Shamna Kasim: ‘ഷംനയും ഷാനിദും വേർപിരിഞ്ഞോ? രണ്ട് മാസം കൊണ്ട് ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത്’? ചർച്ചയായി പോസ്റ്റ്
Shamna Kasim’s Husband's Cryptic Post: 2 മാസം കൊണ്ട് ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത്? എന്തുകൊണ്ട് ഇമോഷണലായുള്ള പോസ്റ്റ് ഷാനിദ് പങ്കുവെച്ചു? ഇരുവരും വേർപിരിഞ്ഞോ എന്നൊക്കെയാണ് ആരാധകർ കമന്റ് ബോക്സിൽ കുറിക്കുന്നത്.
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി ഷംന കാസിം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. 2022 ഒക്ടോബറിൽ ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇരുവർക്കും ഹംദാൻ എന്ന രണ്ടര വയസുള്ള ഒരു മകൻ ഉണ്ട്. കഴിഞ്ഞ ജൂണിൽ ഇവരുടെ മൂന്നാം വിവാഹ വാർഷികമായിരുന്നു. ഈ ദിനത്തിൽ ഭർത്താവിനെ കുറിച്ച് ഷംന പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.
മൂന്ന് വർഷം ചിരിയിലും കണ്ണീരിലും ഒന്നിച്ച് വളർന്നു. നമുക്കിടയിൽ വഴക്കുകളുണ്ടായിട്ടുണ്ട്. ചിലപ്പോൾ തന്റെ ചെറിയ ദേഷ്യങ്ങൾപോലും നമ്മളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതിൽ താൻ ക്ഷമ ചോദിക്കുന്നു. പക്ഷെ ദയവായി മനസിലാക്കുക നിരാശയുടെ ഓരോ നിമിഷത്തിന് പിന്നിലും നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്ന ഒരു ഹൃദയമുണ്ട്. നിങ്ങൾ തന്റെ ഇക്കയാണ്, തന്റെ പങ്കാളിയാണ്, തന്റെ സമാധാനമാണ്, തന്റെ കുഴപ്പങ്ങളാണ്… ഇതെല്ലാം ചേരുന്നതാണ് നമ്മൾ എന്നായിരുന്നു ഷംന അന്ന് കുറിച്ചത്. ഇതിനൊപ്പം ഭർത്താവിനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ കൂടി പങ്കുവച്ചിരുന്നു. എന്നാൽ ഇതിനു ശേഷം ഭർത്താവിനൊപ്പമുള്ള പോസ്റ്റുകളൊന്നും ഷംന പങ്കുവെച്ചിട്ടില്ല.
View this post on Instagram
ഇതിനിടെയിലാണ് ഷംനയുടെ ഭർത്താവ് ഷാനിദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് വൈറലാകുന്നത്. 45 ദിവസങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ.ഒറ്റപ്പെടലിന്റെ നിശ്ശബ്ദത,ഓർമ്മകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ, പ്രാർത്ഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ…ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു .സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്,ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്. ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം .എന്റെ ഭാര്യ വീണ്ടും എന്റെ അരികിൽ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം. സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്. ഇനി വീണ്ടും നമ്മൾ ഒരുമിച്ച്, ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാർത്ഥനകളോടെ എന്നാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ഷാനിദ് കുറിച്ചത്.
View this post on Instagram
ഇതോടെ എന്താണ് സംഭവം എന്നാണ് ആരാധകർ ചോദിക്കുന്നത്. രണ്ട് മാസം കൊണ്ട് ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത്? എന്തുകൊണ്ട് ഇമോഷണലായുള്ള പോസ്റ്റ് ഷാനിദ് പങ്കുവെച്ചു? ഇരുവരും വേർപിരിഞ്ഞോ എന്നൊക്കെയാണ് ആരാധകർ കമന്റ് ബോക്സിൽ കുറിക്കുന്നത്.