Major Ravi:“പരിധി വിടുന്നു”; ശാന്തിവിള ദിനേശിനെ ഒന്ന് നേരിൽ കാണേണ്ടിവരുമെന്ന് മേജർ രവി

"Crossing the Line": Major Ravi Wants to Meet Santhivila Dinesh in Person: ശാന്തിവിള ദിനേശ് സ്വന്തം ഇമാജിനേഷനിൽ നിന്ന് പറയുന്നതാണ് ഇതെല്ലാ. ഇങ്ങനെ കഥമെനയാൻ കഴിവുള്ള ആൾക്ക് സ്വന്തം സിനിമ ഹിറ്റാക്കാവുന്നേതേയൊള്ളു. 30 വർഷം മുൻപാണ് ഒരു സിനിമയെടുത്തത്. ഫെഫ്കയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയതാണ്. തന്നെ പോലെയുള്ളവരെ കുറ്റംപറഞ്ഞാണ് ശാന്തിവിള ദിനേശ് കഞ്ഞികുടിക്കുന്നത്.

Major Ravi:“പരിധി വിടുന്നു”; ശാന്തിവിള ദിനേശിനെ ഒന്ന് നേരിൽ കാണേണ്ടിവരുമെന്ന് മേജർ രവി

മേജർ രവി, ശാന്തിവിള ദിനേശ്

Published: 

30 Oct 2026 | 01:44 PM

ശാന്തിവിള ദിനേശിനെ ഒന്ന് നേരിൽ കാണേണ്ടിവരുമെന്നും എല്ലാ പരിധികളും അദ്ദേഹം ലംഘിക്കുകയാണെന്നും മേജർ രവി. നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്ന് കാട്ടി മേജർ രവി ഫെഫ്കയിൽ പരാതി നൽകിയിരുന്നു എന്ന ശാന്തിവിള ദിനേശിൻ്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു മേജർ രവി. ശന്തിവിള ദിനേശിന് മാനസിക രോഗമുണ്ടെന്നാണ് തോന്നുന്നത് എന്നും ചികിത്സയ്ക്ക് അയക്കേണ്ടിവരുമെന്നും മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറയുന്നു.

ഉണ്ണി മുകുന്ദനെ കുറിച്ച് പരാതിയുമായി എവിടെയും പോയിട്ടില്ല എന്ന് മേജർ രവി പറയുന്നു. ഇക്കാര്യം നിങ്ങൾക്ക് ഉണ്ണി മുകുന്ദനോട് തന്നെ ചോദിക്കാം. താനും ഉണ്ണിയുമായി എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം..ഉണ്ണി മുകുന്ദന് ജിവിതത്തിൽ ആദ്യമായി അഡ്വൻസ് കൊടുത്ത വ്യക്തി താനാണ്. തൻ്റെ അറുപതാം പിറന്നാളിന് ഉണ്ണി വന്നതോടെ ആ തെറ്റിദ്ധാരണ അവിടെ അവസാനിച്ചു. ഫെഫ്കയിലും മാക്ടയിലും താൻ അംഗമാണ്. പക്ഷേ ഒരിക്കൽ പോലും പരാതിയുമായി ഒരു സംഘടനയിലും താൻ പോയിട്ടില്ല എന്നും മേജർ രവി പറഞ്ഞു.

Also Read: Santhivila Dinesh: “മോഹൻലാലിനെ പോലെയുള്ള ഒരാൾ ഈ നാണംകെട്ട പരിപാടിക്ക് പോകരുത്”; ബിഗ് ബോസിനെതിരെ ശാന്തിവിള ദിനേശ്

ശാന്തിവിള ദിനേശ് സ്വന്തം ഇമാജിനേഷനിൽ നിന്ന് പറയുന്നതാണ് ഇതെല്ലാ. ഇങ്ങനെ കഥമെനയാൻ കഴിവുള്ള ആൾക്ക് സ്വന്തം സിനിമ ഹിറ്റാക്കാവുന്നേതേയൊള്ളു. 30 വർഷം മുൻപാണ് ഒരു സിനിമയെടുത്തത്. ഫെഫ്കയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയതാണ്. തന്നെ പോലെയുള്ളവരെ കുറ്റംപറഞ്ഞാണ് ശാന്തിവിള ദിനേശ് കഞ്ഞികുടിക്കുന്നത്. അതുകൊണ്ടാണ് കണ്ടില്ലെന്ന് നടിച്ചത്. എന്നാൽ ഇപ്പോൾ പരിധികൾ ലംഘിക്കുകയാണെന്നും മേജർ രവി പറഞ്ഞു. മറ്റുള്ളവരെ കുറിച്ചുള്ള വർത്തമാനം കേൾക്കാൻ ജനങ്ങൾക്ക് ഇഷ്ടമാണ് എന്നതിനാലാണ് അദ്ദേഹത്തെ പോലുള്ള ആളുകൾക്ക് ഇത്രയധികം സബ്സ്ക്രൈബർമാരെ ലഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാന്തിവിള ദിനേശിനെ ഒന്ന് നേരിൽ കണ്ട് ഇതെല്ലാം.ചോദിക്കണം എന്ന ആഗ്രമുണ്ട്. പരസ്യമായി തന്നെ ഇത് പറയുകയാണ്. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുപോകുന്നുണ്ട്. പക്ഷേ എല്ലാ പരിധികളും ലംഘിക്കുകയാണെന്നും മേജർ രവി വ്യക്തമാക്കി. അദ്ദേഹത്തിന് കാര്യമായ മാനസിക പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ അത് ആസ്വദിക്കുന്ന ഒരുപാട് പേർ സമൂഹത്തിലുണ്ട്. അദ്ദേഹത്തിൻ്റെ വിഡിയോ കാണുന്നവരുടെ നിലവാരം നഷ്ടപ്പെടും. അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും അംഗീകരിക്കാനാകാത്ത വിധം മോശമാണ് എന്നും മേജർ രവി പറഞ്ഞു.

English Summary

Major Ravi strongly criticized Santhivila Dinesh for falsely claiming he filed a FEFKA complaint against Unni Mukundan. Denying the rumors, Ravi stated that Dinesh is crossing limits and spreading fake stories.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം