Shweta Menon: ‘പിന്നിൽ ഗൂഢലക്ഷ്യങ്ങൾ’; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ശ്വേതാ മേനോൻ
Shweta Menon to Move High Court: അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്ര ബാക്കി നിൽക്കേയാണ് നടിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. തനിക്കെതിരെയുള്ള കേസ് ഗൂഡലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം.

Shwetha Menon
കൊച്ചി: അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നടി ശ്വേതാ മേനോൻ. കേസിൽ എഫ്ഐഐർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് താരം. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്ര ബാക്കി നിൽക്കേയാണ് നടിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. തനിക്കെതിരെയുള്ള കേസ് ഗൂഡലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം.
കഴിഞ്ഞ ദിവസമാണ് നടി ശ്വേതാ മേനോനെതിരെ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ടിലെ 67 (എ) വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. നടി സാമ്പത്തിക ലാഭത്തിനു വേണ്ടി ഡൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യ ചിത്രങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നടി അഭിനയിച്ച പാലേരിമാണിക്യം , രതിനിർവേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഇതിനു പുറമെ ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.
നടിക്കെതിരെയുള്ള പരാതി ആദ്യം പോലീസ് അവഗണിച്ചിരുന്നു. ഇതിനു പിന്നാലെ പരാതിക്കാരൻ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പോലീസ് കേസ് എടുക്കുകയുമായിരുന്നു.