Swathi Nithyanand: ‘ഇത് എന്തോ ഇരുപ്പാണ്…അടിച്ചു ഫിറ്റായോ?’ എന്ന് ചോദ്യം; മറുപടിയുമായി നടി സ്വാതി നിത്യാനന്ദ്
Swathi Nithyanand Viral Response to a Comment: സ്വാതിയുടെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വന്നൊരു കമന്റിന് സ്വാതി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സ്വാതി നിത്യാനന്ദ്
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി സ്വാതി നിത്യാനന്ദ്. ടാലന്റ് ഷോയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി ഒരു നർത്തകി കൂടിയാണ്. ‘ചെമ്പട്ട്’ എന്ന പരമ്പരയിലൂടെയാണ് സ്വാതി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന്, ഭ്രമണം’, ‘നാമം ജപിക്കുന്ന വീട്’ തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
‘ഭ്രമണം’ എന്ന സീരിയലിലെ ക്യാമറാമാൻ ആയിരുന്ന പ്രതീഷ് നെന്മാറയെ വിവാഹം ചെയ്ത സ്വാതി, പിന്നീട് വിവാഹമോചനം തേടുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് നടി. സ്വാതിയുടെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വന്നൊരു കമന്റിന് സ്വാതി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഇത് എന്തോ ഇരുപ്പാണ്…അടിച്ചു ഫിറ്റായോ?’ എന്നായിരുന്നു ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഇതിന് ‘താൻ കുടിക്കാറില്ല’ എന്നാണ് സ്വാതി മറുപടി നൽകിയത്. നിരവധി പേരാണ് സ്വാതിയുടെ പോസ്റ്റിന് താഴെ പ്രതികരണവുമായി രംഗത്തെത്തുന്നത്. സീരിയൽ ക്യാമറമാനും സ്വാതിയുടെ സുഹൃത്തുമായ വിഷ്ണു സന്തോഷാണ് നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സ്വാതിയുടെ പോസ്റ്റ്:
അടുത്തിടെ, വിഷ്ണു സന്തോഷിനൊപ്പം പങ്കുവെച്ച നടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള സ്വാതിയുടെ കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ‘യാ…വൺ ഇയർ…ഐ ലവ് യൂ ഷൊട്ടൂ…’ എന്നായിരുന്നു സ്വാതി കുറിച്ചത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതേക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.