AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Director Ram: ‘കഴിഞ്ഞ മാസം വിളിച്ചപ്പോഴും മമ്മൂട്ടി സർ ദേഷ്യപ്പെട്ടു, ഇത് ശരിയായ കാര്യമല്ല; സംവിധായകൻ റാം

Director Ram about Mammootty: മമ്മൂട്ടിയെ വെച്ച് ഒരു കഥ പ്ലാൻ ചെയ്തിട്ടുണ്ടെന്നും എന്നാൽ ആ സിനിമയ്ക്ക് കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും റാം പറയുന്നു. ​ഗലാട്ടാ പ്ലസ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Director Ram: ‘കഴിഞ്ഞ മാസം വിളിച്ചപ്പോഴും മമ്മൂട്ടി സർ ദേഷ്യപ്പെട്ടു, ഇത് ശരിയായ കാര്യമല്ല; സംവിധായകൻ റാം
മമ്മൂട്ടി, റാം
Nithya Vinu
Nithya Vinu | Published: 06 Jul 2025 | 07:40 PM

തമിഴിലെ മികച്ച സംവിധായകരിൽ ഒരാളാണ് റാം. വ്യത്യസ്തമായ ശൈലിയിലൂടെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു പേരൻപ്.

ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മമ്മൂട്ടിയെ വെച്ച് ഒരു കഥ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് റാം പറഞ്ഞു. എന്നാൽ ആ സിനിമയ്ക്ക് കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ​ഗലാട്ടാ പ്ലസ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തമിഴ് ഇൻഡസ്ട്രിയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരുമായാണ് കഥകൾ കൂടുതലും ചർച്ച ചെയ്യാറുള്ളത്. എന്നാൽ പേരൻപ് കഥ പൂർത്തിയായപ്പോൾ മമ്മൂട്ടി സാറല്ലാതെ മറ്റൊരു ഓപ്ഷൻ എനിക്കില്ലായിരുന്നു. അദ്ദേഹത്തിനും ഇഷ്ടമായത് കൊണ്ട് ആ സിനിമ ചെയ്തു. അതിന്റെ കൂടെ മറ്റൊരു കഥ കൂടി സാറിനോട് പറഞ്ഞിരുന്നു.

ALSO READ: അന്ന് വിക്രമിന്റെ കുഞ്ഞു മകളായി, ഇന്ന് 40കാരന്റെ നായികയായി.. നമ്മുടെ ആൻമരിയ ബോളിവുഡിലേക്ക്

അത് സിനിമയാക്കാൻ മമ്മൂട്ടി സാർ എന്നോട് പറഞ്ഞിരുന്നു. എന്നാൽ ആ കഥയിലെ കാസ്റ്റിങ്ങിന്റെ കാര്യത്തിൽ എനിക്ക് ഇപ്പോഴും കൺഫ്യൂഷനാണ്. കഴിഞ്ഞ മാസം മമ്മൂട്ടി സാർ എന്നെ വിളിച്ചപ്പോൾ കഥയുടെ കാര്യം ചോദിച്ചിരുന്നു, കുറച്ചും കൂടി ശരിയാക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ചെറുതായി ദേഷ്യപ്പെട്ടു. അതോടൊപ്പം തന്റെ ഈ രീതി ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ നല്ല സംവിധായകനാണ്. ഇൻഡസ്ട്രിക്ക് നിങ്ങളെ ഒരുപാട് ആവശ്യമുണ്ട്. എന്തിനാണ് സിനിമകൾ തമ്മിൽ ഇത്രയും വലിയ ഗ്യാപ്പ്. അധികം സമയമെടുക്കാതെ സിനിമകൾ ചെയ്യ, എന്നാണ് അദ്ദേഹം പറഞ്ഞത്’, റാം പറയുന്നു.