AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Shakeela: ‘താരസംഘടനായ ‘അമ്മ’യാണ് എന്റെ സിനിമകൾ ഇല്ലാതാക്കിയത്’; വെളിപ്പെടുത്തലുമായി നടി ഷക്കീല

കേരളത്തിൽ മറ്റൊരു സംസ്ഥാനത്തെ പെണ്‍കുട്ടി വന്ന് അവരെക്കാള്‍ കളക്ഷനുള്ള സിനിമകള്‍ ചെയ്താല്‍ അവര്‍ വെറുതെ വിടുമോ.

Actress Shakeela: ‘താരസംഘടനായ ‘അമ്മ’യാണ് എന്റെ സിനിമകൾ ഇല്ലാതാക്കിയത്’; വെളിപ്പെടുത്തലുമായി നടി ഷക്കീല
നടി ഷക്കീല (Image Courtesy: Shakeela's Facebook)
Nandha Das
Nandha Das | Updated On: 31 Aug 2024 | 08:11 PM

തന്‍റെ സിനിമകള്‍ ഇല്ലാതാക്കിയത് താര സംഘടനയായ അമ്മയാണെന്ന് തുറന്നടിച്ച് നടി ഷക്കീല. മരിച്ചുപോയ ഒരു അഭിനേതാവാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും താരം തുറന്നുപറഞ്ഞു. കേരളത്തിൽ മറ്റൊരു സംസ്ഥാനത്തെ പെണ്‍കുട്ടി വന്ന് അവരെക്കാള്‍ കളക്ഷനുള്ള സിനിമകള്‍ ചെയ്താല്‍ അവര്‍ വെറുതെ വിടുമോയെന്നും ഷക്കീല ചോദിച്ചു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്ത് നീതിയാണ് ആ പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുത്തതെന്നും ആരുടെ പേരുവന്നാലും ഒന്നും സംഭവിക്കില്ലായെന്നും ഷക്കീല പറഞ്ഞു.

ഷക്കീലയുടെ വാക്കുകള്‍

2000ത്തില്‍ ഇറങ്ങിയ എന്‍റെ സിനിമകളെ ബാന്‍ ചെയ്തതും സെന്‍സറിങ്ങ് കൊടുക്കാതിരുന്നതുമെല്ലാം അമ്മ സംഘടനയാണ്. അമ്മ അസോസിയേഷന്‍ എനിക്കെതിരെ ചെയ്ത കാര്യങ്ങൾ ഞാന്‍ തിരിച്ചറിഞ്ഞത് മരിച്ചുപോയ ഒരു അഭിനേതാവ് കാരണമാണ്. ഞാന്‍ അഭിനയിച്ചു, കല്ല്യാണ മണ്ഡപങ്ങളായി മാറേണ്ടിയിരുന്ന തിയറ്ററുകളെ ഞാൻ തിരികെ കൊണ്ടുവന്നു, എന്‍റെ സിനിമകളില്‍ നിന്ന് അവർക്ക് ടാക്സ് ലഭിച്ചു. അതല്ലാതെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്. കേരളം ഒരു പുരുഷാധിപത്യ സമുഹമാണ്. കേരളത്തിൽ മറ്റൊരു സംസ്ഥാനത്തെ പെണ്‍കുട്ടി വന്ന് അവരെക്കാള്‍ കളക്ഷനുള്ള സിനിമകള്‍ ചെയ്താല്‍ അവര്‍ വെറുതെ വിടുമോ? 2000ത്തില്‍ ഞാന്‍ ഇതിനെക്കുറിച്ച് പറഞ്ഞെങ്കിലും എന്നെ ആരും സപ്പോര്‍ട്ട് ചെയ്തില്ല. എന്നെക്കൊണ്ട് തന്നെ സിനിമ വേണ്ടെന്ന് പറയിപ്പിക്കാനായി അവർ കുറെ ദ്രോഹിച്ചു.

ALSO READ: ‘ഞാൻ എന്താണ് പറയേണ്ടത്’; ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് മോഹൻലാൽ

എനിക്ക് പേരും പ്രശസ്തിയും തന്നത് കേരളമാണെന്ന കാര്യം മറന്നിട്ടല്ല ഞാന്‍ സംസാരിക്കുന്നത്. കേരളത്തിലെ ജനങ്ങളോട് എനിക്ക് യാതൊരു രീതിയിലും പ്രശ്നവുമില്ല. എന്‍റെ സിനിമകള്‍ തിയറ്ററില്‍ ബാൻ ചെയ്ത് അവര്‍ എന്നോട് കാണിച്ചത് അനീതിയാണ്. പേരുകൾ പുറത്തുവരട്ടെ. ദിലീപിന്റെ പ്രശ്നത്തില്‍ എന്ത് നീതിയാണ് ആ പെണ്‍കുട്ടിക്ക് ലഭിച്ചത്. പുറത്ത് പറഞ്ഞാലും ഒന്ന് സംഭവിക്കില്ല. ഹേമ കമ്മീഷൻ ഉണ്ടായതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ എല്ലാവരും തുറന്ന് സംസാരിക്കുന്നത്. ഇത്തരം കമ്മിറ്റികള്‍ എല്ലാ ഭാഷകളിലും വരണം. ഞാന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല, പിന്നെ എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്തത്. എനിക്കും നീതി വേണം.