Amrutha Nair Wedding : സസ്പെൻസായിരുന്ന വരൻ ആര്? നടി അമൃത നായർ വിവാഹിതയായി

Serial Actress Amrutha Nair Husband And Marriage Photos : ഗുരുവായൂരിൽ വെച്ചായിരുന്നു അമൃത നായർ വിവാഹിതയായത്. കല്യാണ ദിവസം വരെ നടി തൻ്റെ പ്രതിശ്രുതവരൻ ആരാണെന്ന് വെളിപ്പെടുത്തിരുന്നില്ല. വരൻ തൻ്റെ സുഹൃത്തിൻ്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് അമൃത നേരത്തെ വ്യക്തമാക്കിയിരുന്നു.

Amrutha Nair Wedding : സസ്പെൻസായിരുന്ന വരൻ ആര്? നടി അമൃത നായർ വിവാഹിതയായി

Amrutha Nair Wedding

Updated On: 

29 Oct 2026 | 12:29 PM

ഗുരുവായൂർ : സീരിയൽ താരം അമൃത നായർ വിവാഹിതയായി. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന അഖിൽ ആണ് വരൻ. ഗുരുവായൂരിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങിയ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ഒരുങ്ങുന്നുയെന്ന് അമൃത നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രതിശ്രുത വരൻ ആരാണെന്ന് മാത്രം നടി വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ ദിവസം വരെ നടി തൻ്റെ വരൻ ആരാണെന്ന് സസ്പെൻസ് നിലനിർത്തുകയും ചെയ്തിരുന്നു.

പരമ്പരാഗതമായ രീതിയിൽ കസവ് സെറ്റ്മുണ്ടും, ആഭരണങ്ങളും അണിഞ്ഞായിരുന്ന അമൃത വധുവായി അണിഞ്ഞൊരുങ്ങി എത്തിയത്. ഇളം നീല ബോർഡറിലുള്ള കസവാണ് നടി ധരിച്ചത്. പരമ്പരാഗതമായി മുണ്ടും നേരിതും ധരിച്ചാണ് വരൻ അഖിലുമെത്തിയത്. അഖിൽ താലിച്ചാർത്തിയപ്പോൾ അമൃത വികാരഭരിതയാകുന്നത് വീഡിയോയിൽ കാണാം.

ALSO READ : Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം

അമൃത നായരുടെ വിവാഹ വീഡിയോ

ആരാണ് വരൻ?

ബിസിനെസ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് വരൻ അഖിൽ. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് അമൃതയും അഖിലും തമ്മിൽ വിവാഹിതരാകുന്നത്. അഖിൽ തൻ്റെ സുഹൃത്തിൻ്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇൻസ്റ്റഗ്രാമിൽ ഒരു ഹായ് അയച്ച് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ബന്ധമെന്ന് നടി നേരത്തെ അറിയിച്ചിരുന്നു. പിന്നീട് അത് പ്രണയത്തിലാകുകയും അവസാനം വിവാഹത്തിൽ എത്തി ചേരുകയും ചെയ്തു. തങ്ങൾ ലളിതമായി രജിസ്റ്റർ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം, എന്നാൽ അമ്മയുടെ നിർബന്ധപ്രകാരമാണ് ഗുരുവായൂരിൽ വെച്ച് വിവാഹം നടന്നതെന്ന് അമൃത പറഞ്ഞിരുന്നു.

ഏഷ്യനെറ്റിലെ കുടുംബവിളക്ക് സീരിയലൂടെയാണ് അമൃത കുടുംബപ്രേക്ഷകരിൽ കൂടുതൽ ശ്രദ്ധേയയാകുന്നത്. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിന് വലിയ ഒരു ആരാധകർ തന്നെയുണ്ട്. സീരിയലിന് പുറമെ ചാനൽ ഷോകൾക്കും ചില വെബ് സീരീസുകളുടെയും ഭാഗമായിട്ടുണ്ട് അമൃത. കഴിഞ്ഞ ദിവസങ്ങളിലായി നടി തൻ്റെ വിവാഹ ഒരുക്കങ്ങളുടെ വീഡിയോ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം വരൻ ആരാണെന്ന് മാത്രം ഇന്ന് വിവാഹം ദിവസം വരെ വെളിപ്പെടുത്തിയിരുന്നില്ല.

Loading...
Unable to load recommendations.
Follow Us
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു