Ajith Kumar-Shalini: ‘വീട്ടിൽ പോയാൽ ഞാൻ കാലിൽ വീഴണം’; ക്ഷേത്രത്തിൽ വച്ച് കാൽ തൊട്ട് വണങ്ങിയ ശാലിനിയോട് അജിത്ത്, വൈറലായി വീഡിയോ

Ajith Kumar-Shalini Temple Viral Video: ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, ഒരു ക്ഷേത്രം സന്ദർശിച്ച ഇരുവരുടെയും പുതിയൊരു വീഡിയോയായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Ajith Kumar-Shalini: വീട്ടിൽ പോയാൽ ഞാൻ കാലിൽ വീഴണം; ക്ഷേത്രത്തിൽ വച്ച് കാൽ തൊട്ട് വണങ്ങിയ ശാലിനിയോട് അജിത്ത്, വൈറലായി വീഡിയോ

അജിത്തും ശാലിനിയും

Updated On: 

10 Aug 2025 | 03:03 PM

തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. മാതൃക ദമ്പതികളായാണ് ആരാധകർ ഇവരെ വിശേഷിപ്പിക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, ഒരു ക്ഷേത്രം സന്ദർശിച്ച ഇരുവരുടെയും പുതിയൊരു വീഡിയോയായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ക്ഷേത്ര ദർശനത്തിന് ശേഷം അജിത് ശാലിനിയുടെ നെറുകയിൽ സിന്ദൂരം തൊടുന്നതും ആചാരത്തിന്റെ ഭാഗമായി ശാലിനി അജിത്തിന്റെ കാൽ തൊട്ട് വണങ്ങുന്നതുമാണ് വീഡിയോയിൽ ഉള്ളത്. കാലിൽ വീഴുന്ന ശാലിനിയെ അജിത് തടയാൻ ശ്രമിക്കുന്നുമുണ്ട്. ഇതിന് ശേഷമുള്ള അജിത്തിന്റെ മറുപടിയാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്.

ഇനി വീട്ടിൽ എത്തിയാൽ താൻ കാലിൽ വീഴേണ്ടി വരുമെന്നായിരുന്നു അജിത് പറഞ്ഞത്. ഇത് കേട്ട് ചുമുട്ടുള്ളവരെല്ലാം ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ‘പൂക്കി കപ്പിൾ’, കപ്പിൾ ഗോൾസ്’, ‘സ്നേഹത്തിൻ്റെ നിർവചനമാണ് ഇവർ, ‘എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികൾ’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.

വൈറൽ വീഡിയോ:

ALSO READ: ‘ഇനി വരില്ലെന്ന് അദ്ദേഹം പറഞ്ഞു, പറയുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു’

1999ൽ റിലീസായ ‘അമർക്കളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്‌. തുടർന്ന് 2000ത്തിൽ ഇരുവരും വിവാഹിതരായി. താര ദമ്പതികൾക്ക് അനൗഷ്ക, ആദ്‌വിക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അതേസമയം, ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ​’ഗുഡ് ബാഡ് അ​ഗ്ലി’ ആണ് അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

താരം റേസിങ് രം​ഗത്തും വളരെ സജീവമാണ്. അജിത്തിന്റെ റേസിങ് വീഡിയോകൾക്കും പ്രത്യേകം ആരാധകരുണ്ട്. അടുത്തിടെ, റേസിങ്ങിനിടെ അജിത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി ശാലിനി. കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ശാലിനിയുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Related Stories
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം