Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Shamna Kasim Reason Behind Rejecting Blockbuster Movies : പുറത്തിറങ്ങാൻ ഇരിക്കുന്ന ജയിലർ 2 എന്ന സിനിമയിലെ അല്ല ബൊലേലൊ എന്ന പാട്ടിലൂടെ വമ്പൻ തിരിച്ചുവരവാണ് ഷംന കാസിം നടത്തിയത്. ഈ പാട്ടിലെ താരത്തിന്റെ പെർഫോമൻസ് വളരെയധികം അഭിനന്ദനങ്ങൾ ആണ് നേടിയത്. പട്ടിനേക്കാൾ മികച്ച രീതിയിൽ ഷംനയുടെ ഡാൻസ് വന്നു എന്ന് പലരും പറയുന്നു. ഇപ്പോഴിതാ ഈ സിനിയിൽ മാത്രമല്ല മുൻപ് വമ്പൻ
പുറത്തിറങ്ങാൻ ഇരിക്കുന്ന ജയിലർ 2 എന്ന സിനിമയിലെ അല്ല ബൊലേലൊ എന്ന പാട്ടിലൂടെ വമ്പൻ തിരിച്ചുവരവാണ് ഷംന കാസിം നടത്തിയത്. ഈ പാട്ടിലെ താരത്തിന്റെ പെർഫോമൻസ് വളരെയധികം അഭിനന്ദനങ്ങൾ ആണ് നേടിയത്. പട്ടിനേക്കാൾ മികച്ച രീതിയിൽ ഷംനയുടെ ഡാൻസ് വന്നു എന്ന് പലരും പറയുന്നു. ഇപ്പോഴിതാ ഈ സിനിയിൽ മാത്രമല്ല മുൻപ് വമ്പൻ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകളിലും തനിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. എഡിറ്റോറിയൽ എന്ന യുടൂബ് ചാനലിന് നൽകിയ അഭമുഖത്തിലാണ് ഷംന ഇക്കാര്യങ്ങൾ സംസാരിച്ചത്.
ആ സമയത്ത് അത് ചെയ്തില്ല. ഹ്യൂജ് ഹിറ്റായി മാറിയ പാട്ടുകളായിരുന്നു അവയിൽ പലതും. അവസരങ്ങൾ വേണ്ട എന്ന് വയ്ക്കാൻ കാരണം ഒരൊറ്റ കാരണമായിരുന്നു, കോസ്റ്റ്യൂം. തമിഴിലും തെലുങ്കിലും തന്നെ അവിടെ കണ്ടിരുന്നത് ഒരു നടി എന്ന നിലയിൽ ആണ്. തന്റെ ഡാൻസിനെ കറിച്ച് അവർക്ക് അത്ര അറിവുണ്ടായിരുന്നില്ല. ആ ഭാഷകളിൽ താൻ ചെയ്ത സിനിമകളിൽ പാട്ടുകളെല്ലാം ഉണ്ടായിരുന്നുവെങ്കിലും അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല എന്ന് വേണം പറയാൻ – ഷംന പറഞ്ഞു.
Also Read : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
ഐറ്റം ഡാൻസ് ഒക്കെ ഒഴിവാക്കിയിട്ടുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് – ഐറ്റം ഡാൻസ് ഒക്കെ താൻ ചെയ്തിട്ടുണ്ട്, മമ്മൂക്കയുടെ സിനിമയിൽ വരെ, ജയം രവി സാറിന്റെ സിനിമയിലും ചെയ്തു. ക്ഷേ അതിനേക്കാൾ വലിയ സിനിമകളിൽ തനിക്ക് അവസരങ്ങൾ വന്നിട്ടുണ്ട്. വലിയ സിനിമകൾ എന്ന് മാത്രമല്ല വമ്പൻ ഹിറ്റായി മാറിയ പാട്ടുകളും. പക്ഷേ അവിടെയും ഈ കോസ്റ്റ്യൂം ആയിരുന്നു വിഷയം.
തമിഴിലെ തന്നെ ഏറ്റവും മികച്ച ഒരു സോങ്ങിലേക്കായി തനിക്ക് വിളി വന്നതാണ്, ഇതേ കാരണം കൊണ്ട് തന്നെ അത് ഉപേക്ഷിക്കേണ്ടിവന്നു. അതിലൊക്കെ ഉദ്ദേശിച്ചിരുന്ന വസ്ത്രങ്ങൾ തനിക്ക് ചേരില്ല എന്നുള്ളതായിരുന്നു കാരണം. നമ്മൾ പറയല്ലേ അതിനൊരു ഫിഗർ ഉണ്ടാകണം. അതുകൊണ്ട് തനിക്ക് അത് ചെയ്യാനുള്ള ആത്മാവിശ്വാസവും ഉണ്ടായിരുന്നില്ല – ഷംന വെളിപ്പെടുത്തി.
മലയാളികളെ സംബന്ധിച്ചെടുത്തോളം ഒരു നടി എന്നതിലുപരി ഡാൻസറായും പെർഫോർമറായുമാണ് ഷംനയെ കാണുന്നത്. മലയാളം സിനിമയിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചിട്ടുള്ളൂ. തമിഴിലും തെലങ്കിലുമാണ് അഭിനേതാവ് എന്ന നിലയിൽ നടിക്ക് അവസരങ്ങൾ കൂടുതൽ കിട്ടിയത്. താൻ ഗർഭിണിയായിരുന്ന സമയത്താണ് ജയിലർ 2 വിലെ വൈറൽ പാട്ടിന് ചുവട് വച്ചത് എന്ന് ഷംന നേരത്തെ വെളിപ്പെടുത്തുകയുണ്ടായി. കേരളത്തിന് പുറത്ത് പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.
English Summary
Shamna Kasim has made a massive comeback with the song “Alla Bolelo” from the upcoming movie Jailer 2. Now, the actress has revealed that, in addition to this film, she had previously received opportunities to feature in songs for other major hit movies.