AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Neena Kurup: ‘പഞ്ചാബിഹൗസ് ഒഴിവാക്കാന്‍ ശ്രമിച്ചു, ചെയ്തില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു’

Neena Kurup about Punjabi House movie: പഞ്ചാബിഹൗസ് ചെയ്യാതിരിക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന് നീനാ കുറുപ്പ്‌. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നീനാ കുറുപ്പ് പഞ്ചാബിഹൗസ് സിനിമയെക്കുറിച്ച് മനസ് തുറന്നത്. ആ സമയത്ത് സീരിയലുകളായിരുന്നു കൂടുതല്‍ ചെയ്തിരുന്നതെന്നും നീനാ

Neena Kurup: ‘പഞ്ചാബിഹൗസ് ഒഴിവാക്കാന്‍ ശ്രമിച്ചു, ചെയ്തില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു’
നീന കുറുപ്പ്Image Credit source: facebook.com/Ninakurup
jayadevan-am
Jayadevan AM | Published: 22 Jul 2025 19:15 PM

‘പഞ്ചാബിഹൗസി’ല്‍ അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ അത് ജീവിതത്തിലെ വലിയ നഷ്ടമാകുമായിരുന്നുവെന്ന് നടി നീനാ കുറുപ്പ്. പഞ്ചാബിഹൗസ് ചെയ്യാതിരിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നീനാ കുറുപ്പ് പഞ്ചാബിഹൗസ് സിനിമയെക്കുറിച്ച് മനസ് തുറന്നത്. ആ സമയത്ത് സീരിയലുകളായിരുന്നു കൂടുതല്‍ ചെയ്തിരുന്നതെന്നും നീനാ പറഞ്ഞു.

”അതിന് മുമ്പ് ഒന്നു രണ്ട് പടങ്ങള്‍ ചെയ്തിരുന്നു. 10 ദിവസം ഷൂട്ടിങ് ഉണ്ടെന്നാകും പറയുന്നത്. പക്ഷേ, രണ്ട് ദിവസം കഴിയുമ്പോഴേക്കും ഷൂട്ടിങ് കഴിഞ്ഞെന്നും ബാക്കി സീനുകള്‍ കട്ട് ചെയ്‌തെന്നും പറയും. അങ്ങനെ ഒന്ന് രണ്ട് എക്‌സീപീരിയന്‍സ് ഉണ്ടായി. പഞ്ചാബി ഹൗസിലും അങ്ങനെയായിരിക്കുമെന്നാണ് വിചാരിച്ചത്”-നീനാ കുറുപ്പിന്റെ വാക്കുകള്‍.

പഞ്ചാബി ഹൗസില്‍ അവസരം ലഭിച്ചപ്പോള്‍ സീരിയലുകള്‍ ചെയ്യുകയാണെന്നും, ഡേറ്റ് ഇല്ലെന്നുമാണ് ആദ്യം പറഞ്ഞത്. പക്ഷേ, ആ സിനിമയുടെ കണ്‍ട്രോളര്‍ ഷണ്‍മുഖം നിര്‍ബന്ധിച്ചു. ആ സിനിമ ചെയ്തില്ലായിരുന്നെങ്കില്‍ താനൊരു വട്ടപ്പൂജ്യമാകുമായിരുന്നുവെന്നും നീനാ വ്യക്തമാക്കി.

മോഹിനി അല്ലായിരുന്നു നായിക

മോഹിനി അല്ലായിരുന്നു ആ സിനിമയിലെ ആദ്യ ഹീറോയിന്‍. മൂന്ന് ദിവസം വേറൊരാളാണ് ആ റോള്‍ ചെയ്തത്. ആ കുട്ടിക്ക് പഞ്ചാബി ലുക്കില്ലെന്നും പറഞ്ഞ് മാറ്റുകയായിരുന്നു. അങ്ങനെയാണ് ആ സിനിമയിലേക്ക് മോഹിനി വരുന്നതെന്നും നീനാ വെളിപ്പെടുത്തി. ആ സിനിമയ്ക്ക് ശേഷം മോഹിനിയെ കണ്ടിട്ടില്ല. അവരുമായിട്ട് പിന്നെ കോണ്‍ടാക്ടും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി.

Read Also: Isha Talwar: ‘മലയാളത്തിൽ അവസരങ്ങൾ കുറയുന്നതിൽ വിഷമമുണ്ട്’; ഇഷ തൽവാർ

മറുപടി കൊടുക്കാന്‍ പേടി

മോശം കമന്റുകള്‍ക്ക് തന്റെ പേരില്‍ മറുപടി കൊടുക്കാന്‍ പേടിയാണ്. അതിന് മുകളില്‍ പിന്നെ പൊങ്കാലയായിരിക്കും വരിക. വ്യാജ യൂട്യൂബ് ഐഡിയൊക്കെ ഉണ്ടാക്കി മറുപടി കൊടുക്കണമെന്ന് വിചാരിക്കും. പക്ഷേ, അതൊക്കെ വലിയ പണിയാണെന്നും നീനാ കുറുപ്പ് തുറന്നു പറഞ്ഞു.