Santhosh Varkey: ഡോ. എലിസബത്ത് ഉദയനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആറാട്ടണ്ണന്‍; സോഷ്യൽ മീഡിയയിൽ വിമര്‍ശനം ശക്തം
Arattannan Wants to Marry Dr. Elizabeth Udayan: സമൂഹ മാധ്യമങ്ങളിൽ വൈറലായ ആറാട്ടണ്ണൻ ഇതാദ്യമായല്ല എലിസബത്തിനോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമർശനങ്ങളും ഇദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

സന്തോഷ് വർക്കി
നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സമൂഹ മാധ്യമങ്ങളിൽ വൈറലായ ആറാട്ടണ്ണൻ ഇതാദ്യമായല്ല എലിസബത്തിനോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമർശനങ്ങളും ഇദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.
അടുത്തിടെ, അഹമ്മദാബാദിലെ ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ എലിസബത്ത് ഉറക്ക ഗുളികകൾ അമിതമായി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മൂക്കിൽ ട്യൂബ് ഒക്കെയിട്ട് അവശനിലയിലാണ് അവർ തന്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. താൻ മരിച്ചാൽ അതിനുള്ള പൂർണ ഉത്തരവാദി ബാലയാണെന്നാണ് അവർ വീഡിയോയിൽ പറഞ്ഞത്. പിന്നീട് ഡിസ്ചാർജായ ശേഷം പങ്കുവെച്ചൊരു വീഡിയോയിൽ തനിക്ക് തെറ്റ് പറ്റിയെന്നും ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലാണ് താൻ ഇപ്പോഴെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് എലിസബത്തിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് സന്തോഷ് വർക്കി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത്. താനും എലിസബത്തും തമ്മിൽ പല കാര്യങ്ങളിലും ചേർച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ ഒരു എൻജിനീയറും എലിസബത്ത് ഡോക്ടറുമാണ്. രണ്ട് പേരുടെയും കുടുംബങ്ങൾ വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും നല്ല ചേർച്ചയായിരിക്കും എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.
അതിനുശേഷം, പങ്കുവെച്ച പോസ്റ്റിൽ തനിക്ക് എലിസബത്തിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഒട്ടേറെ പേർ തന്നെ തെറ്റിദ്ധരിച്ചത് പോലെ എലിസബത്തും തന്നെ തെറ്റിധരിച്ചതായും സന്തോഷ് വർക്കി പറഞ്ഞു. ബാലയ്ക്ക് വേറെ വിവാഹം കഴിക്കാമെങ്കിൽ എന്തുകൊണ്ടാണ് എലിസബത്തിന് വേറെ വിവാഹം കഴിക്കാൻ പാടില്ലാത്തതെന്നും സന്തോഷ് വർക്കി ചോദിക്കുന്നു. ആറാട്ടണ്ണന്റെ പോസ്റ്റിൽ എലിസബത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ ബാലയും എലിസബത്തും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായി നിലനിന്നിരുന്ന സമയത്തും സന്തോഷ് വർക്കി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. അന്നും എലിസബത്ത് വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ, തന്നെയും സന്തോഷ് വർക്കിയെയും ചേർത്ത് ബാല മോശമായ കഥകൾ മെനഞ്ഞിട്ടുണ്ടെന്ന് അവർ ആരോപണം ഉന്നയിച്ചിരുന്നു.
നിരവധി പേരാണ് സന്തോഷ് വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന് എതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്. ജയിലിൽ പോകാനാണോ ആഗ്രഹമെന്നതാണ് മിക്കവരുടെയും കമന്റ്. നടൻ മോഹൻലാലിന്റെ ‘ആറാട്ട്’ എന്ന സിനിമ കണ്ടിറങ്ങിയ ശേഷം ‘ലാലേട്ടൻ ആറാടുകയാണ്’ എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വർക്കി വൈറലായത്. ഇതോടെ ആറാട്ടണ്ണൻ എന്ന വിളിപ്പേരും കിട്ടി. സിനിമകളുടെ റിവ്യു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ആറാട്ടണ്ണൻ, ട്രോളുകളിളും എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.