Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം

Shamna Kasim’s Revelation About Her Career : സിനിമയുമായും തന്റെ കരിയറുമായും ബന്ധപ്പെട്ട് ഷംന എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് കഴിഞ്ഞദിവസം അഭിമുഖം നൽകിയിരുന്നു. അതിൽ നടി എന്ന നിലയിൽ തനിക്ക് ലഭിക്കാതെ പോയ അവസരങ്ങളെ കുറിച്ച് ഷംന മനസ്സു തുറക്കുന്നുണ്ട്. തനിക്ക് കയ്യെത്തും ദൂരത്ത് നിരവധി മലയാള സിനിമകളാണ് നഷ്ടപ്പെട്ടിട്ടുള്ളത് എന്നാണ് ഷംന തുറന്നു പറഞ്ഞിരിക്കുന്നത്. പല പ്രൊജക്ടുകളും യാഥാർത്ഥ്യമാകുന്നതിന് തൊട്ടരികിൽ...

Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു - ഷംന കാസിം

Shamna Kasim

Published: 

12 Sep 2026 | 09:32 PM

ഒരിടവേളക്കു ശേഷം കിടിലൻ ഡാൻസ് പെർഫോമൻസുമായി പ്രേക്ഷകരെയാകെ ആവേശം കൊള്ളിച്ചുകൊണ്ട് വലിയ തിരിച്ചുവരവാണ് നടിയും നർത്തകിയുമായ ഷംന കാസിം നടത്തിയിരിക്കുന്നത്. അതും സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ജയിലർ 2 വലിയ ക്യാൻവാസിലെ സിനിമയിൽ. അല്ല ബലല എന്ന സിനിമയിലെ പാട്ട് പുറത്തിറങ്ങിട്ട് ആഴ്ചകളായി എങ്കിലും ഇപ്പോഴും പുതുമ നഷ്ടപ്പെടാതെയാണ് പ്രേക്ഷകർ ആ പാട്ടിനെയും ഗാന രംഗത്തെയും കാണുന്നത്. സിനിമയിലെ നായകനായ രജനികാന്ത് പുറത്തുവന്ന ഗാനരംഗങ്ങളിൽ വരുന്നുണ്ട് എങ്കിലും പ്രധാനമായും ആ പാട്ട് ലീഡ് ചെയ്തിരിക്കുന്നത് ഷംനയാണ്.

ഈ സിനിമയുമായും തന്റെ കരിയറുമായും ബന്ധപ്പെട്ട് ഷംന എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് കഴിഞ്ഞദിവസം അഭിമുഖം നൽകിയിരുന്നു. അതിൽ നടി എന്ന നിലയിൽ തനിക്ക് ലഭിക്കാതെ പോയ അവസരങ്ങളെ കുറിച്ച് ഷംന മനസ്സു തുറക്കുന്നുണ്ട്. തനിക്ക് കയ്യെത്തും ദൂരത്ത് നിരവധി മലയാള സിനിമകളാണ് നഷ്ടപ്പെട്ടിട്ടുള്ളത് എന്നാണ് ഷംന തുറന്നു പറഞ്ഞിരിക്കുന്നത്. പല പ്രൊജക്ടുകളും യാഥാർത്ഥ്യമാകുന്നതിന് തൊട്ടരികിൽ വരെയെത്തി ക്യാൻസൽ ആയി പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

Also Read : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം

തനിക്ക് ഇത്തരത്തിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമായത് ഡാൻസും സ്റ്റേജ് ഷോകളും ആണ്. സ്റ്റേജ് ഷോകളിലും ഡാൻസുകളിലും നിരന്തരം വരുന്ന ആൾ എന്ന ഇമേജ് ഉള്ളതുകൊണ്ട് സിനിമയിൽ കാസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന തരത്തിൽ ആയിരുന്നു കാര്യങ്ങൾ. തന്നെ സംബന്ധിച്ചിടത്തോളം ആ സമയത്ത് വിഷമം തോന്നിയിരുന്നു. മലയാളത്തിലെ ഓ‍ഡിയൻസിനോട് തനിക്ക് എന്നും കടപ്പാട് ഉണ്ട്. സ്റ്റേജ് ഷോ ചെയ്യുന്നത് കൊണ്ടാണ് അവസരം കിട്ടത്താത് എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പ്രമുഖ സംവിധായകൻ കുറച്ച് നാളത്തേക്ക് സ്റ്റേജ് ഷോ ചെയ്യരുതെന്ന് വരെ പറഞ്ഞു. പക്ഷേ താൻ അത് കേട്ട് പിൻമാറിയിരുന്നു എങ്കിൽ ഇന്നെനിക്ക് ജയിലർ 2 പോലുള്ള സിനിമയിൽ പെർഫോം ചെയ്യാൻ കഴിമായിരുന്നോ എന്നും ഷംന ചോദിച്ചു.

അഭിനേതാവ് എന്ന നിലയിൽ മലയാളത്തേക്കാൾ ഏറെ തനിക്ക് തമിഴിൽ നിന്നാണ് അവസരങ്ങൾ കിട്ടിയത്. മലയാളത്തിൽ നിന്ന് തനിക്ക് കാര്യമായ അവസരങ്ങളൊന്നും കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ. ഹിറ്റുകൾ ഇല്ലെങ്കിലും തനിക്ക് തുടരെ തുടരെ അവസരങ്ങൾ കിട്ടി. പക്ഷേ തെലുങ്കിലാണ് തനിക്ക് വൻ ഹിറ്റ് കിട്ടിയത്. തന്നെ നടിയായി തന്നെയാണ് കേരളത്തിന് പുറത്ത് കാണുന്നത്.

English Summary

After a brief hiatus, actress and dancer Shamna Kasim has made a spectacular comeback, thrilling audiences with a stunning dance performance. Notably, this return is in the grand-scale film Jailer 2, starring superstar Rajinikanth.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു