AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sathyan Anthikad: ‘അങ്ങനെ ഒരു മാജിക് മോഹൻലാലിന് ഉണ്ട്, അത് ബോധപൂർവ്വം ചെയ്യുന്നതല്ല’; സത്യൻ അന്തിക്കാട്

Sathyan Anthikad About Mohanlal's Acting: മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന് തോന്നി പോകുമെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

Sathyan Anthikad: ‘അങ്ങനെ ഒരു മാജിക് മോഹൻലാലിന് ഉണ്ട്, അത് ബോധപൂർവ്വം ചെയ്യുന്നതല്ല’; സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാട്, മോഹൻലാൽ Image Credit source: Sathyan Anthikad/Facebook
nandha-das
Nandha Das | Updated On: 21 Aug 2025 08:46 AM

വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയപൂർവം’. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെയാണ്. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം തീയേറ്ററിൽ എത്തുക. ഇതിനിടയിൽ, മോഹൻലാലിൻറെ അഭിനയത്തെ കുറിച്ച് പറഞ്ഞ സത്യൻ അന്തിക്കാടിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന് തോന്നി പോകുമെന്ന് സത്യൻ അന്തിക്കാട് പറയുന്നു. അങ്ങനെ ഒരു മാജിക് പുള്ളിക്കുണ്ടെന്നും അത് ബോധപൂർവ്വം ചെയ്യുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

“ക്യാമറയ്ക്ക് മുന്നിൽ ഏറ്റവും നന്നായി പെരുമാറുന്ന അഭിനേതാവാണ് മോഹൻലാൽ. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോൾ ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന് നമുക്ക് തോന്നും. ഇത് ആർക്കും ചെയ്യാവുന്നതല്ലേ എന്നുപോലും തോന്നി പോകും. അങ്ങനെ ഒരു മാജിക് പുള്ളിക്ക് ഉണ്ട്. അത് ബോധപൂർവ്വം ചെയ്യുന്നതല്ല” എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.

വീഡിയോ:

ALSO READ: തിരിച്ചുവരവിന് സമയമായി, മമ്മൂട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലായിരുന്നു, സ്ഥിരീകരണവുമായി സഹോദരൻ

അതേസമയം, സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപതാമത് ചിത്രമാണ് ‘ഹൃദയപൂർവ്വം’. സിനിമയുടെ ടീസർ പുറത്തുവന്നത് മുതൽ ആരാധകർ ആവേശത്തിലാണ്. ഒരു ഫൺ ഫാമിലി ചിത്രമായിരിക്കും ‘ഹൃദയപൂർവ്വം’ എന്നാണ് ടീസർ നൽകുന്ന സൂചന. സംഗീത് പ്രതാപ് – മോഹൻലാൽ കോമ്പോ തീയേറ്ററിൽ കാണാനും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ആശിർവാദ് സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം.

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യൻ ചിത്രത്തിന് കഥ ഒരുക്കിയിപ്പോൾ, അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റായി പ്രവർത്തിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം.