Shine Tom Chacko: ‘എന്റെ പഴയ ഇന്റർവ്യൂകൾ കാണുമ്പോൾ അരോചകമായി തോന്നാറുണ്ട്’; ഷൈൻ ടോം ചാക്കോ
Shine Tom Chacko: പഴയ ഇന്റർവ്യൂകൾ കാണുമ്പോൾ അരോചകമായി തോന്നുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് ഷൈൻ ടോം ചാക്കോ. ബോധപൂർവം ചെയ്തതല്ലെങ്കിലും അവയിലെല്ലാം ചില പ്രശ്നങ്ങൾ ഉള്ളതായി ഇപ്പോൾ തോന്നുന്നുണ്ടെന്നും താരം പറയുന്നു.

Shine Tom Chacko
സിനിമാ കരിയർ തുടങ്ങിയത് മുതൽ തന്നെ വാർത്തകളിൽ ഇടംനേടിയിരുന്ന താരമാണ് ഷൈൻ ടോം ചാക്കോ. ലഹരികേസുകൾ ഉൾപ്പെടെ നടൻ നിരവധി വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്റെ തെറ്റുകൾ ഉപേക്ഷിച്ച് പുതിയ ജീവിതത്തിലാണ് താരം.
ഇപ്പോഴിതാ, തന്റെ പഴയ ഇന്റർവ്യൂകൾ കാണുമ്പോൾ അരോചകമായി തോന്നുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് ഷൈൻ ടോം ചാക്കോ. ബോധപൂർവം ചെയ്തതല്ലെങ്കിലും അവയിലെല്ലാം ചില പ്രശ്നങ്ങൾ ഉള്ളതായി ഇപ്പോൾ തോന്നുന്നുണ്ടെന്നും താരം പറയുന്നു.
‘എന്റെ പഴയ ഇന്റർവ്യൂകൾ കാണുമ്പോൾ ഇന്ന് പലതും അരോചകമായി തോന്നുന്നുണ്ട്. ബോധപൂർവ്വം ചെയ്തതല്ലെങ്കിലും അവയിലെല്ലാം ചില പ്രശ്നങ്ങൾ ഉള്ളതായി ഇപ്പോൾ തോന്നുന്നുണ്ട്. ഒരു സിനിമയുടെ പ്രമോഷനിരിക്കുമ്പോൾ ഓൺലൈൻ ചാനലുകൾ ഉൾപ്പെടെ പത്തിരുപത് ക്യാമറകൾ അഭിമുഖീകരിക്കേണ്ടി വരും. എല്ലാം ഒരേരീതിയിൽ ആകാതിരിക്കാൻ ചിലതൊക്കെ കൈയിൽ നിന്നിടും.
ഒരു വർഷം പത്ത് സിനിമകളിൽ അഭിനയിക്കുമ്പോൾ എത്ര അഭിമുഖങ്ങൾ നൽകണം. പ്രമോഷന്റെ ഭാഗമായാണ് അഭിമുഖങ്ങൾ നൽകുന്നത്. എന്നാൽ അഭിമുഖങ്ങൾ ആസ്വദിക്കുന്നവർ പോലും സിനിമയ്ക്ക് ടിക്കറ്റെടുക്കില്ല’, ഷൈൻ ടോം ചാക്കോ പറയുന്നു.