Santhi Williams: ‘മോഹൻലാൽ നമ്മുടെ കുടുംബം നോക്കുമെന്ന് പറഞ്ഞു, പക്ഷെ തിരിഞ്ഞ് നോക്കിയില്ല’; ശാന്തി വില്യംസ്
Santhi Williams About Mohanlal: മോഹൻലാലുമായി അടുത്ത ബന്ധം ഉണ്ടായിരുന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ ലാൽ കാണാൻ വന്നില്ലെന്ന് ശാന്തി വില്യംസ് പറയുന്നു. വില്യംസിന് മോഹൻലാൽ അനിയനെ പോലെ ആയിരുന്നുവെന്നും നടി പറയുന്നു.

ശാന്തി വില്യംസ്, മോഹൻലാൽ
അവസാന കാലത്ത് തന്റെ ഭർത്താവിനെ മലയാള സിനിമയിലെ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് പറയുകയാണ് സംവിധായകൻ ജെ വില്യംസിന്റെ ഭാര്യയും നടിയുമായ ശാന്തി വില്യംസ്. മോഹൻലാലുമായി അടുത്ത ബന്ധം ഉണ്ടായിരുന്നിട്ടും അദ്ദേഹം മരിച്ചപ്പോൾ ലാൽ കാണാൻ വന്നില്ലെന്ന് ശാന്തി വില്യംസ് പറയുന്നു. വില്യംസിന് മോഹൻലാൽ അനിയനെ പോലെ ആയിരുന്നുവെന്നും നടി പറയുന്നു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.
‘ഹലോ മദ്രാസ്’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് മോഹൻലാൽ വീട്ടിലേക്ക് വന്നിരുന്നുവെന്ന് ശാന്തി പറയുന്നു. ഭക്ഷണമൊക്കെ കഴിച്ചാണ് പോയത്. പിന്നീട് തങ്ങളുടെ മൂന്ന് സിനിമകളിൽ അദ്ദേഹം തുടർച്ചയായി അഭിനയിച്ചു. ആ സമയത്തൊക്കെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കും. അടുക്കളയിലേക്കാണ് നേരെ കയറിപോകാറുള്ളത്. അത്രയും സ്വന്ത്രമായിരുന്നുവെന്നും വില്യംസിന് ലാൽ അനിയനെ പോലെ ആയിരുന്നുവെന്നും നടി പറഞ്ഞു.
‘ജീവന്റെ ജീവൻ’ എന്ന സിനിമ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് മോഹൻലാൽ വന്നിരുന്നു. അന്ന് താൻ ഒമ്പത് മാസം ഗർഭിണിയാണ്. 60,000 രൂപ കൊടുക്കാനുണ്ടെന്നും അത് കൊടുക്കണമെന്നും വില്യംസ് പറഞ്ഞിരുന്നു. അങ്ങനെ താൻ ആഭരങ്ങളെല്ലാം കൊണ്ട് പണയം വെച്ച് ലാലിന് പൈസ കൊണ്ട് കൊടുത്തു. എന്തിനാണ് ചേച്ചി വയ്യാതെ വന്നത്, കാശ് ആവശ്യമുണ്ടെങ്കിൽ കൈയ്യിൽ വെച്ചോളൂവെന്ന് അദ്ദേഹം പറഞ്ഞു. അതൊക്കെ നിങ്ങളും വില്യംസും തമ്മില്ലുള്ള കാര്യം എന്ന് പറഞ്ഞ് താൻ മടങ്ങിയെന്നും ശാന്തി വില്യംസ് കൂട്ടിച്ചേർത്തു.
‘ബട്ടർഫ്ലൈ’ സിനിമയുടെ ഷൂട്ടിങ് സമയത്ത് വില്യംസിന് പുകവലിക്കുന്ന ശീലമുണ്ടായിരുന്നു. ഇത് നിർത്താൻ അദ്ദേഹത്തോട് പറഞ്ഞുകൂടെയെന്ന് ലാലിനോട് ചോദിച്ചപ്പോൾ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു മറുപടി. അന്നൊക്കെ. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ലാൽ നമ്മുടെ കുടുംബം നോക്കുമെന്ന് വില്യംസ് പറയാറുണ്ടായിരുന്നു എന്നും നടി പറയുന്നു. ഇതൊക്കെ കഴിഞ്ഞ് കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും തങ്ങൾക്ക് സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു. വീടും കാറുമെല്ലാം പോയി. അതോടെ കഷ്ടകാലം തുടങ്ങി. പിന്നെ വർക്കില്ലാതെയായെന്നും ശാന്തി വില്യംസ് പറയുന്നു.
അദ്ദേഹത്തിന് വയ്യാതിരുന്നപ്പോഴും മോഹൻലാലും മറ്റ് സിനിമാ പ്രവർത്തകരും കാണാൻ വന്നിരുന്നില്ല എന്നും നടി പറഞ്ഞു. സുരേഷ് ഗോപി വന്ന് കുറച്ച് കാശ് തന്നിരുന്നു. കലാഭവൻ മണിയും വന്നു. അവസ്ഥ മോശമായപ്പോൾ താൻ മോഹൻലാലിനെ വിളിച്ചിരുന്നില്ല. രജനികാന്ത് കാര്യങ്ങളെല്ലാം അറിഞ്ഞ് കുറച്ച് പൈസ തന്നു. മരിക്കാൻ കിടക്കുന്ന സമയത്തും ലാൽ അദ്ദേഹത്തെ കാണാൻ വന്നില്ലെന്നത് വിഷമപ്പെടുത്തി. ഈ നിമിഷം വരെ മോഹൻലാൽ തന്നെ വിളിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒരിക്കൽ ഫ്ലൈറ്റിൽ വെച്ച് ലാലിനെ കണ്ടു. അദ്ദേഹം ഒരു ഹായ് പറഞ്ഞു. ഇറങ്ങുമ്പോഴേക്കും എന്തോ അത്യവശ്യമെന്ന പോലെ അദ്ദേഹം ഓടി പോയെന്നും ശാന്തി വില്യംസ് പറഞ്ഞു.