്കുകയോ ചെയ്യില്ല. അവര്‍ വേറെ സ്ഥലത്തായിരിക്കും. ഒന്നാമത് നമ്മള്‍ പറയുന്നതില്‍ പലതും അവര്‍ക്ക് മനസിലാകില്ല. എന്നാല്‍ ദുല്‍ഖര്‍ മുഴുവന്‍ സമയവും തങ്ങള്‍ സംസാരിക്കുന്നയിടത്ത് കസേരയുമായി വന്ന് ഇരിക്കുമായിരുന്നു”-മുകേഷിന്റെ വാക്കുകള്‍.

മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും മമ്മൂക്ക വിളിച്ചു. ഭയങ്കര സന്തോഷം തോന്നുന്ന കാര്യം പങ്കുവയ്ക്കാന്‍ വിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ സംസാരിക്കുന്നയിടത്ത് ദുല്‍ഖര്‍ വന്ന് സംസാരിക്കുന്നണ്ടല്ലേ എന്ന് അദ്ദേഹം ചോദിച്ചു. മുഴുവന്‍ സമയവും വരുന്നുണ്ടെന്നായിരുന്നു തന്റെ മറുപടി. ‘എടാ അത് നല്ല ലക്ഷണമാണെ’ന്ന് മമ്മൂക്ക പറഞ്ഞു. കാരണം ആ പ്രായത്തിലുള്ള പിള്ളേരില്‍ കാണാത്ത രീതിയാണത്. ഭയങ്കര സന്തോഷമായെന്നും മമ്മൂക്ക പറഞ്ഞുവെന്നും മുകേഷ് വെളിപ്പെടുത്തി.

Also Read: Shravan Saritha Mukesh: ‘അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം എന്നെ കരുത്തനാക്കിയെന്ന് വിശ്വസിക്കുന്നു’

പൊട്ടിമുളച്ച് വന്നതല്ല

തന്റേത് രാഷ്ട്രീയ കുടുംബമായിരുന്നുവെന്നും, രാഷ്ട്രീയത്തിലേക്ക് പൊട്ടിമുളച്ച് വന്നതല്ലെന്നും മുകേഷ് വ്യക്തമാക്കി. അച്ഛന്‍ 16 കൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. അങ്ങനെയൊരു പശ്ചാത്തലമുണ്ട്. എംഎല്‍എയാകണമെന്നോ സജീവ രാഷ്ട്രീയത്തില്‍ വരണമെന്നോ ആഗ്രഹിച്ചിരുന്നില്ല. കൊല്ലത്ത് ഒരു കോംപ്രമൈസ് സ്ഥാനാര്‍ത്ഥി വേണമെന്ന് ചര്‍ച്ച വന്നു. വഴക്കു വേണ്ട, മുകേഷ് നില്‍ക്കട്ടെ എന്ന് മുകളിലുള്ള നേതാക്കന്മാര്‍ നിര്‍ദ്ദേശിശിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

എല്ലാ സുഹൃത്തുക്കളോടും കടപ്പാടുണ്ട്. അത് സിനിമയില്‍ നിന്നായിരിക്കണമെന്നില്ല. സിനിമയില്‍ വലിയ ഫ്രണ്ട്‌സ് വരരുത്. മീഡിയം ഫ്രണ്ട്ഷിപ്പ് മതിയെന്നും താരം അഭിപ്രായപ്പെട്ടു.