AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shilpa Bala: ‘ഞാൻ ചെയ്ത തെറ്റ്, മകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞ് കരയണം എന്നുണ്ടായിരുന്നു’; ശിൽപ ബാല

Shilpa Bala on Parenting: സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വ്ലോഗുകളിലൂടെ മകൾ തക്കീട്ടുവും ആരാധകർക്ക് സുപരിചിതയാണ്. മകളുടെ അരങ്ങേറ്റ ദിവസത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പുതിയ വീഡിയോയിൽ ശില്പ ബാല പറയുന്നത്.

Shilpa Bala: ‘ഞാൻ ചെയ്ത തെറ്റ്, മകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞ് കരയണം എന്നുണ്ടായിരുന്നു’; ശിൽപ ബാല
ശില്പ ബാലImage Credit source: Shilpa Bala/Facebook
Nandha Das
Nandha Das | Updated On: 31 Jul 2025 | 01:37 PM

മകളുടെ കാര്യത്തിൽ താൻ വരുത്തിയ ഒരു വലിയ വീഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് നടി ശില്പ ബാല. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വ്ലോഗുകളിലൂടെ മകൾ തക്കീട്ടുവും ആരാധകർക്ക് സുപരിചിതയാണ്. കഴിഞ്ഞ ദിവസം തക്കീട്ടുവിന്റെ അരങ്ങേറ്റമായിരുന്നു. ഒരു നൃത്തപ്രകടനത്തിനായി മകൾ കുറേ കാലങ്ങളായി പരിശീലിക്കാൻ തുടങ്ങിയിട്ട്. ഒടുവിൽ അരങ്ങേറ്റ ദിവസത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പുതിയ വീഡിയോയിൽ ശില്പ ബാല പറയുന്നത്.

അരങ്ങേറ്റത്തിന്റെ ദിവസം, ഡാൻസ് ക്ലാസിൽ വച്ച് മേക്കപ് ഒക്കെയിട്ട് സെറ്റായതിന് ശേഷമാണ് മകൾ അരങ്ങേറ്റം നടക്കുന്ന ഇടത്തേക്ക് പോകുന്നത്. അരങ്ങേറ്റം നടക്കുന്നത് അല്പം ദൂരെയാണ്. ഒരു മണിക്കൂറിലധികം നീളുന്നതാണ് മേക്കപ്. മുടിയൊക്കെ വലിച്ചു കെട്ടുമ്പോഴുള്ള വേദനയെല്ലാം സഹിച്ച് മകൾ മേക്കപ് പൂർത്തിയാക്കി. ശേഷം, വെറ്റിലയും അടക്കയും വച്ച് ഡാൻസ് ടീച്ചറുടെ അനുഗ്രഹവും ചിലങ്കയും വാങ്ങി.

ചിലങ്ക കിട്ടിയ ഉടൻ തന്നെ അത് കാലിൽ കെട്ടി തരാൻ മകൾ പറഞ്ഞെങ്കിലും ഇപ്പോൾ വേണ്ട, ചിലങ്ക കെട്ടിയാൽ പിന്നെ ചെരുപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞ് ശില്പ തടഞ്ഞുവെന്ന് പറയുന്നു. അരങ്ങേറ്റം നടക്കുന്ന ഇടത്ത് വച്ച് ചിലങ്ക കെട്ടാമെന്നും പറഞ്ഞു. രാവിലെ മുതൽ നല്ല തിരക്കിലായതിനാൽ അരങ്ങേറ്റം നടക്കുന്ന ഇടത്തേക്ക് പോകുന്നതിന് മുൻപേ ശിൽപ ഒന്ന് കുളിച്ച് ഫ്രഷാകാൻ വീട്ടിലേക്ക് പോയി. പെട്ടെന്ന് തന്നെ റെഡിയായി വീട്ടിൽ നിന്നും ഇറങ്ങുകയും ചെയ്തു.

എന്നാൽ, യാത്ര പാതി ദൂരം പിന്നിട്ടപ്പോഴാണ് ചിലങ്ക വീട്ടിൽ വച്ചുമറന്നുവെന്ന് ശിൽപ ബാല ഓർക്കുന്നതത്രെ. ആ നിമിഷം താനാകെ തരിച്ചുപോയെന്ന് ശിൽപ പറയുന്നു. തിരിച്ച് വീട്ടിൽ പോയി ചിലങ്ക എടുക്കാനുള്ള സമയമില്ല. പ്രോഗ്രാം തുടങ്ങി കഴിഞ്ഞു. മകൾ ചിലങ്കയില്ലാതെ അരങ്ങേറ്റം ചെയ്യുന്നതിൽ തനിക്ക് വിഷമമില്ല. പക്ഷേ എല്ലാവരും ചിലങ്കയിട്ട് കളിക്കുമ്പോൾ അവൾക്ക് എന്ത് തോന്നുമെന്നാലോചിച്ചായിരുന്നു വിഷമം. അവളുടെ മുഖത്തെ ഭാവ വ്യത്യാസം തന്നെ തളർത്തിയെന്നും ശില്പ പറയുന്നു.

ALSO READ: ‘അവളിപ്പോൾ കല്യാണം കഴിഞ്ഞ് സന്തോഷമായി ജീവിക്കുന്നു, അവളുടെ ഓർമകളുള്ള പെട്ടി ഇപ്പോഴും സൂക്ഷിക്കുന്നു’; ബ്രേക്കപ്പിനെ കുറിച്ച് തൊപ്പി

ഇതൊരു വലിയ കാര്യമായിരിക്കില്ല, പക്ഷേ ഓവർ ഡ്രാമറ്റിക് ആയ എന്നിലെ അമ്മയ്ക്ക് അതൊരു വലിയ കാര്യമാണെന്നും താരം പറയുന്നു. ആ നിമിഷം തക്കീട്ടുവിന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞ് കരയണം എന്ന് തോന്നിപ്പോയി. പെർഫോമൻസ് കഴിഞ്ഞ് വീട്ടിലെത്തി മേക്കപ് അഴിച്ചുവയ്ക്കുന്ന സമയത്ത്, അവളുടെ മനസ്സിൽ എന്താണെന്ന് തനിക്ക് അറിയണമായിരുന്നു. തക്കീട്ടുവിന് അമ്മയോട് ദേഷ്യമുണ്ടാകും, ചിലങ്ക മറന്നുവച്ചത് വലിയ തെറ്റായി എന്ന് താൻ മകളോട് പറഞ്ഞു.

അതിന് അവൾ തന്ന മറുപടി ‘അമ്മേ ചിലങ്ക ഇടാത്തത് കൊണ്ട് എനിക്ക് രണ്ട് ഗുണങ്ങളുണ്ടായി. ഒന്ന് ചിലങ്ക ഇടാത്തതിനാൽ ആരും കാണാതിരിക്കാൻ ഞാൻ നന്നായി അരമണ്ഡലം ഇരുന്നാണ് ഡാൻസ് ചെയ്തത്. കാൽ ഉയർത്തേണ്ട സ്ഥലത്ത് നന്നായി ഉയർത്തുകയും ചെയ്തു’ എന്നാണ്. ആ മറുപടി കേട്ടപ്പോൾ താൻ മകളെ വാരിപുണർന്ന് ഉമ്മവച്ചുവെന്നും ശില്പ ബാല പറയുന്നു.