AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Santhosh K Nayar : ‘അന്ന് മോഹന്‍ലാല്‍ എസ്എഫ്‌ഐയിലായിരുന്നു, ഞാന്‍ ഡിഎസ്‌യുവും; ഞങ്ങള്‍ തമ്മില്‍ ക്ലാഷുണ്ടായിട്ടില്ല’

Santhosh K Nayar On Mohanlal's And His College Life: മോഹന്‍ലാല്‍ ബികോമും, സന്തോഷ് ബിഎസ്‌സി ഗണിതവുമായിരുന്നു പഠിച്ചത്. തങ്ങള്‍ക്ക് ഒരേ പ്രായമാണെന്നും, നാലഞ്ച് മാസത്തിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മാഗസിന്‍ എഡിറ്ററായിരുന്നു. മോഹന്‍ലാല്‍ എസ്എഫ്‌ഐയുടെ ഭാഗമായിരുന്നുവെന്നും സന്തോഷ്

Santhosh K Nayar : ‘അന്ന് മോഹന്‍ലാല്‍ എസ്എഫ്‌ഐയിലായിരുന്നു, ഞാന്‍ ഡിഎസ്‌യുവും; ഞങ്ങള്‍ തമ്മില്‍ ക്ലാഷുണ്ടായിട്ടില്ല’
സന്തോഷ് കെ നായര്‍, മോഹന്‍ലാല്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 22 Mar 2025 15:07 PM

പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇത്‌ ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് കേശവന്‍ നായര്‍ മലയാള സിനിമാലോകത്ത് പ്രവേശിക്കുന്നത്. 1982ലാണ് സന്തോഷിന്റെ ആദ്യ ചിത്രം റിലീസാകുന്നത്. പിന്നീട് നിരവധി മലയാള സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചു. 2023ല്‍ പുറത്തിറങ്ങിയ ‘1921: പുഴ മുതല്‍ പുഴ വരെ’യാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നടന്‍ മോഹന്‍ലാലും സന്തോഷും സമകാലികരാണ്. ഒരേ പ്രായമാണെങ്കിലും കോളേജില്‍ മോഹന്‍ലാല്‍ ഒരു വര്‍ഷം സീനിയറായിരുന്നു. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ തന്റെ കോളേജ് ജീവിതത്തെക്കുറിച്ച് സന്തോഷ് മനസ് തുറന്നു.

പ്രീഡിഗ്രി താനും മോഹന്‍ലാലും ഒരുമിച്ചായിരുന്നുവെന്ന് കാന്‍ചാനല്‍ മീഡിയക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് വ്യക്തമാക്കി. അത് കഴിഞ്ഞ് എഞ്ചിനീയറാകാന്‍ എഎംഐഇ എഴുതാനായി ചിന്മയ ക്ലാസില്‍ പോയി ചേര്‍ന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ അത് പറ്റില്ലെന്ന് മനസിലായി. പിന്നെ തിരിച്ചുവന്ന് എംജി കോളേജില്‍ ബിഎസ്‌സിക്ക് ചേര്‍ന്നു. അങ്ങനെ വന്നപ്പോള്‍ മോഹന്‍ലാല്‍ ഒരു വര്‍ഷം സീനിയറാവുകയായിരുന്നുവെന്നും സന്തോഷ് നായര്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ ബികോമും, സന്തോഷ് ബിഎസ്‌സി ഗണിതവുമായിരുന്നു പഠിച്ചത്. തങ്ങള്‍ക്ക് ഒരേ പ്രായമാണെന്നും, നാലഞ്ച് മാസത്തിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മാഗസിന്‍ എഡിറ്ററായിരുന്നു. മോഹന്‍ലാല്‍ എസ്എഫ്‌ഐയുടെ ഭാഗമായിരുന്നുവെന്നും സന്തോഷ് വെളിപ്പെടുത്തി.

”എസ്എഫ്‌ഐക്ക് ഇന്നത്തെ പോലെ അന്നും അതിന്റേതായിട്ടുള്ള ടെററും കാര്യങ്ങളും ബഹളവുമൊക്കെയുണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ പാര്‍ട്ടിയുമായി വലിയ അടിയും ബഹളവും നടന്നിരുന്നില്ല. ഞാന്‍ ഡിഎസ്‌യുവിലായിരുന്നു. അന്ന് എന്‍എസ്എസിന് എന്‍ഡിപി എന്നൊരു പാര്‍ട്ടിയുണ്ടായിരുന്നു. അതിന്റെ വിദ്യാര്‍ത്ഥി സംഘടനയിലായിരുന്നു ഞാന്‍. അന്ന് ഞാന്‍ എബിവിപി ആയിരുന്നെന്നാണ് പലരും കരുതുന്നത്‌”-സന്തോഷ് വ്യക്തമാക്കി.

Read Also : Nithya Menen: ‘ആ ലിപ് ലോക്ക് സീൻ മാത്രം വെട്ടിയെടുത്ത് വിവാദമാക്കുമെന്ന് അന്നേ അറിയാമായിരുന്നു’; നിത്യ മേനൻ

അന്നും താന്‍ സംഘപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു. മുഖ്യശിഷകായിട്ടുണ്ട്. സിനിമയില്‍ വന്നപ്പോള്‍ ദൈനംദിനം ശാഖയില്‍ പോകാന്‍ സാധിക്കുമായിരുന്നില്ല. മോഹന്‍ലാലും താനും രണ്ട് പാര്‍ട്ടികളിലായിരുന്നു. താന്‍ സംഘടനയുടെ പ്രസിഡന്റായിരുന്നു. നാലഞ്ചു പേരെ ആ സംഘടനയിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ പിന്നെ താനല്ലേ പ്രസിഡന്റാവുകയെന്നും സന്തോഷ് ചോദിച്ചു.

തങ്ങള്‍ തമ്മില്‍ ക്ലാഷസൊന്നും ഉണ്ടായിട്ടില്ല. ഫൈനല്‍ ഇയര്‍ പഠിക്കുമ്പോഴാണ് ജഗദീഷ് അവിടെ അധ്യാപകനായി വരുന്നത്. അദ്ദേഹം കൊമേഴ്‌സായിരുന്നതുകൊണ്ട് തന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, തങ്ങളുടെ കൂടെ ടൂറിന് വന്നിട്ടുണ്ട്. ആദ്യം സിനിമയില്‍ വരുന്നത് താനാണെന്നും, 43 വര്‍ഷമായി സിനിമയിലെത്തിയിട്ടെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.