Youtuber Thoppi: ‘അവളിപ്പോൾ കല്യാണം കഴിഞ്ഞ് സന്തോഷമായി ജീവിക്കുന്നു, അവളുടെ ഓർമകളുള്ള പെട്ടി ഇപ്പോഴും സൂക്ഷിക്കുന്നു’; ബ്രേക്കപ്പിനെ കുറിച്ച് തൊപ്പി
Vlogger Thoppi: എല്ലാ റിലേഷൻഷിപ്പുകളിലും ഉള്ള പ്രശ്നങ്ങൾ തങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ടെന്നാണ് തൊപ്പി പറയുന്നത്. തങ്ങൾ ഒരിക്കൽ പോലും തങ്ങൾക്കിടയിൽ നടന്ന പേഴ്സണൽ കാര്യങ്ങൾ എവിടേയും പറഞ്ഞിട്ടില്ലെന്നും പറയാനും ഉദ്ദേശിക്കുന്നില്ലെന്നും തൊപ്പി പറയുന്നു.
സോഷ്യൽമീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനാണ് യുട്യൂബർ തൊപ്പി എന്ന നിഹാദ്. നിരന്തരം വിവാദങ്ങളിലും കേസിലും തൊപ്പിയുടെ പേര് ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനിടെയിൽ തൊപ്പി എന്ന ക്യാരക്ടർ താൻ വിടുകയാണെന്ന് താരം അറിയിച്ചിരുന്നു. ഇതിനു ശേഷം സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്ന തൊപ്പി മാസങ്ങൾക്കുശേഷം വീണ്ടും മടങ്ങിയെത്തി.
എന്നാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചുവരവായിരുന്നു തൊപ്പി എന്ന നിഹാദിന്റെത്. വളരെ പക്വതയോടെ എല്ലാ കാര്യങ്ങളും നോക്കുകാണുന്ന ഒരാളായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് മനസ് തുറക്കുകയാണ്. തൊപ്പി എന്ന ക്യാരക്ടർ താൻ വിട്ടുവെന്നാണ് നിഹാദ് പറയുന്നത്.താൻ മുൻപ് ചെയ്തതെല്ലാം വൃത്തികെട്ട കാര്യങ്ങളായിരുന്നു. താൻ അന്ന് അങ്ങനെയായതിനു ചില കാരണങ്ങളുണ്ട്. അതുപോലുള്ള ട്രോമ എന്തെങ്കിലും വന്നാൽ ചിലപ്പോൾ പഴയ തൊപ്പിയിലേക്ക് പോകുമെന്ന് തോന്നുന്നുവെന്നും തൊപ്പി പറയുന്നു.
Also Read:തീയേറ്ററുകൾ വിറപ്പിച്ച് വിജയ് ദേവരകൊണ്ടയുടെ ‘കിങ്‌ഡം’; വേറിട്ട ഗ്യാങ്സ്റ്റർ ഡ്രാമ – റിവ്യൂ
ഇപ്പോഴത്തെ ജീവിതം താൻ ആസ്വദിക്കുന്നുണ്ടെന്ന പറഞ്ഞ താരം പ്രണയത്തകർച്ചയെ കുറിച്ചും സംസാരിച്ചു.ബ്രേക്കപ്പായിട്ട് ഒരു വർഷത്തിന് മുകളിലായി എന്നാണ് തൊപ്പി പറയുന്നത്. എല്ലാ റിലേഷൻഷിപ്പുകളിലും ഉള്ള പ്രശ്നങ്ങൾ തങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ടെന്നാണ് തൊപ്പി പറയുന്നത്. തങ്ങൾ ഒരിക്കൽ പോലും തങ്ങൾക്കിടയിൽ നടന്ന പേഴ്സണൽ കാര്യങ്ങൾ എവിടേയും പറഞ്ഞിട്ടില്ലെന്നും പറയാനും ഉദ്ദേശിക്കുന്നില്ലെന്നും തൊപ്പി പറയുന്നു. തന്റെ ആദ്യത്തെ പ്രണയമായിരുന്നു, അതുകൊണ്ട് തന്നെ അത് സ്പെഷ്യലായിരുന്നു. അവളുടെ സാധനങ്ങളൊക്കെ ഇട്ട് വെച്ചൊരു പെട്ടി ഇപ്പോഴും തന്റെ അലമാരയിലുണ്ട്. ഓർമ്മപ്പെട്ടി എന്നാണ് പേര്. തന്റെ വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം അതിലാണ് താൻ ഇട്ട് വെക്കാറ്. മറക്കാൻ പറ്റാത്ത ഓർമയാണ്. അവളിപ്പോൾ കല്യാണം കഴിഞ്ഞ് സന്തോഷമായി ജീവിക്കുന്നു. അതുകൊണ്ട് അവളുടെ പേര് ഇനി വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും നിഹാദ് പറയുന്നു.