വേട്ടക്കാരുടെ എണ്ണം കൂടുന്നു; ബാബുരാജ് പീഡിപ്പിച്ചു, ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ചില്ലടിക്കാമെന്ന് പറഞ്ഞ് വിളിച്ചു- ജൂനിയർ ആർട്ടിസ്റ്റ്
Allegation Against Actor Shine Tom Chacko And Baburaj : ചാൻസ് നൽകാമെന്ന് പറഞ്ഞുകൊണ്ട് നടൻ ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. ഷൈൻ ടോം ചാക്കോയ്ക്കൊപ്പം രണ്ട് ദിവസം ചില്ലടിക്കാമെന്ന് പറഞ്ഞ് നിരവധി പേർ വിളിച്ചുയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിൻ്റെ വെളിപ്പെടുത്തൽ
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന് (Hema Committee Report) പിന്നാലെ മലയാള സിനിമയിലെ വേട്ടക്കാരുടെ എണ്ണവും അവർക്കെതിരെയുള്ള ആരോപണം ഒരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വേട്ടക്കാരുടെ പട്ടികയിൽ ഇതുവരെ പത്തിൽ അധികം പേരുകളാണ് ചേർക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതുതായി ഇപ്പോൾ താരസംഘടനയായ അമ്മയുടെ ജോയിൻ്റ് സെക്രട്ടറിയായ നടൻ ബാബുരാജ്, നടൻ ഷൈൻ ടോം ചാക്കോ, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരുടെ പേരുകളും ഉൾപ്പെട്ടു. ഇരയായ ഒരു ജൂനിയർ ആർട്ടിസ്റ്റ് പ്രമുഖ താരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുയെന്നും ഷൈൻ ടോം ചാക്കോയ്ക്ക് വേണ്ടി നിരവധി പേർ ഫോണിൽ ബന്ധുപ്പെട്ടുയെന്നും പരസ്യ ചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ പീഡിപ്പിച്ചുയെന്നാണ് യുവതി ആരോപിക്കുന്നത്.
ചാൻസ് നൽകാമെന്ന് ബാബുരാജ് പറഞ്ഞു
സിനിമയിൽ ചാൻസ് നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ബാബുരാജ് തന്നെ പീഡിപ്പിച്ചതെന്നാണ് ജൂനിയർ ആർട്ടിസ്റ്റിൻ്റെ ആരോപണം. സിനിമയുടെ സംവിധായകനും തിരക്കഥകൃത്തും അലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബാബുരാജ് തന്നെ അവിടെയെത്തിച്ചത്. വിശ്രമിക്കാൻ ഒരു മുറി തനിക്ക് നൽകിയെന്നും അവിടേക്ക് ബാബുരാജ് കയറി വന്ന് വാതിൽ അടച്ച് തന്നെ ബലമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുയെന്നാണ് യുവതി മാധ്യമങ്ങളോടായി പറഞ്ഞത്. താൻ മാത്രമല്ല ബാബുരാജിൻ്റെ കെണിയിൽ പല പെൺകുട്ടികളും വീണിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.
ALSO READ : Hema Committee Report: ഇരകളും വേട്ടക്കാരും ഒരുമിച്ച് സിനിമ കോൺക്ലേവ്, നയരൂപീകരണ കമ്മിറ്റിയിൽ മുകേഷും
അതേസമയം യുവതിയുടെ ആരോപണങ്ങൾ എല്ലാം ബാബുരാജ് നിഷേധിക്കുകയും ചെയ്തു. യുവതിയുടെ ആരോപണത്തിലുള്ള സമയത്ത് താൻ മൂന്നാറിലാണ് തമാസിച്ചിരുന്നത്. ആലുവയിലെ വീട് ആരും താമസിക്കാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നുയെന്നാണ് നടൻ മറുപടി നൽകി.
ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ചിൽ അടിക്കാം
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് വേണ്ടി നിരവധി പേർ ഫോണിൽ ബന്ധപ്പെട്ടുയെന്നും യുവതി ആരോപിച്ചു. രണ്ട് ദിവസം ഷൈനോടൊപ്പം ചില്ല് അടിക്കാമെന്ന് പറഞ്ഞാണ് നിരവിധി പേർ തന്നെ വിളിച്ചത്. ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തന്നെ വിളിച്ചതെന്നാണ് അവർ തന്നോട് പറഞ്ഞതെന്നും ജൂനിയർ ആർട്ടിസ്റ്റായ യുവതി കൂട്ടിച്ചേർത്തു.
പരസ്യത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ
ജൂനിയർ ആർട്ടിസ്റ്റ് ഉന്നയിച്ച മറ്റൊരു ആരോപണം മോഹൻലാൽ നായകനായി എത്തിയ ഒടിയൻ എന്ന സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയാണ്. പരസ്യ ചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് ശ്രീകുമാർ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുയെന്ന് യുവതി പറഞ്ഞു. ആദ്യം വളരെ സ്നേഹത്തോടെ ഇടപ്പെട്ട സംവിധായകൻ പിന്നീട് ലൈംഗികാവശ്യത്തിനായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വിളിച്ചു വരുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ജൂനിയർ ആർട്ടിസ്റ്റ് മാധ്യമങ്ങളോടായി പറഞ്ഞു. ശ്രീകുമാർ മേനോനെതിരെ മുമ്പും ലൈംഗികാരോപണം ഉയർന്നിട്ടുണ്ട്.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആരോപണവുമായി നടി
സിപിഎം എംഎൽഎയും നടനുമായ എം മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയ പ്രമുഖ നടന്മാർക്കെതിരെയാണ് മറ്റ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നടി നടന്മാർക്കെതിരെ രംഗത്തെത്തിയത്. നടന്മാർക്ക് പുറമെ പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെ ഒരു നടി ആരോപണം ഉന്നയിച്ചുണ്ട്. ശുചിമുറിയിൽ പോയതിന് ശേഷം തിരികെ വരുന്ന വഴിയിൽ വെച്ച് ജയസൂര്യ തന്നെ കയറി പിടിച്ച് ചുംബിക്കുകയായിരുന്നുയെന്നാണ് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
“2013ലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. അഡ്ജസ്റ്റ്മെൻ്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി. ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അധിക്ഷേപത്തിനെതിരെ താൻ സംസാരിച്ചിരുന്നു” പേര് വെളിപ്പെടുത്തികൊണ്ട് നടി പറഞ്ഞു.