AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shanti Master: ‘നായികമാർക്ക് വട്ട പൊട്ട് ഇടുന്ന രീതി തുടങ്ങിയത് ആ സംവിധായകൻ, പിന്നെ എനിക്കും ശീലമായി’; ശാന്തി മാസ്റ്റർ

Shanti Master abiut Shaji Kailas: സിനിമ പാട്ടുകളിൽ നായികമാർക്ക് വട്ടപൊട്ടുകളാണ് കൂടുതലെന്നും ആ രീതി തുടങ്ങിയത് ഷാജി കൈലാസാണെന്നും ശാന്തി മാസ്റ്റർ പറഞ്ഞു. ആർ. ജെ ​ഗദ്ദാഫി എന്ന യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാസ്റ്റർ.

Shanti Master: ‘നായികമാർക്ക് വട്ട പൊട്ട് ഇടുന്ന രീതി തുടങ്ങിയത് ആ സംവിധായകൻ, പിന്നെ എനിക്കും ശീലമായി’; ശാന്തി മാസ്റ്റർ
Shanti Master
Nithya Vinu
Nithya Vinu | Published: 27 Jun 2025 | 11:17 AM

മലയാളത്തിലെ ഒട്ടനവധി സിനിമകളിൽ കൊറിയോ​ഗ്രാഫറായ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ശാന്തി മാസ്റ്റർ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമ സംവിധായകൻ ഷാജി കൈലാസിനെ കുറിച്ച് സംസാരിക്കുകയാണ് മാസ്റ്റർ.

സിനിമ പാട്ടുകളിൽ നായികമാർക്ക് വട്ടപൊട്ടുകളാണ് കൂടുതലെന്നും ആ രീതി തുടങ്ങിയത് ഷാജി കൈലാസാണെന്നും ശാന്തി മാസ്റ്റർ പറഞ്ഞു. ആർ. ജെ ​ഗദ്ദാഫി എന്ന യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാസ്റ്റർ.

‘നായികമാർക്ക് പാട്ടുകളിൽ വട്ട പൊട്ട് ഇടുന്ന രീതി തുടങ്ങിയത് ഷാജി കൈലാസ് സാറാണ്. ഷാജി കൈലാസ് സാറിന്റെ സിനിമകളിൽ തന്നെ ഒരുപാട് പാട്ടുകളിൽ അത് ശ്രദ്ധിച്ചാൽ കാണാൻ സാധിക്കും. അതും കറുത്ത വട്ടപൊട്ടുകളാണ് കൂടുതലും ഉണ്ടാവുക.

പിന്നെ അതിന്റെ തുടർച്ചയായി എവിടെ പോയാലും വട്ട പൊട്ട വയ്ക്കുന്ന ശീലം എനിക്കും തുടങ്ങി. ഷാജി കൈലാസ് സാറിന് അങ്ങനെ വട്ടപൊട്ടുകൾ വച്ച് കൊടുക്കുന്നത് വളരെ ഇഷ്ടമാണ്. സത്യത്തിൽ പെൺകുട്ടികൾ അവരുടെ സൗന്ദര്യം കൂട്ടുന്ന കാര്യമാണ് പൊട്ടുകൾ. പക്ഷേ ഇപ്പോഴത്തെ കുട്ടികൾ ചെറിയ പൊട്ട് വയ്ക്കുന്നത് കാരണം അത് നോക്കിയാൽ പോലും കാണില്ല’, ശാന്തി മാസ്റ്റർ പറയുന്നു.