Fahadh Faasil: ‘ഫഹദ് ആദ്യം വിളിച്ചിരുന്നത് സത്യൻ അങ്കിൾ എന്നായിരുന്നു’; ഇപ്പോൾ ആ വിളി മാറ്റിയെന്ന് സത്യൻ അന്തിക്കാട്

Sathyan Anthikad Talks About Fahadh Faasil: ഫഹദ് ഫാസിലിനെ നായകനാക്കി ഇതുവരെ രണ്ട് സിനിമകളാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്തത്. 2015ൽ പുറത്തിറങ്ങിയ 'ഒരു ഇന്ത്യൻ പ്രണയകഥ', 2017ൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശൻ' എന്നിവയാണത്.

Fahadh Faasil: ഫഹദ് ആദ്യം വിളിച്ചിരുന്നത് സത്യൻ അങ്കിൾ എന്നായിരുന്നു; ഇപ്പോൾ ആ വിളി മാറ്റിയെന്ന് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട്, ഫഹദ് ഫാസിൽ

Published: 

27 Aug 2025 07:52 AM

മലയാളികൾക്ക് എക്കാലത്തും ഓർത്തിരിക്കാവുന്ന ഒരുപിടി മനോഹരമായ സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവ്വം’ ഓണം റിലീസായി ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. നീണ്ട പത്ത് വർഷങ്ങൾക്ക് മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫഹദ് പണ്ട് തന്നെ വിളിച്ചിരുന്നത് സത്യൻ അങ്കിൾ എന്നായിരുന്നുവെന്നും, എന്നാൽ ഇപ്പോഴതിൽ മാറ്റം വന്നിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫഹദ് ഫാസിൽ ആദ്യമൊക്കെ സത്യൻ അങ്കിൾ എന്നായിരുന്നു വിളിച്ചിരുന്നതെന്നും, പക്ഷെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ സത്യേട്ടാ എന്നാണ് വിളിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഇങ്ങനെയാണ് തങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വലിയൊരു മാറ്റം കൊണ്ടുവരാനാകും. നമ്മൾ സീനിയറാണെന്നും തങ്ങളുടെയൊക്കെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവർക്ക് തോന്നുമ്പോഴാണ് പ്രശ്നം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫഹദ് ഫാസിലിനെ നായകനാക്കി ഇതുവരെ രണ്ട് സിനിമകളാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്തത്. 2015ൽ പുറത്തിറങ്ങിയ ‘ഒരു ഇന്ത്യൻ പ്രണയകഥ’, 2017ൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ എന്നിവയാണത്. ഈ രണ്ട് ചിത്രങ്ങൾക്കും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.

അതേസമയം, സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ് ‘ഹൃദയപൂർവ്വം’ സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിൻറെ നായികയായി മാളവിക മോഹനൻ എത്തുന്ന ചിത്രത്തിൽ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങി മികച്ച താരനിരയും അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് ചിത്രത്തിന്റെ നിർമ്മാണം. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. ചിത്രത്തിൽ അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും എത്തുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്