AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sara Arjun at Dhurandhar: അന്ന് വിക്രമിന്റെ കുഞ്ഞു മകളായി, ഇന്ന് 40കാരന്റെ നായികയായി.. നമ്മുടെ ആൻമരിയ ബോളിവുഡിലേക്ക്

Durandhar's first look to audiences : ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. 40 വയസ്സുകാരനായ ഒരു രൺവീറിന് 20 വയസ്സുകാരിയായ സാറ നായികയായി എത്തുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Sara Arjun at Dhurandhar: അന്ന് വിക്രമിന്റെ കുഞ്ഞു മകളായി, ഇന്ന് 40കാരന്റെ നായികയായി.. നമ്മുടെ ആൻമരിയ ബോളിവുഡിലേക്ക്
Sara Arjun At DhurandharImage Credit source: facebook, sara arjun official
aswathy-balachandran
Aswathy Balachandran | Published: 06 Jul 2025 19:33 PM

മുംബൈ: രൺവീർ സിംഗ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ധുരന്തറിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി. രൺബീറിന്റെ നാല്പതാം പിറന്നാൾ ദിവസമായ ഇന്നാണ് പോസ്റ്റർ എത്തിയത്. ഈ ആക്ഷൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അനുസരിച്ചു ഫൈറ്റിന് പ്രാധാന്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ചിത്രത്തിൽ രണ്ടുപേരും ഒപ്പം വലിയതാരയും അണിനിരക്കുന്നുണ്ട്. സഞ്ജയ് ദത്ത് മാധവൻ അർജുൻ രാംപാൽ അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. 40 വയസ്സുകാരനായ ഒരു രൺവീറിന് 20 വയസ്സുകാരിയായ സാറ നായികയായി എത്തുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറൽ ആയതിന് പിന്നാലെ ആണ് ഈ പ്രായ വ്യത്യാസം പലരും വിമർശിച്ചു രംഗത്ത് വന്നത്. ഇതിനൊപ്പം തന്നെ സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്.
ബാലതാരമായി ആണ് സാറ സിനിമയിൽ എത്തിയത്.

മുംബൈൽ ജനിച്ച സാറയ്ക്ക് ഇപ്പോൾ 20 വയസ് മാത്രമാണ് പ്രായം. അഞ്ചു വയസ്സിനിടെ മക്ഡോണാല്സ്, മാഗി തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ നൂറോളം പരസ്യ ചിത്രങ്ങളിൽ സാറ അഭിനയിച്ചിട്ടുണ്ട്. 2011ൽ വിക്രം നായകനായ ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു സാറയുടെ അരങ്ങേറ്റം. പിന്നീട് വിക്രം, ഐശ്വര്യ റായി, ജയം രവി, കാർത്തി, തൃഷ തുടങ്ങിയ വലിയ താരനിര അണിനിരന്ന പൊന്നിയൻ സെൽവനിലും ശ്രദ്ധേയമായ വേഷം ചെയ്തു.